Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]
ക്ലാസ്സ് ഒട്ടും ശ്രദ്ധിച്ചില്ലെന്ന് എനിക്കുറപ്പായിരുന്നു. കാരണം ഞാനവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നെങ്കിൽ അവള് ബുക്കും തുറന്നുവെച്ച് പേനയും കയ്യിലിട്ടുരുട്ടിക്കൊണ്ട് മറ്റെന്തോ ആലോചിരിക്കുകയായിരുന്നു. ഇമചിമ്മാതെയുള്ള ആ ഇരിപ്പുകണ്ടാൽതന്നെ അവളീ ലോകത്തൊന്നുമല്ലന്ന് ആർക്കും മനസ്സിലാക്കാമായിരുന്നു. മിസ്സും അത് ശ്രദ്ധിച്ചെന്നു തോന്നുന്നു. ഇടയ്ക്കിടെ അവളെ നോക്കുന്നത് ഞാൻ ഇടയ്ക്കെപ്പൊഴോക്കെയോ കണ്ടിരുന്നു. അവളെന്തു ചിന്തിച്ചിരുന്നാലും പരീക്ഷക്ക് ഫുൾ മാർക്കായിരിക്കുമെന്നറിയാവുന്നത് കൊണ്ടാവും പുള്ളിക്കാരിയൊന്നും ചോദിക്കാത്തത്. അവസാനം സഹികെട്ട് ചോദിക്കാൻ വന്നപ്പോഴേക്കും ബെല്ലുമടിച്ചു. ബെല്ലുകേട്ട് പെട്ടന്ന് ഞെട്ടിയുണർന്ന അവളെയൊന്ന് തുറിച്ചുനോക്കിയിട്ടാണ് എന്തായാലും മിസ്സ് പോയത്. അതുകൂടിയായപ്പോ ഭദ്രകാളിയുടെ മുഖം കൂടുതൽ ഇരുണ്ടുകൂടി.
ഈ ഇന്റർവെൽ ലഞ്ചിനുള്ളതാണ്. ഡിബിൻ കാന്റീനിലേക്ക് പോകാൻ ധൃതികൂട്ടി. എനിക്കാണെങ്കി ഉമിനീരുപോലുമിറങ്ങില്ലന്ന അവസ്ഥയും. അവളുടെ മൗനമായിരുന്നു എന്നെ തളർത്തുന്നത്. അവളൊന്നു പൊട്ടിത്തെറിച്ചെങ്കിൽ എന്റെയീ അവസ്‌ഥ മാറിയേനെയെന്നെനിക്ക് തോന്നുന്നുണ്ടായിരുന്നു. അതല്ലേലും വേണ്ടപ്പെട്ടവരുടെ മൗനമാണ് അവര് നമ്മളെ തല്ലുന്നതിനെക്കാളും തെറിവിളിക്കുന്നതിനെക്കാളും നമ്മളെ വേദനിപ്പിക്കുന്നത്. പക്ഷേ അവളുടെയാ മൗനം കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണന്ന് മനസ്സിലായത് ഞങ്ങള് കാന്റീനിൽ പോയിട്ട് തിരിച്ചുവരുന്ന സമയത്തായിരുന്നു. കാന്റീനിൽ പോയിട്ടും ഒന്നും കഴിക്കാൻ കഴിയാതെ, അവന്റെ നിർബന്ധത്തിന് വാങ്ങിയ കാപ്പിയും ചെറുകടിയും കഴിച്ചു കഴിച്ചില്ല എന്ന മട്ടിൽ ഉപ്പുനോക്കിവെച്ചിട്ടിറങ്ങിപ്പോന്നതിന് ഡിബിന്റെ തെറിവിളിയുംകേട്ട് വരികയായിരുന്നു ഞാൻ. അല്ലേലും കാശുള്ളവനൊന്നും വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വിലയറിയില്ലല്ലൊന്നവൻ പറഞ്ഞത് കേട്ടുകൊണ്ടാണ് ക്ലാസ്സിലേക്ക് കയറിയത്.
ഒരുപക്ഷേ ശെരിയായിരിക്കാം... ഞാനുൾപ്പടെയുള്ള കാശുകാർക്കൊന്നും വിശപ്പിന്റെ വില അറിയില്ലായിരിക്കാം. പട്ടിണി കിടന്നിട്ടില്ല. പിന്നെങ്ങനെയറിയാനാ....
അതായിരുന്നു അവനത് പറഞ്ഞപ്പോൾ മനസ്സിൽ. കുറേനേരത്തിന് ശേഷം അവളെക്കുറിച്ചല്ലാതെ ഞാനാകെ ചിന്തിച്ച കാര്യവും അതായിരുന്നു. ചായ കുടിക്കുമ്പോഴും അവളെയെങ്ങനെ പഴയപടിയാക്കാമെന്നായിരുന്നു എന്റെചിന്ത. പക്ഷേ ആ ചിന്തയൊന്നും ആവിശ്യം വന്നില്ലെന്നുവേണം പറയാൻ. കുറേനേരത്തെ ശാന്തതയ്ക്ക്
💬 Comments
View all comments