ശ്രീഭദ്രം ഭാഗം 12 [JO]
ഇപ്പ നീ വിചാരിക്കുന്നുണ്ടാവും ഈ ഞാനെങ്ങാനുമങ്ങോട്ടു തട്ടിപ്പോയാൽ ഞാമ്പറഞ്ഞപോലെ നിന്റെ കല്യാണമെങ്ങനെ നടക്കൂന്ന്..!!! എന്നാ ഇതുംകൂടി കേട്ടോ... നിന്റെ പതിനാറടിയന്തിരത്തിന്റെ സദ്യകൂടിയുണ്ണാതെ ഞാനിവിടുന്നു പോകൂന്നു സ്വപ്നത്തിൽപ്പോലും നീ പ്രതീക്ഷിക്കണ്ട മോനേ ദിനേശാ... നിന്റേം നിന്റെ മക്കടേം അവരടെ മക്കടേം കാലം കഴിഞ്ഞാലും ഞാനിവിടെതന്നെയുണ്ടാകും...!!!. ആ പിന്നെ നിനക്കെങ്ങാനും കെട്ടാമ്പറ്റാതെവന്നാൽ അവളെക്കെട്ടുന്നകാര്യം. അതിപ്പോ നീയെങ്ങാനും തട്ടിപ്പോയാൽമാത്രം ഞാനാലോചിക്കാം... വേറൊന്നും കൊണ്ടല്ലടാവേ... നിന്റെ പിള്ളേര് എന്നേക്കേറി അപ്പാന്നു വിളിക്കുന്നതു കേൾക്കാനുള്ള മടികൊണ്ടാ...!!. ഞാനെങ്ങാനുമവളെക്കെട്ടിയാൽ കൂട്ടുകാരനാണെന്നും പറഞ്ഞു നാഴികയ്ക്കു നാല്പതുവട്ടവും നീയെന്റെ വീട്ടിക്കേറി നെരങ്ങും. ചെല്ലുന്നത് നീയായകൊണ്ട് അവള് കാലകത്തിത്തരികേം ചെയ്യും. എന്തിനാടാ നീ മത്സരിച്ചിട്ട് ആ ട്രോഫി എന്റെ പേരിലേക്ക് വെച്ചു തരുന്നെ...??? അവൻ പറഞ്ഞു തീർത്തതും ഞാൻ പൊട്ടിച്ചിരിച്ചുപോയി. അത്രക്ക് സീരിയസ്സായിട്ടുള്ള ഭാവത്തിലാണ് അവനത് പറഞ്ഞു നിർത്തിയത്. കൂട്ടത്തിൽ അവൻ കെട്ടിക്കാൻ നടക്കുന്നു എന്നൊരു പരിഹാസവും. ആ ചിരിയിൽ മുഴുകി പരസ്പരം തോളിൽ കയ്യിട്ട് വാഷ്ബേയ്സനരികിലേക്കു ചെന്ന ഞങ്ങൾ തീയിൽ ചവിട്ടിയതുപോലെ ഒരുചുവടു പിന്നോട്ടു ചാടിപ്പോയി... കാരണം അവളവിടെയുണ്ടായിരുന്നു... എല്ലാം കേട്ടുകൊണ്ട്... ഭദ്ര... !!! (തുടരും) ഈ പാർട്ടിൽ അവസാനിപ്പിക്കണമെന്നു കരുതിയാണ് ഒരൽപ്പം വൈകിപ്പിച്ചത്. പക്ഷേ തിരക്കുമൂലം എഴുതിയെത്തിക്കാൻ പറ്റിയില്ല. അതുകൊണ്ട് എഴുതിയതിൽ കുറച്ചുഭാഗമിടുകയാണ്. അടുത്ത ഭാഗം മുഴുവനും എഴുതി തീർത്ത ശേഷമായിരിക്കും ഇടുക. ഹൃദയപൂർവ്വം ജോ
💬 Comments
View all comments