0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 178K

ഒന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം രാവിലെ ഷോൺ കോളേജിൽ പോവാൻ ഇറങ്ങിയപ്പോൾ ഫോൺ വന്നു..

വല്യമമ്മിയുടെ (മമ്മിയുടെ ചേച്ചി) ആയിരുന്നു ആ ഫോൺ കാൾ.. (വല്യമമ്മിയെ ഷോണിന്റെ വീടിന്റെ അടുത്താണ് കെട്ടിച്ചു വിട്ടിരിക്കുന്നത്... മമ്മി ജനിച്ചു വളർന്ന വീട് ഷോണിന്റെ വീട്ടിൽ നിന്നും നൂറ്റിഇരുപതു കിലോമീറ്റർ ദൂരെയാണ്..) അപ്പച്ചന് പെട്ടെന്ന് വയ്യാതെ ആയി എന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും ആയിരുന്നു സന്ദേശം..

അതുകൊണ്ടു വല്യമമ്മി അങ്ങോട്ട് പോവാണെന്നും മമ്മിയോട് പെട്ടെന്ന് റെഡി ആയി നിൽക്കാനും പറഞ്ഞു..

"മോനെ നീ ഇന്ന് കോളേജിൽ പോവണ്ട.. അപ്പച്ചന് വയ്യ.. ഞാനും മോളും വല്യമമ്മിയുടെ കൂടെ എൻ്റെ വീട്ടിൽ പോകുവാ.. തിരിച്ചു വരാൻ രണ്ടു മൂന്നു ദിവസം ആവും...

വൈകുന്നേരം നേരത്തെ വരണം.. അമ്മച്ചിയും മിനിയും മാത്രമേ ഉള്ളു ഇവിടെ.... പിന്നെ നാളെ മേലെ പറമ്പിൽ തേങ്ങാ ഇടാൻ ആള് വരും...

അവിടെ പോയി നോക്കണം. കേബിളിന്റെ പൈസയും പത്രത്തിന്റെ പൈസയും ഞാൻ കിച്ചണിൽ ഫ്രിഡ്ജിന്റെ മുകളിൽ വെച്ചിട്ടുണ്ട് അത് രണ്ടും കൊടുക്കണം.... പിന്നെ രാത്രിയിൽ ഗേറ്റ് ലോക്ക് ചെയ്യണം...

അടുക്കളയുടെ ഡോർ ലോക്ക് ചെയ്തു പട്ട ഇടണം.... നീ വല്ലോം കേൾക്കുന്നുണ്ടോ? ഹെഡ് ഓഫീസിൽ നിന്നും ഡെയ്സി ആന്റി വിളിക്കുവാണെങ്കിൽ പറയണം ഞാൻ എന്റെ വീട്ടിൽ പോയിരിക്കുവാ എന്ന്..

എന്തെങ്കിലും ചെക്കോ മറ്റോ സൈൻ ചെയ്യാനുണ്ടെങ്കിൽ നേരത്തെ തന്നെ പറയാൻ പറയണം... പപ്പാ ലാൻഡ്ഫോണിൽ വിളിക്കുവാണേൽ മൊബൈലിൽ വിളിക്കാൻ പറയണം.. ഞാൻ ഇവിടെ ഇല്ല എന്ന് കരുതി കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോകരുത് കേട്ടോ?"

അവൻ ദൈവം അവന്റെ പ്രാർത്ഥന

💬 Comments

View all comments