0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 779
അവര് നമ്മളെ തല്ലുന്നതിനെക്കാളും തെറിവിളിക്കുന്നതിനെക്കാളും നമ്മളെ വേദനിപ്പിക്കുന്നത്. പക്ഷേ അവളുടെയാ മൗനം കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണന്ന് മനസ്സിലായത് ഞങ്ങള് കാന്റീനിൽ പോയിട്ട് തിരിച്ചുവരുന്ന സമയത്തായിരുന്നു. കാന്റീനിൽ പോയിട്ടും ഒന്നും കഴിക്കാൻ കഴിയാതെ, അവന്റെ നിർബന്ധത്തിന് വാങ്ങിയ കാപ്പിയും ചെറുകടിയും കഴിച്ചു കഴിച്ചില്ല എന്ന മട്ടിൽ ഉപ്പുനോക്കിവെച്ചിട്ടിറങ്ങിപ്പോന്നതിന് ഡിബിന്റെ തെറിവിളിയുംകേട്ട് വരികയായിരുന്നു ഞാൻ. അല്ലേലും കാശുള്ളവനൊന്നും വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വിലയറിയില്ലല്ലൊന്നവൻ പറഞ്ഞത് കേട്ടുകൊണ്ടാണ് ക്ലാസ്സിലേക്ക് കയറിയത്. ഒരുപക്ഷേ ശെരിയായിരിക്കാം... ഞാനുൾപ്പടെയുള്ള കാശുകാർക്കൊന്നും വിശപ്പിന്റെ വില അറിയില്ലായിരിക്കാം. പട്ടിണി കിടന്നിട്ടില്ല. പിന്നെങ്ങനെയറിയാനാ....
അതായിരുന്നു അവനത് പറഞ്ഞപ്പോൾ മനസ്സിൽ. കുറേനേരത്തിന് ശേഷം അവളെക്കുറിച്ചല്ലാതെ ഞാനാകെ ചിന്തിച്ച കാര്യവും അതായിരുന്നു. ചായ കുടിക്കുമ്പോഴും അവളെയെങ്ങനെ പഴയപടിയാക്കാമെന്നായിരുന്നു എന്റെചിന്ത. പക്ഷേ ആ ചിന്തയൊന്നും ആവിശ്യം വന്നില്ലെന്നുവേണം പറയാൻ. കുറേനേരത്തെ ശാന്തതയ്ക്ക് ശേഷം ഭദ്ര വീണ്ടും കൊടുങ്കാറ്റായി. വെറും കൊടുങ്കാറ്റല്ല, ഒരു സൂപ്പർ സൈക്ലോണായിട്ടായിരുന്നു വരവ്. സിനിമാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വിധിപോലും വിറച്ചുപോയ തിരിച്ചുവരവ്. എന്തായാലും മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയകമായിരുന്നുവെന്ന സിനിമാഡയലോഗ് അക്ഷരാർഥത്തിൽ ആ ഇന്റർവെല്ലിന് ക്ലാസ് നേരിട്ടറിയുകയായിരുന്നു. അവന്റെ തെറിയും കേട്ട് ക്ലാസ്സിലേക്ക് കയറിയ ഞങ്ങളെ എതിരേറ്റത് തൊട്ടുമുമ്പത്തെ ഇന്റർവെല്ലിന് കണ്ടതുപോലുള്ള ഒരു ബഹളമായിരുന്നു. പക്ഷേ ഇത്തവണ ക്ലാസ് മൊത്തമില്ല, മറിച്ച് മെറിന്റെ ഗ്യാങ് മാത്രമേയുള്ളൂ. ഏതാണ്ടൊക്കെ ചോദിച്ചുകൊണ്ട് ഭദ്രയുടെ നേർക്കടുക്കുന്ന മെറിനെയാണ് ആദ്യം കണ്ടത്. അവളുടെ തൊട്ടുപുറകേചെന്ന അവളുടെ ഗ്യാങ് ഭദ്രയുടെ ചുറ്റുംകൂടുന്നത് കണ്ടതും ഞാൻ അവരുടെ ഇടയിലേക്ക് കുതിക്കാനൊരുങ്ങി. പക്ഷേ ഡിബിൻ പെട്ടന്നെന്നെ പിടിച്ചുനിർത്തി. എന്നിട്ട് ഇതിൽ നീയിടപെടണ്ടന്നൊരുപദേശവും. ഞാനവന്റെ കൈ വിടുവിക്കാൻ നോക്കിയപ്പോഴേക്കും മെറിന്റെ നാവ് ചലിച്ചിരുന്നു. എന്താടീ... നീയിന്ന് വെള്ളംപോലുമിറങ്ങാതെയിരിക്കുവാണെന്നറിഞ്ഞു.... ??? എന്തായിനി നിന്റെ മറ്റവൻ വന്നുവാരിത്തന്നാലെ നിനക്കിറങ്ങുവൊള്ളോ... ??? അതോ അവന്റെ വീട്ടിലെ തീറ്റയേ നിനക്കിറങ്ങുവൊള്ളോ.... ??? അല്ലാ കാശുള്ളോന്റെ വീട്ടിലെ തീറ്റ കിട്ടൂന്നായപ്പോ ഇത്രെംനാളും തിന്നത് ഇറങ്ങൂല്ലാന്നായോന്നറിയനാ... ഭദ്രയൊന്നും മിണ്ടിയില്ല. പക്ഷേ അതുകേട്ടതും എന്റെ ഉള്ളൊന്നു നീറി. എന്നെപ്പോലെതന്നെ അവൾക്കും ഇന്ന് ഫുഡ് കഴിക്കാൻ പറ്റിയില്ലെന്നും അവളിന്ന് പട്ടിണിയാണെന്നുമൊക്കെയോർത്തപ്പോ ഉള്ളിന്റെയുള്ളിലൊരു നീറ്റല്. ആ നീറ്റല് കൂട്ടാനെന്നവണ്ണം മെറിൻ പറയെടീ... പറയെടീ... എന്തേ നിന്റെ നാവിറങ്ങിപ്പോയോ എന്നൊക്കെ ചോദിച്ചുകൊണ്ട് ഭദ്രയുടെ കിറിക്കിട്ടു വലതുകൈയുടെ ചൂണ്ടുവിരലുകൊണ്ടു കുത്തിക്കൊണ്ടിരുന്നു. കൈ മുഖത്തുകൊള്ളുംമുമ്പേ ഭദ്ര തട്ടുന്നുണ്ടെങ്കിലും മെറിൻ കൂടുതൽ വാശിയോടെ അതേചോദ്യം ചോദിച്ചുകൊണ്ട് കുത്തിക്കൊണ്ടേയിരുന്നു. ഭദ്രയുടെ വാ തുറപ്പിക്കുക... അവളെന്തെങ്കിലും പറഞ്ഞാൽ എന്റെ കാര്യം പറഞ്ഞപമാനിക്കുക എന്നതായിരുന്നു അവരുടെ അജൻഡ. അത് മനസ്സിലാക്കിയാവും

💬 Comments

View all comments