0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 711

ശ്രീഭദ്രം ഭാഗം 11

Shreebhadram Part 11 | Author : JO | Previous Part


ആ നിമിഷത്തെ ഞാനെങ്ങനെയാണ് അതിജീവിച്ചതെന്നെനിക്കറിയില്ല...!!!. കുറേ നേരത്തേക്ക് തലക്കുള്ളിലൊരു മരവിപ്പായിരുന്നു. കുറച്ചു ഞെട്ടൽ... കുറച്ചു സങ്കടം... കുറച്ചവശ്വസനീയത... പിന്നെയവസാനം... അവസാനം അതൊരപമാനത്തിൽ പോയിനിന്നു...!!!.

ശ്രീഹരി പ്രേമിച്ചതൊരു വേശ്യാപ്പെണ്ണിനെയായിരുന്നുവെന്ന സത്യം...!!!. അതെന്നെയപ്പാടെ വിഴുങ്ങിക്കളഞ്ഞു. അവളല്ല, അവളുടെയമ്മയാണ് തന്റെ ശരീരം വിറ്റു ജീവിക്കുന്നതെന്നൊക്കെ പലവട്ടം ഞാനെന്നൊടുതന്നെ പറഞ്ഞുനോക്കി. പക്ഷേ...

ഇല്ല...!!!. എന്നെക്കൊണ്ടതിന് കഴിയുന്നില്ല. അവളോടുള്ളയടങ്ങാത്തയിഷ്ടത്തിനു മുകളിലും ഞാനാരാണെന്ന ചിന്തയായിരുന്നുവെന്നിൽ നിറഞ്ഞു നിന്നത്....!!!. അന്നാദ്യമായി ഞാനെന്നെക്കുറിച്ചോർത്തു. എന്റെ ചുറ്റുപാടുകളെക്കുറിച്ചോർത്തു....!!!. അവളെന്റെ ജീവിതത്തിലേക്കു വന്നാൽ... മറ്റുള്ളവരതിനെയെങ്ങനെ വ്യാഖ്യാനിക്കുമെന്നോർത്തു...!!!. അവളൊരു മാറാരോഗിയായിരുന്നെങ്കിൽപോലും എനിക്കിത്രക്ക് വിഷമമുണ്ടാകുമായിരുന്നില്ല...!!!. ഈ ലോകത്തിലൊരു ചികിത്സയുണ്ടെങ്കിൽ അതിനെന്തു ചിലവുവന്നാലും അതുകൊടുത്തവളെ ഞാനെന്റെ സ്വന്തമാക്കുമായിരുന്നു. പക്ഷെയിത്.... ഇതെന്നെക്കൊണ്ടു പറ്റില്ല. സാധിക്കില്ല എന്നെക്കൊണ്ടിത്. കാരണം ഞാൻ ശ്രീഹരിയാണ്.... ശ്രീഹരീ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒരേയൊരവകാശി... !!!.

അവളെയെങ്ങനെ ഫേസു ചെയ്യണമെന്നറിയില്ലായിരുന്നുവെനിക്ക്. അതുകൊണ്ടുതന്നെ ക്ലാസ്സിലേക്കു പോകാനെനിക്കു കഴിഞ്ഞില്ല. ഞാനായിടനാഴിയിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നു. കണ്ണുകളൊന്നും നിറഞ്ഞിരുന്നില്ല. പക്ഷേ നെഞ്ചു നീറിപ്പുകയുകയായിരുന്നു....!!!. എന്തിനാണ് ഞാനവളെ സ്നേഹിച്ചതെന്നു ഞാനെന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു. ഈപ്രായത്തിനിടയിൽ എത്രയോ പെമ്പിള്ളേരെ ഞാൻ കണ്ടിരിക്കുന്നു..., അവരോടൊന്നുമില്ലാത്ത ഒരിത്... ഇഷ്ടമെന്നോ പ്രേമമെന്നോ പറയാവുന്ന ആ ഒന്നിവളോട് മാത്രം തോന്നിയതെന്താണ്...???. ഭ്രാന്തമായിട്ടെന്നെ സ്നേഹിച്ച മെറിനടക്കമുള്ള പെണ്ണുങ്ങളെയെല്ലാം ഞാനുപേക്ഷിച്ചത് ഇങ്ങനെ നീറിപ്പുകയാനായിട്ടായിരുന്നോ...???!!!.

