Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]
പറ്റുന്നില്ലടാ... നീതന്നെ കണ്ടില്ലേ അവളുമാരു കാണിക്കുന്നത്.??? അവളെന്തു ചെയ്തിട്ടാ... ??? ഞാനത് പറഞ്ഞതുകൊണ്ടല്ലേ അവളിങ്ങനെയിരിക്കേണ്ടി വരുന്നത്. എല്ലാരേം തന്റെ ചൊൽപ്പടിക്കു നിർത്തിക്കോണ്ടിരുന്ന എന്റെ പെണ്ണ്... ഇപ്പൊ ഒന്നും മിണ്ടാൻ പറ്റാതെ... ഒറ്റയ്ക്ക്.. കരഞ്ഞോണ്ട്.... ഹോ ആ ഇരിപ്പെനിക്ക് സഹിക്കുന്നില്ലടാ...
ഞാനെന്റെ മനസ്സു തുറന്നു. ശെരിക്കും അപ്പോഴേക്കുമെന്റെ കണ്ണൊക്കെ നിറഞ്ഞു വന്നിരുന്നു. അവളുടെയാ ഇരിപ്പ് അത്രത്തോളമെന്നേ വേദനിപ്പിച്ചിരുന്നുവെന്നതാണ് സത്യം. എന്റെ കണ്ണു നിറഞ്ഞതുകണ്ടതും അവനൊന്നു ഞെട്ടി. ടാ നിനക്കെന്നാ പറ്റിയെ എന്നൊക്കെ ചോദിച്ചുള്ള അവന്റെ സാന്ത്വനംകൊണ്ടൊന്നും തണുക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ഒന്നുമില്ലെന്ന് പറഞ്ഞ് മുഖം തിരിച്ചെങ്കിലും കണ്ണുകൾ വീണ്ടും നിറഞ്ഞുനിറഞ്ഞു വരുന്നപോലെ. മനസ്സിന് വല്ലാത്തൊരു ഭാരം. ആകെയൊരു സങ്കടം തികട്ടിത്തികട്ടി വരുന്നു. അവളുടെ കണ്ണുനിറച്ചുള്ള ആ നോട്ടം മനസ്സിൽനിന്നു മാറുന്നില്ല. അതെന്നെ ഇഞ്ചിഞ്ചായി കുത്തിക്കീറുന്നപോലെ.
നീയൊന്നു കാറാണ്ടിരിക്ക് മലരേ... ആരേലും കണ്ടാ ഞാൻ നിന്നെപ്പിടിച്ചു ബലാൽസംഗം ചെയ്‌തോന്നുവല്ലോം വിചാരിക്കും.
പോ മൈരാ ഒന്ന്.
കണ്ടോ... ഇപ്പൊ കരച്ചില് പോയ കണ്ടോ... എപ്പടിയുണ്ടെന്റെ ഐഡിയ.. ???
ബാക്കിയുള്ളവന് പ്രാണവേദന... നിനക്ക് വീണവായന.
ഹാ നീ പെണങ്ങാതെ. നമ്മക്ക് വഴിയുണ്ടാക്കാം.
എന്തുവഴി... ???
എന്തേലും. വഴികളിങ്ങനെ ചുമ്മാ കെടക്കുവല്ലേ... നമ്മക്ക് നോക്കാന്ന്.
ഉം.
ആ നീവാ.. ദേ സാറാമിസ്സുവരുന്നു. ബാക്കിയെല്ലാം ക്ലാസിലിരുന്നാലോചിക്കാം.
ഞങ്ങള് ക്ലാസിലേക്ക് കയറി. കയറുമ്പോഴും എന്റെ കണ്ണ് അവളിലേക്കാണ് പോയതെന്ന് പ്രത്യേകം പറയണ്ടല്ലോ. അവളിപ്പോൾ എഴുനേറ്റിരിപ്പുണ്ട്. മുഖം രണ്ടുകൊട്ടയുണ്ട്. ഇപ്പൊ സങ്കടമൊന്നും കാണാനില്ല. അതോ അത് മറച്ചുപിടിച്ചേക്കുന്നോ. ??!!!. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവം. ആ ഭാവം കണ്ടതും ഇവളിതെന്തൊന്നു ഭാവിച്ചാ എന്നാണ് മനസ്സിൽ വന്നത്. എന്നെപ്പോലെതന്നെ അവളും ആ ക്ലാസ്സ് ഒട്ടും ശ്രദ്ധിച്ചില്ലെന്ന് എനിക്കുറപ്പായിരുന്നു. കാരണം ഞാനവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നെങ്കിൽ അവള് ബുക്കും തുറന്നുവെച്ച് പേനയും കയ്യിലിട്ടുരുട്ടിക്കൊണ്ട് മറ്റെന്തോ ആലോചിരിക്കുകയായിരുന്നു. ഇമചിമ്മാതെയുള്ള ആ ഇരിപ്പുകണ്ടാൽതന്നെ അവളീ ലോകത്തൊന്നുമല്ലന്ന് ആർക്കും മനസ്സിലാക്കാമായിരുന്നു. മിസ്സും അത് ശ്രദ്ധിച്ചെന്നു തോന്നുന്നു. ഇടയ്ക്കിടെ അവളെ നോക്കുന്നത് ഞാൻ ഇടയ്ക്കെപ്പൊഴോക്കെയോ കണ്ടിരുന്നു. അവളെന്തു ചിന്തിച്ചിരുന്നാലും പരീക്ഷക്ക് ഫുൾ മാർക്കായിരിക്കുമെന്നറിയാവുന്നത് കൊണ്ടാവും പുള്ളിക്കാരിയൊന്നും ചോദിക്കാത്തത്. അവസാനം സഹികെട്ട് ചോദിക്കാൻ വന്നപ്പോഴേക്കും ബെല്ലുമടിച്ചു. ബെല്ലുകേട്ട് പെട്ടന്ന് ഞെട്ടിയുണർന്ന അവളെയൊന്ന് തുറിച്ചുനോക്കിയിട്ടാണ് എന്തായാലും മിസ്സ് പോയത്. അതുകൂടിയായപ്പോ ഭദ്രകാളിയുടെ മുഖം കൂടുതൽ ഇരുണ്ടുകൂടി.
ഈ ഇന്റർവെൽ ലഞ്ചിനുള്ളതാണ്. ഡിബിൻ കാന്റീനിലേക്ക് പോകാൻ ധൃതികൂട്ടി. എനിക്കാണെങ്കി ഉമിനീരുപോലുമിറങ്ങില്ലന്ന അവസ്ഥയും. അവളുടെ മൗനമായിരുന്നു എന്നെ തളർത്തുന്നത്. അവളൊന്നു പൊട്ടിത്തെറിച്ചെങ്കിൽ എന്റെയീ അവസ്‌ഥ മാറിയേനെയെന്നെനിക്ക് തോന്നുന്നുണ്ടായിരുന്നു. അതല്ലേലും വേണ്ടപ്പെട്ടവരുടെ മൗനമാണ്
💬 Comments
View all comments