Chapter Title : ശ്രീഭദ്രം ഭാഗം 10 [JO]
നീയല്ലേ... ??? നീയൊരു എസ്സു പറഞ്ഞാരുന്നെങ്കി ഞാനിങ്ങനെ നിന്റെ പൊറകെ നടക്കുവാരുന്നോ ???
തലയ്ക്കു വെളിവില്ലാത്തവർക്ക് അങ്ങനെ പലതും തോന്നും... !!! ആ പ്രാന്തിനൊക്കെ ചുട്ടുപിടിക്കലല്ല എനിക്ക് ജോലി. നീ പോയി വേറേവല്ലോ പണീം നോക്ക് ശ്രീഹരീ...!!!
ങേ... ??? എന്നുവെച്ചാ... ??? എന്നുവെച്ചാ എനിക്ക് പ്രാന്താന്നോ... ???
അത് ഞാനല്ല പറയേണ്ടത്. നീയിക്കാര്യം നിന്റെ വീട്ടിൽച്ചെന്നു ചോദിക്ക്. അപ്പൊ അവര് പറഞ്ഞു തന്നോളും...!!!
വീട്ടിച്ചെന്നു ഞാൻ ചോദിച്ചാരുന്നു.... !!!
എന്ത്... ???
ഞാൻ നിന്നെ കെട്ടിക്കോട്ടേന്ന്... !!!
എന്റെ ദൈവമേ.... !!! നിനക്കെന്നാ ശ്രീഹരീ പ്രാന്തോ... ??? നീയെന്നാത്തിനായീ ആവശ്യമില്ലാത്ത കാര്യവൊക്കെ വീട്ടിച്ചെന്നു പറയാൻ പോയത്.. ???
ആവശ്യവില്ലാത്ത കാര്യോ... ??? എനിക്കിതിലുമാവശ്യവൊള്ള വേറൊന്നുവില്ല. അതുകൊണ്ടാ ഞാൻ വീട്ടിച്ചെന്നു ചോദിച്ചത്.... !!!
എന്നിട്ട്... ??? എന്നിട്ടവരെന്നാ പറഞ്ഞു... ???
അതു ചോദിക്കുമ്പോൾ അവളുടെ മുഖത്തൊരു ആകാംഷയുണ്ടായിരുന്നൂട്ടോ. അതുകണ്ടതും ഞാനും ചെറിയ ഉത്സാഹത്തിലായി. പ്ലാനൊക്കെ പാളിയെങ്കിലും അമ്മയുടെ ഒരു പ്ലാൻ വർക്ക് ചെയ്യുന്നുണ്ട്. അവളെ സംസാരിച്ചു തോല്പിക്കുക എന്നത്. നടക്കൂല്ലാന്നുംപറഞ്ഞ് അപ്പഴേ ഉപേക്ഷിച്ചതാണെങ്കിലും അതിപ്പോ വർക്കൗട്ടാവുന്ന ലക്ഷണമുണ്ട്. തല്ലാനുള്ള പ്ലാനൊന്നുമില്ലാതെ അവള് കിടന്നു ഡയലോഗടിക്കുവല്ലേ...!!!.
അവരാ പറഞ്ഞത് നിന്നോടുവന്നു കെട്ടിക്കോട്ടേന്നു ചോദിക്കാൻ. പ്രേമിച്ചു നടക്കാനൊന്നും നിന്നെക്കിട്ടൂല്ലാന്നും അമ്മയാ പറഞ്ഞേ. അതോണ്ട് നിന്റെ വീട്ടിവന്ന് നേരിട്ടു കല്യാണമാലോചിക്കാന്ന്... !!!
കാര്യം പറഞ്ഞാൽ ആ ഫ്ലോയ്ക്കങ്ങോട്ടു പറഞ്ഞുപോയതാണെങ്കിലും സംഗതിയേറ്റു. വീട്ടിലറിഞ്ഞൂന്നറിഞ്ഞതേ അവളുടെ ഉണ്ടക്കണ്ണുകൾരണ്ടും മിഴിഞ്ഞുതന്നെയിരിപ്പാണ്. അതോടൊപ്പം ഇതുംകൂടി കേട്ടപ്പോൾ അവളുടെ മുഖത്ത് ഇന്നോളമില്ലാത്തൊരു അങ്കലാപ്പും ഞാൻ കണ്ടു. മുഖമൊക്കെ ചുവന്ന്.... മേൽചുണ്ടിലും കൃതാവിലും കഴുത്തിലുമൊക്കെ വിയർപ്പുകണങ്ങൾ പൊടിഞ്ഞ്... ആകെയൊരു പരവേശം പോലെ... !!!.
അല്ല... ഇപ്പോവേണ്ട. നമ്മുടെ പഠിത്തമൊക്കെ കഴിഞ്ഞിട്ടു മതി...!!
ഞാനൊരു ഓഫർ കൂടി വെച്ചു. ഇനി അതുംപറഞ്ഞു ബ്ലോക്കിടണ്ട. എന്തായാലും അതുംകൂടി കേട്ടപ്പോൾ ചെറിയൊരു മനംമാറ്റം വന്നതുപോലെയൊക്കെ തോന്നിയതായിരുന്നു. മിണ്ടാണ്ടുനിന്നപ്പോൾ ഞാനും കുറെയൊക്കെ പ്രതീക്ഷിക്കുവേം ചെയ്തു. പക്ഷേ ആ സമയത്താണ് മുടിയാനായിട്ടൊരു ടീച്ചറു വന്ന് ഇടയ്ക്കുകേറിയത്.
നിങ്ങളെന്താ പിള്ളേരേ ഈ സമയത്തിവിടെ ... ???
പെട്ടെന്ന് പിന്നിൽനിന്നൊരു ശബ്ദം കേട്ടാണ് ഞങ്ങള് രണ്ടാളും വെട്ടിത്തിരിഞ്ഞു നോക്കിയത്. ആ പെണ്ണുമ്പിള്ളേ വരുന്നത് ഞങ്ങള് കണ്ടതുമില്ലായിരുന്നു. ചോദ്യം പെട്ടന്നായതിനാലും ഞാനെന്തേലും നുണ പറയുമ്പോ അവളെങ്ങാനും വേറെവല്ലോം പറഞ്ഞാലൊന്നു കരുതി ഞാനൊന്നു പരുങ്ങി. അതുംകൂടിയായപ്പോൾ ടീച്ചറിന്റെ മട്ടും മാറി. എന്തോ മനസ്സിലായ മട്ടിലൊരു ചിരിയും തലകുലുക്കും. കൂട്ടത്തിലൊരു ഡയലോഗും.
ഈ വെപ്രാളോം പരവേശോമൊക്കെ കൊറേ കണ്ടതാ
💬 Comments
View all comments