Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
കെഞ്ചിയെങ്കിലും അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു.
ടീ ഭദ്രേ... (ബാഗിൽ കിടന്ന പേഴ്‌സ് എടുക്കാനായി ഞാനൊന്നു കുനിഞ്ഞതും അവനൊരു അലർച്ച. ഞെട്ടിപ്പോയി. ഞാൻ പെട്ടെന്ന് ചാടിയെണീറ്റവനെ അമ്പരന്നു നോക്കി. എന്നിട്ട് അവളെയും. എന്നെക്കാൾ വലിയ ഞെട്ടലിൽ അവളവനെ നോക്കിയിരിക്കുന്നു. അവള് വരച്ചുകൊണ്ടിരുന്ന പേജിൽ നെടുനീളത്തിലൊരു വര ഞാൻ വ്യക്തമായി കണ്ടു. പെട്ടന്നുള്ള വിളിയുടെ ഞെട്ടലിൽ പെൻസിൽ വഴുതിയതാണ്.)
എന്താടാ .. ??? (ഒറ്റ സെക്കന്റിലെ പകപ്പിന് ശേഷം ഭദ്ര വീണ്ടും ഭദ്രയായി. ധാർഷ്ട്യത്തോടെയുള്ള മറുചോദ്യം വന്നു.)
നിന്റെ ചുരിദാറു നല്ലതാണെന്നു പറയാൻ വന്ന എന്റെ ചെക്കനെ നീ രാവിലേ പേടിപ്പിച്ചു വിട്ടൊടീ ... ???
എന്റെ സർവ കിളിയും പറന്നു. തലകറങ്ങി താഴെ വീഴാത്തത് ഭാഗ്യം. ഇതാണോടാ മൈരേ നിന്റെ മുടിഞ്ഞ ഐഡിയ. ???!!! ഇന്നും അടിയുറപ്പായി. ഞാൻ ശ്വാസം വലിച്ചതിന് തെറി പറഞ്ഞവളോടാണ് ഞാൻ വായിനോക്കി നിക്കുവാരുന്നൂന്ന് വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നത്. ഞാൻ ദയനീയമായിട്ടവനെ നോക്കി. അവളെയും. അവൻ പറഞ്ഞത് മനസ്സിലായിട്ടെന്നപോലെ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കുകയാണവൾ.
എടീ പേടിപ്പിച്ചോന്ന്.. ??? (അവൻ വീണ്ടുമലറി)
ഞാനാരേം പേടിപ്പിച്ചില്ല. എന്നോട് ആക്കിയ വർത്താനം പറഞ്ഞപ്പോ ഞാനും അതിനുള്ള മറുപടി പറഞ്ഞൂന്നെ ഒള്ളു. (അവള് ദേഷ്യപ്പെടാത്തത് എന്നെയൊന്നമ്പരപ്പിച്ചു. ഇഷ്ടപ്പെടാത്ത മട്ടിലാണ് പറഞ്ഞതെങ്കിലും കൂളാണ്.)
ഓഹോ... എടാ... എന്നിട്ടാണോടാ നീ മൂക്ക് ചീറ്റിയതിന് ഇവള് നിന്നെ തെറി പറഞ്ഞൂന്ന് നീ പറഞ്ഞത്... ??? (അവനെന്നെ ദേഷ്യത്തോടെ നോക്കി. എനിക്കാകെ വിറഞ്ഞുകയറി. ഈ മൈരന് പ്രാന്താണോ... ???)
എടാ... നീ രാവിലെ എന്നാത്തിനാ ഇവളെ നോക്കിയത്... ??? ഡ്രസ് നന്നായൊന്നു പറയാനല്ലേ... ??? പറയെടാ... വാ തൊറന്നു പറ. ഇവളെന്നാ പറയുന്നതെന്ന് ഞാനൊന്നു നോക്കട്ടെ... എടാ പറയാൻ... (ഞാൻ ഞെട്ടിത്തരിച്ചവനെ നോക്കി. എന്നിട്ടവളെയും. അവളെന്നെത്തന്നെ നോക്കിനിൽക്കുകയാണ്. വിവേചിച്ചറിയാനാവാത്തൊരു ഭാഗം മുഖത്ത്. )
എടാ പറയാൻ...
ഞാൻ മിണ്ടിയില്ല. എന്റെ നാവിറങ്ങിപ്പോയിരുന്നു. എന്താണ് പറയേണ്ടതെന്നുപോലും അറിയാത്തപോലെ മനസ്സ് ശൂന്യമായിപ്പോയി. വല്ലാത്തൊരു അവസ്ഥ. ആകെ വിയർത്തുകുളിച്ചു. ഞാൻ ദയനീയമായിട്ടവനെ നോക്കി.
നോക്കെടീ നോക്ക്... ഈ പൊട്ടനെ നോക്ക്. രാവിലെ നിന്റെ ചുരിദാറു കണ്ടിട്ട് നല്ലതാണെന്നു പറയാൻ വന്നതാ.
💬 Comments
View all comments