Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]
പോക്കും ഹൃദയം തകർന്നതുപോലെ മുഖം പൊത്തിയുള്ള ആ ഇരിപ്പും.
ഞാൻ ചുറ്റുപാടുമൊന്നു നോക്കി. ഡിബിൻ എന്നെക്കാളുംവലിയ ഞെട്ടലിലാണെങ്കിൽ മറ്റുള്ളവരവളുടെ തലതാണ സന്തോഷത്തിലാണ്. എങ്കിലും അവരുടെ മുഖത്തും സങ്കടമുണ്ട്. അതുപക്ഷേ ഞങ്ങൾ തമ്മിലുള്ള സംഘട്ടനം കയ്യാങ്കളിയിലേക്ക് മാറാത്തതിലുള്ള സങ്കടമായിരുന്നു. വരും വരായ്കകളെക്കുറിച്ചോർക്കാതെ അവളോടൊന്നു സംസാരിക്കാനെന്റെ മനസ്സു വെമ്പി. കാരണം അത്രയേറെയെന്റെ ഹൃദയം കീറിമുറിക്കാനുതകുന്നതായിരുന്നു അവളുടെയാ തളർന്ന ഇരിപ്പ്. അവളോടെന്തോ മാരക പാപം ചെയ്തതുപോലെയെന്റെ മനസ്സ് നീറിപ്പുകഞ്ഞു. കാരണമറിയാത്തൊരു കുറ്റബോധം കാർമേഘം കണക്കേ മനസ്സിൽ നിറഞ്ഞുകൊണ്ടിരുന്നു.
അവളുടെയടുത്തേക്ക് നീങ്ങാൻ തുടങ്ങിയതും ഡിബിനെന്നെ പിടിച്ചുവലിച്ചതുമൊരുമിച്ചായിരുന്നു. പെട്ടന്നുള്ള പിടുത്തമായതിനാൽ ഞാൻ ശരിക്കുമൊന്നു ഞെട്ടി. എന്റെയൊരു നോട്ടത്തിനുപോലും കാത്തുനിൽക്കാതെ അവനെന്നെയും വലിച്ചുകൊണ്ടോടുകയായിരുന്നു. യാന്ത്രികമായിട്ടവനെ അനുസരിക്കുകയല്ലാതെ എനിക്കുമറ്റു വഴികളില്ലായിരുന്നു. കാരണം അവനെ തടയാൻ പോലുമുള്ള മനസ്സെനിക്കുണ്ടായിരുന്നില്ല. ചിന്തിക്കാനോ തടയാനോ ഉള്ള മനസ്സിന്റെ ശക്തിയെല്ലാം അവളാ ഇരുപ്പിരുന്നപ്പഴേ ചോർന്നുപോയിരുന്നു. കണ്ണു നിറച്ചുകൊണ്ടുള്ള ആ പോക്കായിരുന്നു മനസ്സു നിറയെ. അവളാ തിരിയുന്ന സീനിൽ, എന്റെ മുഖത്തുനിന്നാ മുഖം മറയുന്ന സെക്കന്റിലെന്റെ മനസ്സും സ്റ്റക്കായി നിൽക്കുകയായിരുന്നു.
ഇടയ്ക്കെപ്പോഴോ അടുത്ത പിരീഡിനായി ക്ലാസിലേക്ക് വന്ന സാറ് പുറത്തേക്കോടുന്ന ഞങ്ങളേക്കണ്ട് കാര്യമന്വേഷിക്കുന്നതും ഡിബിനെന്തോ മറുപടി കൊടുക്കുന്നതുമെല്ലാം അർദ്ധബോധമനസ്സിലെന്നപോലെ ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ആ ഓടിയ ഓട്ടം ഗ്രൗണ്ടിന് സമീപത്തെത്തിയിട്ടാണവൻ നിർത്തിയത്. അപ്പോഴേക്കും അവനും ഞാനും നന്നായി കിതച്ചിരുന്നു.
നീ... നീയെന്നാ പണിയാടാ മൈരായീക്കാണിച്ചേ??? കിതപ്പുമാറ്റാൻ പോലും മിനക്കിടാതെ ചെന്നുനിന്നതെ അവൻ തെറി തുടങ്ങി.
ഉം.. ??? എന്തേ.. ???
നിന്നോടാരാടാ പൂറാ ഇപ്പക്കേറി കുമ്പസാരിക്കാൻ പറഞ്ഞേ ??? നിന്നോട് വേണ്ടാ വേണ്ടാന്നു ഞാൻ പലവട്ടം പറഞ്ഞതല്ലേ... ??? ഇപ്പൊ സർവതും മുടിപ്പിച്ചപ്പോ തൃപ്തിയായല്ലോ ???
💬 Comments
View all comments