Chapter Title : ശ്രീ നന്ദനം 5 [നിലാമിഴി]
പതിയെ
താൻ ധരിച്ചിരുന്ന ഷർട്ടിൻ്റെ ബട്ടനുകൾ ഓരോന്നായി അഴിച്ചു തുടങ്ങി.....
ഇടയ്ക്ക് അവൻ അവിടെ മുന്നിലുള്ള നില കണ്ണാടിയിൽ കൂടെ റംലയെ വീക്ഷിച്ചു...
ആർത്തിയോടെ തന്നെ കൊത്തി പെറുക്കുകയാണ് റംല എന്ന് അവന് തോന്നി....
" എങ്ങനുണ്ട്.... കൊള്ളാമോ ഇത്.. "
തന്റെ കയ്യിൽ കരുതിയ ഒരു കറുത്ത ഷർട്ട് തന്റെ ശരീരത്തിൽ ചേർത്ത് വച്ചു കൊണ്ട് രഞ്ജി അവളെ നോക്കി ചോദിച്ചു...
അവന്റെ വാക്കുകൾ അവൾ ചെവി കൊണ്ടതില്ല...
അവനൊപ്പം പതിയെ അവളും അകത്തേക്ക് നടന്നു..
അകത്തെത്തിയ നിമിഷങ്ങൾ....
ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളുടെ മുന്നിൽ വച്ച് തന്റെ ഷർട്ട് ഉരിഞ്ഞു മാറ്റുകയായിരുന്നു
ഹോ...
കാരിരുമ്പിന്റെ കരുത്ത് പോലുള്ള ആ ശരീരം...
അവൾ ഒരു നിമിഷം വല്ലാതായി...
വിരിഞ്ഞ നെഞ്ചും... നെഞ്ചിൽ പടർന്നിറങ്ങിയ കാടൻ രോമങ്ങളും അവളെ കൂടുതൽ മോഹിപ്പിച്ചു...
ആ കാടൻ രോമങ്ങളിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് കണങ്ങൾ.... അത് താഴേക്ക് ഊർന്നിറങ്ങി ആ അരക്കെട്ടിലേക്ക് ഒളിക്കുന്നത് അവളറിഞ്ഞു....
" ഹ.. ഈ കളർ കൊള്ളാം.. ചേട്ടന് നന്നായി ചേരുന്നുണ്ട്... "
ഒരു നനുത്ത പുഞ്ചിരിയോടെ അവൾ അവന് അടുത്തേക്ക് നീങ്ങി നിന്നു..
പറഞ്ഞു തീരേണ്ട താമസം...
അവൻ പെട്ടെന്ന് തന്നെ ആ ഷർട്ട് ബട്ടണുകൾ
ഇടാൻ എന്ന മട്ടിൽ അവൾക്ക് അരികിലേക്ക് ചേർന്ന് നിന്നു...
ഹോ...
വിയർപ്പിന്റെ രൂക്ഷ ഗന്ധം....
ഒരു നിമിഷം നിയന്ത്രണം വിട്ട് പോകും എന്ന് തോന്നി പോയി റംലയ്ക്ക്....
രഞ്ജിത്താവട്ടെ അവളുടെ മട്ടും ഭാവവും ഒക്കെ കണ്ട് വല്ലാതെ ഒന്ന് അമ്പരന്നു....
അയാളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി തുടങ്ങിയിരുന്നു...
💬 Comments
View all comments