0%

Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]

Author : JO Read All Parts 424

???

അവളുടെ അലർച്ച കേട്ട ഷോക്കിൽ ഒരാവേശത്തിന് ഞാൻ എടുത്തടിച്ചങ്ങു ചോദിച്ചു. ചോദ്യം അവിടെ കേൾക്കും മുമ്പേ രണ്ടുകയ്യും ക്രോസ്സാക്കി അവളുടെ തല്ലു കിട്ടാതെയൊരു ബ്ലോക്കുമിട്ടു. അവളുടെ മുഖത്തേക്കു രോഷമിരച്ചുകയറുന്നത് ഞാൻ കണ്ടു.

എടോ തന്നോട് ഞാൻ...

അവള് കയ്യുംചൂണ്ടിക്കൊണ്ട് ചീറിവരുന്നത് കണ്ടതേ ഞാൻ കണ്ണുംപൂട്ടി മുഖവും ബ്ലോക്കാക്കി നിന്നു. കരണം പുകയുന്നതും പ്രതീക്ഷിച്ചുനിന്ന ഞാൻ അത് കിട്ടതായപ്പോൾ കണ്ണുതുറന്നപ്പോൾ കണ്ടത് ദേഷ്യമാണോ സങ്കടമാണോ നിസ്സഹായതയാണോന്ന് തിരിച്ചറിയാനാവാത്തൊരു ഭാവത്തിൽ നിൽക്കുന്ന അവളെയാണ്....!!!.

എന്റെ ദൈവമേ... ഇതെന്തൊരു മെനക്കേടാ... ???!!!. എന്റെ ശ്രീഹരീ നിനക്കിതെന്തോന്നിന്റെ സൂക്കേടാ ??? നിനക്കെന്താ മലയാളം പറഞ്ഞാ മനസ്സിലാകൂല്ലേ... ??? എന്നെക്കൊണ്ട് പറ്റൂല്ലാന്ന് എത്ര തവണ നിന്നോട് പറയണം ഞാൻ... ???

അത് പ്രേമിക്കാൻ പറ്റൂല്ലാന്നല്ലേ പറഞ്ഞത്... ??? അവള് തല്ലൂല്ലാന്നുറപ്പായതും ഞാൻ ചാടി മറുപടി കൊടുത്തു. അവളെ കൺഫ്യുഷനാക്കി കാര്യം നേടുകായെന്ന അമ്മയുടെ പ്ലാൻ ബി നടപ്പാക്കാനായിരുന്നു പിന്നെയെന്റെ ശ്രമം.

അല്ല. കല്യാണത്തിനു സമ്മതമല്ലാന്നും ഞാൻ പറഞ്ഞായിരുന്നു...!!!.

ഒരു സംശയോമില്ലാതെ എടുത്തടിച്ചപോലെയാണ് മറുപടി വന്നത്. ഞാനൊന്നു ഞെട്ടി. പ്ലാനിൽനിന്നും വ്യത്യസ്തമായ മറുപടികളാണ് കിട്ടുന്നത്. അമ്മ പറഞ്ഞത് എന്നാലെനിക്കു കല്യാണത്തിനും സമ്മതമല്ലാന്നുള്ള മറുപടി കിട്ടുമെന്നായിരുന്നു. അതായത് നേരത്തേ അവളത് പറഞ്ഞിട്ടില്ലെന്ന് അവളെ വിശ്വസിപ്പിക്കണം എന്നതായിരുന്നു പ്ലാൻ. എന്നാലേ ബാക്കിയുള്ളത് വർക്കൗട്ടാവൂ. ഇതിപ്പോ അവൾക്കത് നല്ല ഓർമ്മയുണ്ട്. ഇത് പണി പാളും.

അത് നിന്നെക്കുറിച്ച് എനിക്കൊന്നും അറിഞ്ഞൂടാന്നും പറഞ്ഞോണ്ടല്ലേ... ??? ഇപ്പൊ എനിക്കു നിന്റെ ഫുൾ ഡീറ്റൈൽസും അറിയാമെങ്കിലോ !!!???. നിങ്ങളെ ഉപേക്ഷിച്ചുപോയ നിന്റെ അച്ഛന്റെ പേരുവരെയറിയാമെനിക്കിപ്പോ...!!! എന്താ പറയട്ടേ... ???

നീയൊന്നും പറയുവേം വേണ്ട, എനിക്കൊന്നും കേൾക്കുവേം വേണ്ട. മേലാൽ ഈക്കാര്യോം പറഞ്ഞോണ്ട് എന്റെ പുറകേ നടക്കാനും വരണ്ട. എന്റെ ദൈവമേ
ഏതു നേരത്താണാവോ ഇറങ്ങിപ്പോരാനും തോന്നിയത്. ഒന്നാമതേ നാണക്കെടുകൊണ്ട് ക്ലാസ്സിൽ കയറാൻ പറ്റാത്ത അവസ്ഥയാ... ഇപ്പൊ ഇതുംകൂടിയായപ്പോ തീരുമായിക്കാണും... !!!

അപ്പൊ ഇതുഞാൻ ക്ലാസ്സിൽ വെച്ചു ചോദിച്ചിരുന്നേലോ... ??? അങ്ങനേംകൂടി നിന്നെ നാണംകെടുത്തണ്ടാന്നുവെച്ചാ ഞാൻ നിന്നേം വിളിച്ചോണ്ടു പുറത്തേക്കു പോന്നത്. അതെന്നാ നീ മനസ്സിലാക്കാത്തേ... ??? സമ്മതമല്ലാന്നും പറഞ്ഞ് പൊടീംതട്ടി നിനക്കങ്ങോട്ടു പോയാ മതി. പക്ഷേ എനിക്കങ്ങനെ പറ്റണ്ടേ... ??? നിന്നെ മറക്കാനെനിക്കു പറ്റണ്ടേ... ???!!! അതെന്നാ നീ ചിന്തിക്കാത്തെ... ???

ഞാനെന്തിന് ചിന്തിക്കണം... ??? എന്റെ പുറകേ നടക്കാൻ ഞാൻ പറഞ്ഞോ നിന്നോട്... ???

ഇല്ലാ. സമ്മതിച്ചു. ഞാൻ എന്റയിഷ്ടത്തിന് നടന്നതാ. പക്ഷേ അങ്ങനെ നടത്തിച്ചതും

💬 Comments

View all comments