Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
അപ്പഴാ നിന്റെയൊരു... എടീ നിന്റെ പുറകീനിന്നൊന്നു മൂക്ക് ചീറ്റിയാലെന്നാ മാനമിടിഞ്ഞു വീഴുവോ... ??? എടീ പെണ്ണായാ നിലത്തു നിക്കണം. നീ... നീയന്നിവനെ തല്ലീത് കൊണ്ടല്ലേടീ നിന്നോട് മിണ്ടാൻ പോലുമിവന് പേടി. ??? ങേ.. ??? നീയൊക്കെയൊരു പെണ്ണാണോടീ... ???
അവൻ നിന്ന് ചീറി. ഞാനാകെ അയ്യടാന്നായി. ഇതിലിപ്പോ ഞാൻ നായകനാണോ കോമഡിപീസാണോന്നു മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ. പക്ഷേ ഇത്രയൊക്കെ പറഞ്ഞിട്ടും അവളൊന്നും മിണ്ടാത്തതായിരുന്നു എന്നെ ഞെട്ടിച്ചത്. ഞാൻ നോക്കുമ്പോ അവളെന്നെത്തന്നെ നോക്കിനിൽക്കുവാണ്. കണ്ണുകൾ പരസ്പരമിടഞ്ഞതും ഞാൻ പെട്ടെന്ന് മുഖം താഴ്ത്തി. പിന്നെയൊരു കാൽപ്പെരുമാറ്റം കെട്ട് മുഖമുയർത്തിനോക്കിയതും തൊട്ടുമുന്നിലവൾ. ഞാൻ ഞെട്ടിയൊരുചുവട് പിന്നിലേക്കുവെച്ചു.
എന്താ തനിക്കെന്നെ പേടിയാണോ... ??? ഞാനെന്താ വല്ല രാക്ഷസിയുമാണോ ??? ഇതിനുംമാത്രം പേടിക്കാൻ ??? അതോ ഞാൻ തന്നെപ്പിടിച്ചു കടിക്കുവോ ??? ങേ.. ???
ഞാനൊന്നും മിണ്ടിയില്ല. മുഖംകുനിച്ചു നിന്നു. അവൾ വീണ്ടും തുടർന്നു.
എന്റെയൊരു സാധനം ഒരാവശ്യവുമില്ലാതെ താനെടുത്തെറിഞ്ഞു. അതിഷ്ടപ്പെടാതെ ഞാനൊന്നു പൊട്ടിച്ചു. അത്രേയുള്ളൂ. എന്റെ സാധനങ്ങൾ കളയണോ വേണ്ടയോയെന്നു തീരുമാനിക്കുന്നത് ഞാനാ. അതുകൊണ്ട് മാത്രം. അതവിടെ തീർന്നു. അല്ലാതെ എന്നോട് മിണ്ടിയാലുടൻ ഞാനാരേം തല്ലാറൊന്നുമില്ല. എല്ലാരും മിണ്ടുന്നപോലെ ആടിക്കുഴഞ്ഞു മിണ്ടാറൊന്നുമില്ലന്നേയുള്ളൂ. ഞാനും മനുഷ്യൻ തന്നാ.
എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. മുഖമുയർത്തിയുമില്ല.
താനെന്താ എപ്പോഴും താഴോട്ടു നോക്കി നിക്കുന്നേ... ??? കാര്യം പറയുമ്പോ മുഖത്തുനോക്കി പറയണം. അതാണ് ആണത്തം. തനിക്കെന്നോട് പറയാനുളളത് അയാള് പറഞ്ഞല്ല ഞാനറിയേണ്ടത്. അത് താൻ പറയണം. അതാ അതിന്റെ ന്യായം. എന്തേ തനിക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ... ??? (അവളുടെ സ്വരത്തിന് വല്ലാത്തൊരു സൗമ്യത.)
ഉണ്ട്. താനിട്ടിരിക്കുന്ന ഡ്ര... അല്ല ചുരിദാറ് അടിപൊളിയാ... (ഞാൻ പെട്ടെന്ന് ചാടിപ്പറഞ്ഞു. എവിടുന്ന് വന്ന ധൈര്യമെന്നറിയില്ല. ആ സമയത്തേ ഞാൻ എനിക്കുതന്നെ അജ്ഞതമായിരുന്നു. അന്നാദ്യമായി അവളെന്നെ നോക്കി ചിരിച്ചു. കൂട്ടത്തിൽ ഒരു താങ്ക്സും)
കണ്ടോ... ഇത്രേയുള്ളു. അതിന് താനിത്രക്ക് കൂവണ്ട കാര്യമൊന്നുമില്ല.
അവനെ നോക്കിയൊന്നു പറഞ്ഞിട്ട് അവളവളുടെ സീറ്റിലേക്കുതന്നെ പോയിരുന്നു. പക്ഷേ അത് പറഞ്ഞത് പഴയ ഭദ്രയായിരുന്നു. അത്രനേരം കണ്ട സൗമ്യതയൊന്നും ആ മുഖത്തപ്പോൾ ഇല്ലായിരുന്നു. തന്നെയുമല്ല, പോയിരുന്നതിന് ശേഷം ഞങ്ങളെയൊന്നു
നോക്കുകപോലും ചെയ്‌തുമില്ല. ഇതെന്തൊരു ജന്മമെന്റീശ്വരാ...
💬 Comments
View all comments