Chapter Title : ശ്രീഭദ്രം ഭാഗം 2 [JO]
വല്ല സംശയോം ചോദിക്കുന്നതാ. പക്ഷേ അതിന് അവള് മറുപടി പറയുമൊന്ന് ഉറപ്പൊന്നുമില്ല. മാത്രോമല്ല പഠിപ്പിക്കുന്ന വിഷയമേതാണെന്നു പോലും നിനക്കറിഞ്ഞൂടല്ലോ... അതോണ്ട് ആപ്പരിപ്പവിടെ വേകൂല. തന്നേമല്ല അവളെക്കാണുമ്പഴേ നീ നിന്നിടത്തുനിന്നു മുള്ളില്ലേ... പിന്നെങ്ങനാ അത്രേം വല്യ കാര്യമൊക്കെ ചെന്നു ചോദിക്കുന്നേ... ??!!!
പോ മൈരേ ഒന്ന്. എനിക്കത്രക്ക് പേടിയൊന്നുമില്ല.
ഓഹോ എന്നാലൊന്ന് ചെന്ന് പറഞ്ഞേ... ഇന്നിട്ടിരിക്കുന്ന ഡ്രസ് അടിപൊളിയാണെന്ന്. !!!
അ ... അതിന്നു വേണോ... ???
അല്ല അടുത്തകൊല്ലം പറഞ്ഞാ മതി. കഴിഞ്ഞകൊല്ലം ഇത്രംതിയതിയിട്ട ഡ്രസ് അടിപൊളിയായിരുന്നൂന്ന്.
അ... അതല്ല മൈരാ. ഒന്നാമതേ ഞാനിന്നും അവളുമായിട്ടൊന്ന് ഉടക്കീട്ടിരിക്കുവാ...
ങേ .. അതെപ്പോ... ???
കൊറച്ചു മുമ്പേ... (ഞാൻ നടന്ന സംഭവങ്ങൾ വിസ്തരിച്ചു പറഞ്ഞു. )
ആഹാ അപ്പോ ഉണ്ടാക്കാനുള്ളത് രാവിലേ ഒണ്ടാക്കി.
ഉം.. (ഞാൻ കുറ്റസമ്മതം പോലെ മൂളി)
ഇനിയെന്നാ പറയാനാ. ???
അതല്ലേ മൈരേ ഞാൻ ഇന്നു പറയണോന്നു ചോദിച്ചത് ???
ഉം... ഞാനൊന്നാലോചിക്കട്ടെ.
അവനവന്റെയൊടുക്കത്തെ ആലോചന തുടങ്ങി. ഞാൻ ഭ്രാന്തുപിടിച്ച അവസ്ഥയിൽ അവന്റെയടുത്തിരുന്നു. എന്തെന്നറിയാതൊരു വെപ്രാളം. ഇന്നുവരെ എന്റെ പെണ്ണൊന്നു മനസ്സിൽ ചിന്തിച്ചുവെച്ചിരുന്നതിനൊരു ഇളക്കം തട്ടിയപോലെ. ഇന്ന് അവൻ പറഞ്ഞപ്പോഴാണ് അവളെ വളയ്ക്കണം എന്നൊക്കെ തോന്നിയതെന്നതാണ് സത്യം. അവളെ വായിനോക്കിനടന്നാൽ പതിയെപ്പതിയെ അവളിങ്ങോട്ടു വന്ന് ഇഷ്ടമാണെന്ന് പറയുമെന്നാണോ ഞാനിത്രയും ദിവസം ആലോചിച്ചോണ്ടിരുന്നത് ???ആ. !!! എന്തായാലും ആലോചന തീരുംമുമ്പേ സാറ് വന്നു. അതോടെ ആ പിരീഡ് തീരുംവരെ മൂട്ടിൽ തീയിട്ട വെപ്രാളത്തോടെ ഞാനിരുന്നു. ഇടയ്ക്കിടയ്ക്ക് അവന്റെ നേരെനോക്കി എന്തായെന്നു ചോദിച്ചെങ്കിലും പറയാം പറയാം എന്ന് കുശുകുശുത്തതല്ലാതെ ഒന്നും പറഞ്ഞതുമില്ല.
പിരീഡ് തീർന്ന് സാറുപോയതും ക്ലാസ് ക്ലിനായി. എല്ലാരും ഇന്റർവെല്ലിന് പുറത്തുപോയ സമയം. പുറത്തേക്ക് പോകാനിറങ്ങിയ എന്റെ കയ്യിലവൻ വലിച്ചുപിടിച്ചു നിർത്തി. അവള് മാത്രമേയുള്ളൂ എന്നൊരാഗ്യവും കണ്ണുകൊണ്ടു കാണിച്ചു. ക്ലാസിലിപ്പോൾ ഞാനും അവനും അവളും മാത്രം. അവളെന്തോ പുസ്തകത്തിൽ മാർക്ക് ചെയ്യുകയാണ്. വായിച്ചുനോക്കിയിട്ട് പെൻസിലുകൊണ്ട് ചില വരികളുടെ അടിയിൽ അടിവരയിട്ട് വെക്കുന്നു. അവനെന്നെ നോക്കിയൊന്നു ചിരിച്ചു. ഇപ്പൊ ശെരിയാക്കിത്തരാം എന്നാമട്ടിലൊരു ചിരി. അവന്റെ ഉദ്ദേശമറിയാതെ ഞാനാകെ എരിപിരികൊണ്ടു.
ഒന്നുരണ്ടുവട്ടം ഞാനവന്റെ മുഖത്തുനോക്കി വേണ്ടടാ എന്ന മട്ടിലൊന്നു കണ്ണുകൊണ്ട്
💬 Comments
View all comments