0%

Chapter Title : ശ്രീഭദ്രം ഭാഗം 12 [JO]

Author : JO Read All Parts 711

പറ്റിയില്ലെങ്കി നീ കെട്ടണവെടാ അവളേ...!!!. അങ്ങനെ ആരെയേലുമേല്പിച്ചിട്ടു പോകാമ്പറ്റുവോടാ നമ്മക്കവളെ...??? ഈയെടുത്തുചാട്ടോം അലർച്ചേമൊക്കെയാണേലും അവളൊരു പാവവല്ലേടാ... ???

ഉള്ളു നീറിയുള്ള ചോദ്യമാണെന്നു തോന്നിയിട്ടാവണം അവനെന്നെ കുറച്ചു നേരമൊന്നു നോക്കിനിന്നു. പിന്നെക്കുറച്ചുനേരം പുറത്തോട്ടു നോക്കിനിന്നു. എന്നിട്ടെന്നെയൊന്നു നോക്കി. ഒന്നും പറഞ്ഞില്ല. പതുക്കെ വാഷ്ബെയ്‌സന്റെ അരികിലേക്കു നടന്നു.

ടാ...

ഞാനവനെ വിളിച്ചത് തീർത്തും ദയനീയമായിട്ടായിരുന്നു. അതിന്റെ തീവ്രത മനസ്സിലാക്കിയിട്ടാവും അവൻ മെല്ലെ തിരിഞ്ഞു നിന്നു. എന്നിട്ടാണ് സംസാരിച്ചത്.

ടാ... നിനക്കവളെയെന്തൊരമിഷ്ടമാണെന്ന് എനിക്കറിയുമ്പോലെ നിനക്കുപോലുമറിയത്തില്ല. അതാ നീയിങ്ങനെ നീറി നടക്കുന്നതു കണ്ടപ്പോ സഹിക്കാൻ പറ്റാതെ ഇന്നങ്ങനെയൊക്കെ കാണിച്ചു കൂട്ടീത്. എങ്ങനെയെങ്കിലും അവളും നീയുമൊന്നൊരുമിച്ചോട്ടേന്നു കരുതി. ടാ നിനക്കറിയാന്മേലാഞ്ഞിട്ടാ. അവൾക്കും നിന്നെയിഷ്ടവാ... അവളതെത്രയൊക്കെ മൂടിവെച്ചൂന്നു പറഞ്ഞാലും ഞാനത് തെളിയിക്കും. എനിക്കു ജീവനൊണ്ടെങ്കി ഞാനത് തെളിയിച്ചിരിക്കും. കെട്ടുവാണേൽ നീയവളെയേ കെട്ടുവൊള്ളു. അവള് നിന്നേം. ഇതീ ഡിബിൻ നിനക്കു തരുന്ന വാക്കാ. ഇത് തെറ്റണമെങ്കിൽ ഞാൻ പള്ളിപ്പറമ്പിൽ കർത്താവിന്റെ രണ്ടാം വരവും കാത്തു കിടക്കണം...!!!

അവന്റെ വാക്കുകൾ കേട്ട് അറിയാതെയൊന്നു ചിരിച്ചുപോയി ഞാൻ. അതുകണ്ടിട്ടാവണം അവനുമൊന്നു ചിരിച്ചു. എന്നിട്ടുവന്നെന്റെ തോളിൽ കയ്യിട്ടു മുമ്പോട്ടു നടന്നുകൊണ്ടു തുടർന്നു...

ഇപ്പ നീ വിചാരിക്കുന്നുണ്ടാവും ഈ ഞാനെങ്ങാനുമങ്ങോട്ടു തട്ടിപ്പോയാൽ ഞാമ്പറഞ്ഞപോലെ നിന്റെ കല്യാണമെങ്ങനെ നടക്കൂന്ന്..!!! എന്നാ ഇതുംകൂടി കേട്ടോ... നിന്റെ പതിനാറടിയന്തിരത്തിന്റെ സദ്യകൂടിയുണ്ണാതെ ഞാനിവിടുന്നു പോകൂന്നു സ്വപ്നത്തിൽപ്പോലും നീ പ്രതീക്ഷിക്കണ്ട മോനേ ദിനേശാ... നിന്റേം നിന്റെ മക്കടേം അവരടെ മക്കടേം കാലം കഴിഞ്ഞാലും ഞാനിവിടെതന്നെയുണ്ടാകും...!!!.

ആ പിന്നെ നിനക്കെങ്ങാനും കെട്ടാമ്പറ്റാതെവന്നാൽ അവളെക്കെട്ടുന്നകാര്യം. അതിപ്പോ നീയെങ്ങാനും തട്ടിപ്പോയാൽമാത്രം ഞാനാലോചിക്കാം... വേറൊന്നും കൊണ്ടല്ലടാവേ... നിന്റെ പിള്ളേര് എന്നേക്കേറി അപ്പാന്നു വിളിക്കുന്നതു കേൾക്കാനുള്ള മടികൊണ്ടാ...!!.

💬 Comments

View all comments