ശെരിക്കും എനിക്കെന്നോടുതന്നെ പുച്ഛം തോന്നിയ സമയമായിരുന്നു കടന്നുപോയ്ക്കൊണ്ടിരുന്നത്. ഞാനൊരുവെറും പോങ്ങനാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അല്ലെങ്കിൽ... അല്ലെങ്കിലെന്തുകൊണ്ടു ഞാനിതെല്ലാം നേരത്തേ അന്വേഷിച്ചറിഞ്ഞില്ല...???. അവളെക്കുറിച്ചറിയാൻശ്രമിച്ചപ്പോളെങ്കിലും ഞാനിതെല്ലാമന്വേഷിക്കേണ്ടതായിരുന്നില്ലേ....??? ആരോടു ചോദിച്ചാലും പറഞ്ഞുതരുമായിരുന്നില്ലേ... ???. ചെയ്തില്ല... ചെയ്യാൻ തോന്നിയില്ല. എല്ലാംഞാൻ എന്റെകണ്ണിലൂടെ മാത്രം നോക്കിക്കണ്ടു. അതിന്റെ കുഴപ്പമാണ്... അതിന്റെ മാത്രം കുഴപ്പം....!!!.

അങ്ങനെ ഓരോന്നു ചിന്തിച്ചിരുന്ന ഞാൻ ഡിബിൻവന്നു വിളിച്ചപ്പോഴാണ് മണിക്കൂറുകൾ കടന്നുപോയെന്നറിഞ്ഞത്. കണ്ണുതുറന്നിരുന്നു സ്വപ്നം കാണുകയായിരുന്നു ഞാനത്രയും നേരം. ഇടയ്ക്കെപ്പോഴോ ആരൊക്കെയോ വന്നെന്നോട് സംസാരിച്ചിരുന്നു. അവരോടെല്ലാം ഞാനുത്തരം പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതാരെന്നോ അവരെന്താണെന്നൊടു ചോദിച്ചതെന്നോ അവരോടു ഞാനെന്താണു പറഞ്ഞതെന്നോ എനിക്കറിയില്ല...!!!. അതുകൊണ്ടുതെന്നെ ഡിബിൻ വന്നു തട്ടിവിളിച്ചപ്പോൾ ഞെട്ടിപ്പിടഞ്ഞാണെണീറ്റത്. അവനാണെന്നു കണ്ടതും അതേപടി വീണ്ടുമിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടാണോ അതോ എങ്ങനെ തുടങ്ങണമെന്നറിയാതെയാണോന്നറിയില്ല, കുറച്ചുനേരം മിണ്ടാതിരുന്നിട്ടാണവൻ സംസാരിച്ചു തുടങ്ങിയത്. അത്രയും നേരവും അവനോടു സംസാരിക്കാൻപോലും താല്പര്യമില്ലാത്തതുപോലെ വിദൂരതയിലേക്കു നോക്കിയിരിപ്പായിരുന്നു ഞാൻ...!!!.

നീയവളോടു സംസാരിച്ചല്ലേ... ???

അവന്റെ ചോദ്യത്തിന് മുഖത്തേക്കൊരു നോട്ടം മാത്രമായിരുന്നെന്റെ മറുപടി. മറ്റെന്തുത്തരം കൊടുക്കാനാണ്... ??!!!.

അവളെ മാത്രം ക്ലാസ്സിൽക്കണ്ടപ്പഴേ ഞാനൂഹിച്ചിരുന്നു. രാവിലേയവളുടെ കൂടെയാണ് നീ

💬 Comments

View all comments