0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 2.1K
ശേഷം ഭദ്ര വീണ്ടും കൊടുങ്കാറ്റായി. വെറും കൊടുങ്കാറ്റല്ല, ഒരു സൂപ്പർ സൈക്ലോണായിട്ടായിരുന്നു വരവ്. സിനിമാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വിധിപോലും വിറച്ചുപോയ തിരിച്ചുവരവ്. എന്തായാലും മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയകമായിരുന്നുവെന്ന സിനിമാഡയലോഗ് അക്ഷരാർഥത്തിൽ ആ ഇന്റർവെല്ലിന് ക്ലാസ് നേരിട്ടറിയുകയായിരുന്നു. അവന്റെ തെറിയും കേട്ട് ക്ലാസ്സിലേക്ക് കയറിയ ഞങ്ങളെ എതിരേറ്റത് തൊട്ടുമുമ്പത്തെ ഇന്റർവെല്ലിന് കണ്ടതുപോലുള്ള ഒരു ബഹളമായിരുന്നു. പക്ഷേ ഇത്തവണ ക്ലാസ് മൊത്തമില്ല, മറിച്ച് മെറിന്റെ ഗ്യാങ് മാത്രമേയുള്ളൂ. ഏതാണ്ടൊക്കെ ചോദിച്ചുകൊണ്ട് ഭദ്രയുടെ നേർക്കടുക്കുന്ന മെറിനെയാണ് ആദ്യം കണ്ടത്. അവളുടെ തൊട്ടുപുറകേചെന്ന അവളുടെ ഗ്യാങ് ഭദ്രയുടെ ചുറ്റുംകൂടുന്നത് കണ്ടതും ഞാൻ അവരുടെ ഇടയിലേക്ക് കുതിക്കാനൊരുങ്ങി. പക്ഷേ ഡിബിൻ പെട്ടന്നെന്നെ പിടിച്ചുനിർത്തി. എന്നിട്ട് ഇതിൽ നീയിടപെടണ്ടന്നൊരുപദേശവും. ഞാനവന്റെ കൈ വിടുവിക്കാൻ നോക്കിയപ്പോഴേക്കും മെറിന്റെ നാവ് ചലിച്ചിരുന്നു. എന്താടീ... നീയിന്ന് വെള്ളംപോലുമിറങ്ങാതെയിരിക്കുവാണെന്നറിഞ്ഞു.... ??? എന്തായിനി നിന്റെ മറ്റവൻ വന്നുവാരിത്തന്നാലെ നിനക്കിറങ്ങുവൊള്ളോ... ??? അതോ അവന്റെ വീട്ടിലെ തീറ്റയേ നിനക്കിറങ്ങുവൊള്ളോ.... ??? അല്ലാ കാശുള്ളോന്റെ വീട്ടിലെ തീറ്റ കിട്ടൂന്നായപ്പോ ഇത്രെംനാളും തിന്നത് ഇറങ്ങൂല്ലാന്നായോന്നറിയനാ... ഭദ്രയൊന്നും മിണ്ടിയില്ല. പക്ഷേ അതുകേട്ടതും എന്റെ ഉള്ളൊന്നു നീറി. എന്നെപ്പോലെതന്നെ അവൾക്കും ഇന്ന് ഫുഡ് കഴിക്കാൻ പറ്റിയില്ലെന്നും അവളിന്ന് പട്ടിണിയാണെന്നുമൊക്കെയോർത്തപ്പോ ഉള്ളിന്റെയുള്ളിലൊരു നീറ്റല്. ആ നീറ്റല് കൂട്ടാനെന്നവണ്ണം മെറിൻ പറയെടീ... പറയെടീ... എന്തേ നിന്റെ നാവിറങ്ങിപ്പോയോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഭദ്രയുടെ കിറിക്കിട്ടു വലതുകൈയുടെ ചൂണ്ടുവിരലുകൊണ്ടു കുത്തിക്കൊണ്ടിരുന്നു. കൈ മുഖത്തുകൊള്ളുംമുമ്പേ ഭദ്ര തട്ടുന്നുണ്ടെങ്കിലും മെറിൻ കൂടുതൽ വാശിയോടെ അതേചോദ്യം ചോദിച്ചുകൊണ്ട് കുത്തിക്കൊണ്ടേയിരുന്നു. ഭദ്രയുടെ വാ തുറപ്പിക്കുക... അവളെന്തെങ്കിലും പറഞ്ഞാൽ എന്റെ കാര്യം പറഞ്ഞപമാനിക്കുക എന്നതായിരുന്നു അവരുടെ അജൻഡ. അത് മനസ്സിലാക്കിയാവും

💬 Comments

View all comments