0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 2.1K
ഭദ്ര മിണ്ടാത്തതും. പക്ഷേ ആ കാഴ്ചയങ്ങനെ ഏറെനേരം കണ്ടോണ്ടിരിക്കാൻതക്ക മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അവന്റെ കൈ വിടുവിച്ചതും ടീ എന്നോരലർച്ചയോടെ മുന്നോട്ടു കുതിച്ചതും ഒരുമിച്ചായിരുന്നു. പെട്ടന്നെന്റെ ശബ്ദം കേട്ടതും വെട്ടിത്തിരിഞ്ഞ പിള്ളേര്മൊത്തം പിന്നെക്കേട്ടത് പടക്കം പൊട്ടുന്നതുപോലൊരു ശബ്ദമാണ്. മുന്നോട്ടാഞ്ഞ ഞാനാ കാഴ്ചകണ്ടു സഡൻ ബ്രെക്കിട്ടപോലെ നിന്നുപോയി. തന്നെ കുത്തിക്കൊണ്ടിരുന്ന മെറിന്റെ കൈയ്യിൽ ഭദ്ര പെട്ടന്ന് ഇടംകൈകൊണ്ടു ചാടിപ്പിടിച്ചതും വലതുകൈവിടർത്തിയവളുടെ കവിളടക്കമൊന്നു പൊട്ടിച്ചതുമൊന്നിച്ചായിരുന്നു. ആ അടിയുടെ പവറിൽ മെറിന്റെ തലപോയി തോട്ടടുത്തുനിന്നവളുടെ തലക്കിട്ടു കൂട്ടിയിടിച്ചു. അവളൊരു നിലവിളിയോടെ താഴേക്കിരുന്നുപോയി. അത്ര പവറിലായിരുന്നു അടി. മെറിന്റെ അണപ്പല്ലിളകിയെന്നെനിക്കു തോന്നി. ഞാനടിച്ചാൽപോലുമിത്ര പവർ കാണില്ല. അത്രക്ക് പവർ. തലകറങ്ങിയപോലെ ഒന്നുംമനസ്സിലാവാതെ ഷോക്കിൽ മുഖംപൊത്തിനിന്ന മെറിന്റെ ഡ്രെസ്സിൽ പിടിച്ചു തന്റെ നേർക്കു വലിച്ചതും ഭദ്ര ഒന്നുകൂടി പൊട്ടിച്ചു. അതേ പവറിൽ... അതേ കലിപ്പിൽ !!!. ആദ്യത്തെ അടിയിൽ ഡെൽക്കോപോയി മിണ്ടാതെനിന്ന മെറിൻ ഈയടിയിൽ
സ്വയംമറന്നലറിപ്പോയി. അവളുടെ വായിൽനിന്ന് ചോരയൊലിച്ചുവന്നു. ഭൂമിയോളംഞാൻ ക്ഷമിച്ചു. പലപ്രാവശ്യം ഞാൻ കൈക്കിട്ടു തട്ടി. പക്ഷേ നീ... എന്റെ കയ്യീന്ന് മേടിക്കാതെ പോകില്ലല്ലേടീ നീ... ???? ഞാൻ ചെലപ്പോ തിന്നും, തിന്നാതിരിക്കും. മൂക്കുമുട്ടെത്തിന്നും, പട്ടിണികിടക്കും. അതൊക്കെയെന്റെയിഷ്ടം. അത് നോക്കാൻ നീയാരാടീ... ??? അവൾടെയൊരു തീറ്റിക്കല്.. താൻ പിടിച്ചുനിർത്തിയ കൈവിട്ടതും തലകറങ്ങിത്താഴേക്കുവീണ മെറിനെ നോക്കി ഭദ്രയലറി. ആരുമൊന്നും മിണ്ടിയില്ല. പിൻഡ്രോപ്പ് സൈലന്റിലായിപ്പോയ ക്ലാസിനെ നോക്കിയവൾ വീണ്ടുമലറി. ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിലാരും ഇടപെടരുതെന്ന്.... ക്ലാസിലാരും ഒന്നും മിണ്ടിയില്ല. വാ പൊളിച്ചാൽ നമ്മക്കിട്ടുംകിട്ടുമെന്ന പേടിയിലായിരുന്നു എല്ലാരും. കൂട്ടത്തിൽ ഞാനും. അവളീമൂപ്പിൽ കലിതുള്ളിനിൽക്കുമ്പോ അങ്ങോട്ടുചെന്ന് കീറുമേടിക്കാനുള്ള ഉദാരമനസ്കതയോന്നുമില്ലാത്തതിനാൽ നൈസായിട്ടു പുറത്തേക്കോടാനായിരുന്നു എന്റെ മനസ്സിലപ്പോൾ തോന്നിയത്.

💬 Comments

View all comments