Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]
അടുത്ത ഭാഗമിതാ.
യെസ്.. !!!.
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടായിരുന്നു ഞാനുത്തരം പറഞ്ഞത്. അതുവരെ ദേഷ്യവും ആക്രോശവുമൊക്കെ നിറഞ്ഞുനിന്നിരുന്ന അവളുടെ മുഖത്തേക്ക് പെട്ടന്നൊരു നടുക്കമോ ദയനീയതയോയായിരുന്നു എന്റെ ഉത്തരം കേട്ടപ്പോൾ കടന്നുവന്നത്. കേട്ടത് വിശ്വസിക്കാനാവാത്തതുപോലെ അവളെന്നെ ദയനീയമായി നോക്കിയപ്പോൾ, നിശ്ചലനായത് ഞാനായിരുന്നു. മറ്റുള്ളവരെ കേൾപ്പിക്കാനായി പഴയ ഭദ്രയായിട്ടെന്നോട് പെരുമാറുമ്പോഴും ഇല്ലായെന്നൊരു ഉത്തരമായിരുന്നു അവള് പ്രതീക്ഷിച്ചിരുന്നതെന്നാ മുഖം വിളിച്ചോതിക്കൊണ്ടിരുന്നു. ആ നോട്ടം സഹിക്കാനാവാതെ ഞാൻ മുഖം താഴ്ത്തി. എന്തോ വല്ലാത്ത തെറ്റുചെയ്തപോലെ ഞാനാകെ വിയർത്തു കുളിച്ചിരുന്നു.
ശെരിക്കും ഞാൻ ഉത്തരം പറഞ്ഞതും ക്ലാസ്സിലൊരു പൊട്ടിച്ചിരിയോ വിജയച്ചിരിയോയോക്കെ ഉണ്ടായിരുന്നു. പക്ഷേ ആ വിജയാഹ്ലാദമൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണിലപ്പോൾ അവൾ മാത്രമായിരുന്നു. അവൾ പറയുന്നത് മാത്രമായിരുന്നു ഞാൻ കേട്ടുകൊണ്ടിരുന്നത്. ചുറ്റുപാടും നിശ്ചലമായ അവസ്ഥയായിരുന്നു എനിക്കപ്പോൾ. പക്ഷേ അവളുടെയാ ഭാവമാറ്റം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നിപ്പോയി.
യൂ... !!! ഒരു നിമിഷത്തെ അമ്പരപ്പിനും ഷോക്കിനും ശേഷം എന്റെ നേരെ കൈചൂണ്ടിക്കൊണ്ടവൾ ചീറി. അവളുടെ മുഖത്തേക്കുവീണ്ടും ദേഷ്യമിരച്ചുകയറി. പക്ഷേ ആ ദേഷ്യത്തിനുമപ്പുറം ആ മുഖത്തു നിറഞ്ഞുനിന്നതൊരു ദയനീയതയോ സങ്കടമോ ആണെന്നത് ഏതൊരാൾക്കും മനസ്സിലാവുമായിരുന്നു. അവൾ ചീറാൻ തുടങ്ങിയതും ക്ലാസ്സ് വീണ്ടും നിശ്ശബ്ദമാവുന്നതു ഞാനറിഞ്ഞു. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതപോലെ പിൻഡ്രോപ്പ് സൈലൻസ്.
പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് മറ്റൊന്നും പറയാതെ അവളവളുടെ സീറ്റിലേക്ക് മടങ്ങി. പെട്ടന്ന് മുഖം മാറ്റിയെങ്കിലും അന്നാദ്യമായി അവളുടെ കണ്ണൊന്നു നിറഞ്ഞത് ഞാൻ കണ്ടു. എന്റെ നെഞ്ചിലൊരു മിന്നലൊളി പാഞ്ഞു. അങ്കത്തിൽ നിരായുധനാക്കപ്പെട്ട പോരാളിയെപ്പോലെയുള്ള ആ പിന്മാറ്റം കുറച്ചൊന്നുമല്ലെന്നെ ഞെട്ടിച്ചതും തളർത്തിയതും. ഉള്ളതുപറഞ്ഞാൽ അവളെന്നോട് പൊട്ടിത്തെറിച്ചാലോ ഒരെണ്ണം പൊട്ടിച്ചാലോ ഉണ്ടാകാവുന്ന സങ്കടത്തേക്കാൾ വലുതായിരുന്നു ആ
💬 Comments
View all comments