Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]
കാര്യമായതിനാൽ ഞാനല്പം സൈഡിലേക്കൊതുങ്ങി നടക്കാൻ തുടങ്ങി. ഇപ്പൊ ആരുകണ്ടാലും ഞങ്ങള് ഭയങ്കര ടൈയ്യപ്പിലാണെന്നു തോന്നും...!!!.
ഇന്നെങ്ങാനും നടക്കുവോ ???
എന്റെ പുറകേ നടന്ന് ക്ഷമകെട്ടിട്ടാണന്ന് തോന്നുന്നു സ്റ്റെപ്പിറങ്ങാൻ തുടങ്ങുമ്പോഴേക്കും ചോദ്യം വന്നു. അതിനുമുമ്പേ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതായതിനാൽ എന്നെയതത്രക്കങ്ങോട്ടു ഞെട്ടിച്ചൊന്നുമില്ല. ആളില്ലാത്തൊരു സ്ഥലം നോക്കി നടക്കുകയായിരുന്നു ഞാൻ. പോകുന്ന സ്ഥലത്തുമൊത്തം ആരേലുമൊക്കെ കാണും. എന്റെകൂടെ അവളെക്കൂടി കാണുമ്പോ എന്തോ കണ്ടുപിടിച്ചപോലൊരു ആക്കിയ ചിരിയും ചിലരുടെ മുഖത്തുകണ്ടു. ക്ലാസ്സിലെ സംഭവങ്ങൾ അറിയാവുന്നവരുടെ മുഖത്താവട്ടെ ഒരമ്പരപ്പും. ഇതെല്ലാംകൂടിയായപ്പോ ഇപ്പൊപ്പൊട്ടിത്തെറിക്കുമെന്ന മട്ടിലാണ് ഭദ്രകാളി. എന്നിട്ടും അവളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ഞാൻ മുമ്പോട്ടുതന്നെ നടന്നു.
ലാബിന്റെ ഭാഗത്തേക്ക് ചെന്നപ്പോഴേക്കും അവള് ചിന്നംവിളി തുടങ്ങി. ആരേലും കണ്ടാലൊന്നു കരുതിയാന്നൊക്കെപ്പറഞ്ഞ് ഒരു വിധത്തിലാണ് ഞാനൊന്നടക്കി നിർത്തിയത്. എന്തായാലും വന്നുപോയി, ഇനി പറഞ്ഞു തൊലയ്ക്ക് എന്നമട്ടിൽ അവളൊന്നടങ്ങി വന്നതായിരുന്നു. അപ്പോളതാ വരുന്നു മെറിന്റെ ഗ്യാങ്. പൂർത്തിയായി.... !!!. ഞാൻ ഇവളേംകൊണ്ടു പോന്നത് എങ്ങോട്ടാന്നുനോക്കാൻ പാത്തുപതുങ്ങി വന്നതാണ്. പക്ഷേ കൃത്യവായിട്ട് അവളുമാര് ഭദ്രേടെ വായിൽതന്നെ വന്നുചാടി.
എന്താടി.... ???
ഭദ്രകാളീടെ ചീറലു കേട്ടാണ് ഞാൻ വെട്ടിത്തിരിഞ്ഞു നോക്കിയത്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് എന്തു പറയണമെന്നറിയാതെ നിൽക്കണോ ഓടണോന്നുള്ള സംശയത്തിൽനിന്നു താളംചവിട്ടുന്ന അവരെ. അതുംകൂടി കണ്ടതേ അവൾടെ സർവ മൂഡും പോയി. കോളേജുമൊത്തം കേൾക്കുന്ന മട്ടിൽ അവിടെക്കിടന്നലറി. അപ്പുറത്തുനിന്നും വാ തുറക്കാൻ സമ്മതിച്ചില്ല. നിന്നങ്ങോട്ടു ചിതറി. എനിക്കാണെങ്കി ഈ അവസരത്തിൽ ഇനി ഞാൻ വല്ലോം പറയണോന്നുള്ള ചിന്തയും അതേസമയത്ത് കൃത്യമായി ഇടയ്ക്കുകയറി അവളുടെ ഇന്നത്തെ മൂഡുംകളഞ്ഞ അവളുമാരോടുള്ള കലിപ്പും ഒരേസമയത്തു മാറിമാറി വന്നോണ്ടിരുന്നു. അവസാനം മൂത്തുമൂത്ത് തല്ലുകിട്ടുമെന്നായപ്പോ എല്ലാംകൂടി ഒറ്റയോട്ടം വെച്ചുകൊടുക്കുന്നതുവരെ ഭദ്രകാളി നിന്നുചിതറിക്കൊണ്ടിരുന്നു. അവളുമാരു പോയതും ആ കലിപ്പുംകൂടി എന്റെ നെഞ്ചത്തൊട്ടിട്ടു.
എന്താടോ... ??? ഇനി തനിക്കെന്നതാ പറയാനുളളത്... ???
ഞാ... അതിപ്പോ....
പറയണോ വേണ്ടയൊന്ന ചിന്തയിൽ ഞാൻ നിന്നു വിക്കി. പറഞ്ഞാൽ ഒരിക്കലും ഒരു പോസിറ്റീവ് സിഗ്നൽ ഈ സമയത്തു കിട്ടാൻ ചാൻസില്ല. അത്രയ്ക്കുണ്ട് കലിപ്പ്. അവള് കലിപ്പായതേ മൂന്നുപേരും കൂടി പ്ലാൻ ചെയ്തിരുന്ന ഇൻട്രൊഡക്ഷൻ പ്ലാനൊക്കെ കയ്യീന്ന് പോയാരുന്നു. ചെലപ്പോ തല്ലും കിട്ടും. അതുറപ്പാ. പറയാതെ പോയാൽ ഇനിയിത് പറയാനും പറ്റൂല്ല. ഇതിപ്പോ വിളിച്ചോണ്ടു വന്നുംപോയില്ലേ. വിളിച്ചോണ്ടു വന്നതിന് ഒരു കാരണമെങ്കിലും പറയണ്ടേ...???!!! എലിക്കെണിയിൽ സുന പെട്ടതുപോലായല്ലോ ദൈവമേ... എടുക്കാനും വയ്യ, എടുക്കാണ്ടിരിക്കാനും വയ്യ...!!!.
നിന്നു വിക്കാതെ കാര്യം പറയെടാ...
ഭദ്രേ... ഞാൻ വീട്ടിൽ വന്ന് നിന്നെ കല്യാണമാലോചിച്ചോട്ടെ....
💬 Comments
View all comments