Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
!!!
അപ്പോഴേക്കും അവനെന്നെയും കൊണ്ട് പുറത്തേക്കിറങ്ങിയിരുന്നു. പുറത്തിറങ്ങിയതും ഞാനവന്റെ കഴുത്തിന് കുത്തിപ്പിടിച്ചാ ഭിത്തിയിലേക്ക് ചേർത്തു.
പട്ടിക്കഴ്‌വേറീടെ മോനെ... മൈര് പരിപാടി കാണിക്കുന്നോ... ???
ങേ... ഞാനെന്നാ ചെയ്ത്... ??? ഞാനൊരു ടെസ്റ്റ്ഡോസിട്ടു നോക്കിയതല്ലേ.. ??? എന്തായാലും സംഗതി നടന്നില്ലേ... ??? നിനക്ക് പറയാനുള്ളത് പറഞ്ഞില്ലേ... ??? തന്നേമല്ല അവളാ പറഞ്ഞതിലൊരു ശുഭസൂചനയുമുണ്ട്. (അവനെന്റെ കൈ പിടിച്ചുമാറ്റിയിട്ട് ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു.)
എന്ത് സൂചന... ???
എടാ അവള് പറഞ്ഞത് കേട്ടോ... അവളോട് മിണ്ടിയാലൊന്നും അവള് തല്ലില്ലാന്ന്. അതിന്റെയർത്ഥം നിനക്ക് എപ്പോ വേണേലും മിണ്ടാമെന്നല്ലേ ???, പിന്നെ അവള് പറഞ്ഞത് കേട്ടോ... അവള് മറ്റുള്ളവരെപ്പോലെ ആടിക്കുഴഞ്ഞു മിണ്ടില്ലാന്നേയുള്ളൂന്ന്. അതായത് അത്യാവശ്യം മിണ്ടാനൊന്നും കുഴപ്പമില്ലാന്ന്. അപ്പോ അത്രേം പ്രശ്നം തീർന്നില്ലേ... ??? ഐഡിയ എപ്പടി.. ???
ഞാനവനെ ആദ്യമായി കാണുന്നപോലെ കണ്ണുമിഴിച്ചു നോക്കി. ഇതിനൊക്കെ ഇത്രേം അർത്ഥമുണ്ടായിരുന്നോ ???!!!.
ആ എന്തായാലും നീയവളോട് ഇഷ്ടമാണെന്ന് പറയാതിരുന്നത് നന്നായി. ഞാനൊന്നു പേടിച്ചായിരുന്നു അവളങ്ങനെ ചോദിച്ചപ്പോ നീയെങ്ങാനും മണ്ടത്തരം കാണിക്കുമോന്ന്.
അ അതപ്പോ ഓർമ വരാത്തകൊണ്ടാ. അല്ലേ പറഞ്ഞേനെ. അല്ല, അങ്ങനെ പറഞ്ഞാലെന്താ കുഴപ്പം. ???
എടാ പൊട്ടാ അങ്ങനെ പറയുമ്പോ അത് പറയാനായിട്ട് നമ്മള് കാരണമുണ്ടാക്കിയപ്പോ മിണ്ടീതാന്നല്ലേ തോന്നൂ... ഇനിയിപ്പോ പതിയെ സെറ്റാക്കിയിട്ടു പറയാം... ബാ... ഓരോ ലൈമടിക്കാം. എന്നിട്ട് ഭാവികാര്യങ്ങള് ചർച്ച ചെയ്യാം. എന്തായാലും ഒന്നുണ്ട് മോനെ... അവൾക്ക് നിന്നോടൊരു സോഫ്റ്റ്കോർണറുണ്ടെന്നാ തോന്നുന്നെ... ഒത്താൽ പെണ്ണ് വീട്ടിലിരിക്കും.
അവൻ പറയുന്നത് കേട്ട് ഞാനൊന്നു ചിരിച്ചു. എന്തായാലും അന്നത്തെ ദിവസം അങ്ങനെ പോയി. പക്ഷേ അവളെന്നെ നോക്കുകയോ മൈന്റ് ചെയ്യുകയോ ചെയ്തില്ല. ഞാൻ പതിവുപോലെ വായിനോക്കിയിരുന്നു. പക്ഷേ അന്നെന്തോ പേടിയില്ലായിരുന്നു എന്നതായിരുന്നു സത്യം. പിറ്റേന്നും ഞാൻ നേരത്തെ കോളേജിലെത്തി. അവനെത്തിയിട്ടില്ല. ഞാൻ വാതിൽക്കലെത്തി നിന്നു. അന്നും അവളെത്തി. ഒരു ഇളംപച്ച ചുരിദാറിൽ. മുടിയൊക്കെ ഭംഗിയായി കെട്ടിവെച്ചിരിക്കുന്നു. വല്യ സ്റ്റൈലൊന്നുമില്ലാത്തതിനാൽ ഞാനത്ര തുറിച്ചുനോക്കാനൊന്നും പോയില്ല. നോക്കിക്കണ്ടു അത്രമാത്രം. പകരം അവൾക്ക് വഴിമുടക്കാതെ പുറത്തേക്കിറങ്ങാൻ ഭവിച്ചു. പക്ഷേ അന്നൊരു ട്വിസ്റ്റ്... വന്നപാടെ വാതിൽക്കൽ നിന്ന എന്നെനോക്കിയൊരു ഡയലോഗ് :
ഗുഡ് മോർണിംഗ് ശ്രീഹരീ...!!!!
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...
💬 Comments
View all comments