Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]
ഇന്ന് ബെൻസു പണിയാൻ കൊണ്ടോവാൻ ഡ്രൈവറെ വിളിച്ചുവിട്ട കേസാണ് പറഞ്ഞത്. എന്നോട് കൊണ്ടൊവാൻ പറഞ്ഞപ്പോൾ ഞാനിന്നവളോട് സംസാരിക്കാൻ പോകുവാന്നുംപറഞ്ഞ് വെല്ലുവിളിച്ചിറങ്ങിയതാണ്. അപ്പഴേ പറഞ്ഞു നടക്കൂല്ലാന്ന്. നടത്തുമെന്ന് ഞാനും. ആ ഡ്രൈവറെ വിളിച്ചുവിട്ടനേരത്തിന് എന്നെത്തന്നെ വിട്ടാൽ മതിയായിരുന്നൂന്നാണ് കവിയിപ്പോൾ പറഞ്ഞു നിർത്തീത്. അതായത് അവളോട് മിണ്ടാൻ എന്നെക്കൊണ്ട് പറ്റൂല്ലാന്ന്... !!! പരസ്യമായ അപമാനം... !!! ഓഹോ എന്നാ കാണിച്ചു തരാം. ഒറ്റസെക്കന്റ്... പെട്ടന്നുണ്ടായൊരു മിരുമിരുപ്പ്.
ഭദ്രേ... നീയൊന്നു വന്നേ..... എനിക്കൊന്നു സംസാരിക്കണമായിരുന്നു...!!!.
പെട്ടെന്ന് കോള് കട്ടായി. പെട്ടന്നു ബോധംവന്നു നോക്കുമ്പോ അവള് എന്നെത്തന്നെ തുറിച്ചു നോക്കുന്നു. പോരാത്തതിന് ക്ലാസ്സിലെ സർവയെണ്ണവും കണ്ണുംതള്ളിയിരിക്കുന്നു. ജീവിതത്തിലാദ്യമായി അവളെയങ്ങനെ വിളിച്ചു കേട്ടതിന്റെ ഞെട്ടിലിലോ അതോ പഴേതിന്റെ ബാക്കി വീണ്ടും കാണാമല്ലൊന്നുള്ള സന്തോഷത്തിലോ... ???!!!. എന്തായാലും ഒന്നുറപ്പാണ്; നിനക്ക് കിട്ടിയതൊന്നും പോരല്ലേ എന്ന ഭാവമാണ് എല്ലാറ്റിനും.... !!!.
ന്താന്ന്... ???
എന്നെ ഞെട്ടിച്ചുകൊണ്ട് അവളുടെ ഉണ്ടക്കണ്ണും മിഴിച്ചുള്ള ചോദ്യം വന്നു. പണി പാലുംവെള്ളത്തിൽ ചോദിച്ചു മേടിച്ച ഞെട്ടലിൽ ഞാനും. അമ്മേനെ കേൾപ്പിക്കാനായി ഒരാവേശത്തിന് വിളിച്ചതാണ്. പക്ഷേ അതിത്രക്ക് ഒച്ചയിലാവുമെന്നു കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ യാതൊരു പ്ലാനിങ്ങുമില്ലാത്ത പ്രോഗ്രാമായതിനാൽ ഞാൻ നിന്നു ബബ്ബബ്ബേ വെച്ചു.
അ... അല്ല... അത്...
ങേ... ???
അ... അല്ല എനിക്കൊന്നു സംസാരിക്കണമായിരുന്നു....!!!.
എങ്ങനെയോ ഒന്നു പറഞ്ഞൊപ്പിച്ചെയുള്ളൂ. പറഞ്ഞുതീരുമുന്നേ ദേ എണീറ്റുവരുന്നു. എന്തൊരു അനുസരണ...!!!. എന്റെ സർവ കിളിയും പറന്നു. ക്ലാസ്സിലെ സർവയെണ്ണവും എന്തൊക്കെയോ പറഞ്ഞു കുശുകുശുക്കുന്നുണ്ട്. അതുംകൂടി കണ്ടതേ കട്ടക്കലിപ്പിലാണ് ആശാത്തിയുടെ വരവ്. പോരാത്തതിന് ക്ലാസ്സിലേക്കു വന്നതേ ഞാൻ കാഴ്ചവെച്ച പെർഫോമൻസും.
അടി ഉറപ്പായി... ധൈര്യം കൊണ്ട് ഞാൻ ബെഞ്ചിനിടയിൽ നിന്ന് ചാടി പുറത്തിറങ്ങിനിന്നു. പണി പാളിയാൽ ഏതു നിമിഷവും പുറത്തേക്കോടാവുന്ന മട്ടിൽ.... !!!
എന്താ....???. വന്നുനിന്നതേ ഒരു ഭാവമാറ്റോമില്ലാതെ അതേ കലിപ്പിൽ ചോദ്യമെത്തി. കയ്യുംകെട്ടി എന്തോ വലിയ സംഭവം കേൾക്കാൻ നിൽക്കുമ്പോലത്തെയൊരു നിൽപ്പും.... !!!
പൊ... പൊറത്തോട്ടു വരാവോ... ???
ഇനിയെങ്ങാനുമവൾക്ക് തല്ലാൻവല്ലോം തോന്നിയാലോന്ന പേടിയിൽ ഞാനൊരു ഉപാധി വെച്ചു. വീണ്ടും ക്ലാസ്സിലുള്ളവരുടെ മുമ്പിൽക്കിടന്നു നാറണ്ടല്ലോ...!!!. എന്തു തോന്നിയിട്ടാണാവോ; മറുപടിയൊന്നും പറയാതെ കൂടെവന്നു. പുറകേ വരുന്നുണ്ടോന്നു നോക്കാൻ ഇടയ്ക്കു ഞാനൊന്നു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടുപുറകേ വരുന്നുണ്ട്. അതും പോലീസുകാരുടെ പുറകേ വിലങ്ങിട്ട പ്രതി വരുന്നപോലെ. വന്നുനിന്നപ്പോ കെട്ടിയ കൈ ഇതുവരെ അഴിച്ചിട്ടില്ല. ഇവളെന്താ ഇങ്ങനെ നടക്കുന്നതെന്ന് ഞാനൊന്നാലോചിച്ചു. സാധാരണ കാണാത്തൊരു അനുസരണയുണ്ട് മുഖത്ത്. ഉദ്ദേശം എന്താണാവോ...???!!!. പക്ഷേ അവളെന്റെകൂടെനടക്കുന്നത് ചെറിയൊരു സന്തോഷമൊക്കെ പകരുന്ന
💬 Comments
View all comments