0%

Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]

Author : JO Read All Parts 699

ശ്രീഭദ്രം ഭാഗം 12

Shreebhadram Part 12 | Author : JO | Previous Part


സമർപ്പണം : ഒക്ടോബർ 19ന് പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ ശിഷ്യന്...!!! ഡോക്ടറൂട്ടി ഉടനെയെങ്ങും നിന്നെ തല്ലിക്കൊല്ലാതിരിക്കട്ടേയെന്നാശംസിക്കുന്നു.. ?


??????????????


ടാ.....???

ചോദ്യഭാവത്തിലുള്ള അവന്റെ നോട്ടത്തിന് വിളറിയയൊരു ചിരിയായിരുന്നെന്റെ മറുപടി. ഒന്നൂല്ലടാന്ന മട്ടിലൊന്നു തലയാട്ടി അവന്റെ തോളിൽ കയ്യിട്ട് പുറത്തേക്കിറങ്ങിനടക്കുമ്പോഴും അവനെന്റെ മുഖത്തേക്കുതന്നെ നോക്കുന്നുണ്ടായിരുന്നു.....!!!. ചിരിച്ചുകൊണ്ടുകൂടെനടക്കുമ്പോഴും പുറത്തേക്കുവരാതെ ഉള്ളിന്റെയുള്ളിലൊളിപ്പിച്ചുവെച്ച എന്റെയൊരുപിടി നൊമ്പരങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവുമോയെന്ന മട്ടിൽ....!!!.

എന്തായാലും അതവനറിയാതിരിക്കാൻ പരമാവധി ശ്രമിച്ചതുകൊണ്ടാവും പെട്ടന്നവന്റെ വിഷയംമാറ്റിവിടാനെനിക്കു സാധിച്ചത്. അവളെക്കുറിച്ചു വീണ്ടുംവീണ്ടും പറഞ്ഞുതുടങ്ങിയാൽ, അതൊരുമാതിരി മുറിവിൽക്കുത്തി വേദനിപ്പിക്കുന്നതുപോലെയാവുമോന്നു കരുതിയാവും അവനും പിന്നീടവളെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്നാലും പിറ്റേന്നുമുതൽ അവളെക്കാണുമ്പോളെല്ലാം അവനെന്റെ മുഖത്തേക്കുതന്നെ നോക്കാറുണ്ടായിരുന്നു. അവളെന്തെങ്കിലും പറയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ എന്റെ മുഖഭാവം മാറുന്നുണ്ടോന്നാവുമവൻ നോക്കുന്നത്. പക്ഷേ അതവൻ നോക്കുമെന്നറിയാവുന്നതുകൊണ്ട് മുഖത്തൊരു ഭാവമാറ്റവും വരാതിരിക്കാൻ ഞാനും പരമാവധി ശ്രദ്ധിച്ചു...!!!. അതേപോലെ അവളെക്കാണുമ്പോഴും മിണ്ടുമ്പോഴുമൊക്കെയുള്ള എന്റെ വെപ്രാളം തിരിച്ചറിഞ്ഞതുകൊണ്ടാവും ദിവസങ്ങൾ കഴിയുന്തോറും അവളുമെന്നോടൊരകലം പാലിക്കാൻ തുടങ്ങി. എന്നെക്കാണുമ്പോൾ കാണാത്ത ഭാവത്തിൽ പോകുന്നതും തീരെയൊഴിച്ചുകൂടാനാവാത്തയവസരങ്ങളിൽ മാത്രമൊരു ചിരിയിലും ഞങ്ങളുടെ സംസാരമൊതുങ്ങി. എന്നാൽ ഡിബിൻ മാത്രം അവിടേമിവിടേം സംസാരിക്കാറുമുണ്ടായിരുന്നു.

പക്ഷേ ഞങ്ങളുടെയീയൊളിച്ചുകളി ക്ലാസ്സിലാകെയൊരു ഉത്സവപ്രതീതിയാണ് സമ്മാനിച്ചത്. ഞാനുമവളുംതമ്മിൽ തല്ലിപ്പിരിഞ്ഞെന്നും ഞങ്ങളിപ്പോൾ കൂട്ടിയിടിച്ചാൽപ്പോലും മിണ്ടില്ലെന്നുമൊരു തിരിച്ചറിവു ക്ലാസ്സിലാകെയുയർന്നതും വളരെപ്പെട്ടന്നായിരുന്നു. അതേപോലെ അവളും പെട്ടെന്നൊന്നു സൈലന്റായതും പിള്ളേർക്കൊരു വളമായി. അവളേ വേദനിപ്പിക്കാനെന്നോണം കിട്ടിയയവസരങ്ങളിലെല്ലാം എന്റേമവളുടേം പേര് വിളിച്ചുപറയുന്നതവരൊരു പതിവാക്കി.

ആദ്യമൊക്കെ അവളെണീറ്റുനിന്നു തെറിവിളിക്കുമായിരുന്നെങ്കിലും പിന്നെപ്പിന്നെയത് നിർത്തി. കാരണം സാറുമ്മാർക്കുപോലും അതിപ്പോളൊരു കളിതമാശയാണ്. ആദ്യമൊക്കെ തികച്ചും യാദൃശ്ചികമായി വിളിച്ചുപറയുകയാണെനാവുമവരും ചിന്തിച്ചിട്ടുണ്ടാവുക. പക്ഷേ പിന്നെപ്പിന്നെയവർക്കും മനസ്സിലായികാണും

💬 Comments

View all comments