Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]
വേണോ വേണ്ടയോന്നാലോചിച്ച ശേഷമാണ് ഞാനാ ചോദ്യമവനോട് ചോദിച്ചത്.
ടാ... സത്യത്തിൽ നിനക്കവളെയിഷ്ടമാണോ...???
ആരെ...??
ഭദ്രയെ...???
എന്നാന്ന്...???
അല്ലാ നിനക്കവളെയിഷ്ടമാണോന്ന്..???!!!. ഒന്നുവില്ലേലും അവൾടെ കുണ്ടികണ്ടിഷ്‌ടപ്പെട്ട് ജാക്കിവെക്കട്ടേന്നെന്നോടൊരിക്കൽ ചോദിച്ചിട്ടുള്ളവനല്ലേ നീ...?? പിന്നെനിന്റെ സംസാരോം പ്രവർത്തീമൊക്കെ കാണുമ്പോഴുമെനിക്കു തോന്നീട്ടുണ്ട് അവളോടു നിനക്കൊരു താൽപര്യമുണ്ടെന്ന്...!!!. സപ്പോസ്... സപ്പോസെനിക്കവളെ കെട്ടാമ്പറ്റില്ലെങ്കിൽ... എനിക്കവളെ കിട്ടീല്ലെങ്കി... നിനക്ക് കെട്ടിക്കോളാവോടാ... ???
ചോദിച്ചതു മാത്രമേ ഓർമയുള്ളൂ. കവിളിലൊരു പടക്കം പൊട്ടി. പിന്നെക്കേട്ടതൊരു പച്ചത്തെറിയായിരുന്നു. ചെവിയിലൊരു മൂളക്കവും ബാക്ഗ്രൗണ്ടിലവന്റെ പൂരപ്പാട്ടും. കുറച്ചു നേരത്തേക്ക് കിളിയുണ്ടായില്ല. പോയകിളി പറന്നു വന്നപോഴേക്കും തെറിയേറെക്കൂറെ തീരാറായിരുന്നു.
അത്രക്ക് പൊങ്ങുന്നില്ലെങ്കി വല്ല തൂണും കുഴിച്ചിട്ടു താങ്ങുകൊടുത്തു പൊക്കാൻ നോക്ക് കാട്ടുകുണ്ണേ... അവനവളെ കെട്ടിക്കാൻ നടക്കുന്നു... പോയിനിന്റെ തന്തേക്കൊണ്ടു കെട്ടിക്കെടാ... നിന്നെയൊണ്ടാക്കിയ കടം അങ്ങനെയെങ്കിലും തീരട്ടെ...!!!
അവൻ നിന്നു തുള്ളുവാണ്. ഞാൻ നോക്കുമ്പോ വാരാന്തേലൊക്കെ നിക്കുന്ന കൊറേ പിള്ളേര് നോക്കുന്നൊണ്ട്. ഞാൻ പറഞ്ഞതു കേട്ടില്ലെങ്കിലും അവൻ പറഞ്ഞതു നല്ല വ്യക്തമായിട്ടു കേട്ടിട്ടുണ്ട്. ക്ലാസ്സിന്റെ സൈഡിലേക്കു നോക്കിയപ്പോ അവിടെയാരും കേട്ട മട്ടില്ല. പോരാത്തതിന് ക്ലാസ്സിലേതോ സാറും വന്നിട്ടുണ്ടെന്നു തോന്നുന്നു.
ടാ... ഞാനതല്ല പറഞ്ഞത്...
പിന്നെ നിന്റമ്മേക്കെട്ടിക്കുന്ന കാര്യമാണോ...??
ടാ... നിനക്കറിയത്തില്ലേ എന്റവസ്ഥ...???!!!. അവളെക്കളയാൻ എന്നെക്കൊണ്ട് പറ്റുവോടാ... ??? മാക്സിമം... എന്റെ കഴിവിന്റെ മാക്സിമം ഞാൻ നോക്കും. എന്നിട്ടും നടന്നില്ലെങ്കി... നടന്നില്ലെങ്കി മാത്രം... നിനക്കു കെട്ടിക്കോളാവോടാ അവളേ... ??? നീയാലോചിച്ചു ചെന്നാലവള് സമ്മതിക്കും. എന്നോട്... എന്നോടു മാത്രമേയുള്ളവൾക്ക് ശത്രുത. നിന്നെപ്പയങ്കര കാര്യവാ... അതുകൊണ്ടാ ഞാനിങ്ങനെ ചോദിക്കുന്നെ... നീ പറയുമ്പോലെ അട്ടേപ്പിടിച്ചു മെത്തേൽക്കിടത്തിയാൽ കിടക്കൂല്ലാന്നുള്ള പഴഞ്ചോല്ലോർത്താണവളങ്ങനെ പറയുവേം ചെയ്യുവേമൊക്കെ ചെയ്യുന്നേങ്കി... നീ പട്ടുമെത്തേലല്ലല്ലോടാ ഒറങ്ങുന്നേ...???!!!. അതുകൊണ്ട് നീയാലോചിച്ചു ചെന്നാലവള് സമ്മതിക്കാതിരിക്കുവേല. എനിക്കു
💬 Comments
View all comments