Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]
എനിക്കും ആ പ്രപ്പൊസ് ചെയ്യുന്നവരെ എങ്ങനെയെങ്കിലും ഒഴിവാക്കുക എന്ന ഉദ്ദേശമുണ്ടായിരുന്നതിനാൽ അവളെയങ്ങോട്ടു ഒഴിവാക്കി വിടുകയായിരുന്നു ഞാൻ. അവളുടെ പല ചെയ്തികളും മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചുവിട്ടു. ഈ ചെയ്തികൾ കാരണം ഉള്ളിന്റെയുള്ളിൽ അവളോടെനിക്കും അടങ്ങാത്ത പകയാണോന്നെനിക്കറിയില്ല. പക്ഷേ എന്തായാലും അവളെയെനിക്കു കണ്ണിനു കണ്ടൂടായിരുന്നു എന്നതാണ് സത്യം. ആ അവള് എന്റെഭദ്രയെ എത്രത്തോളം വേദനിപ്പിക്കുമെന്നു ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല എന്നതായിരുന്നു ഈ വിഷയമിത്ര വഷളാവാൻ കാരണവും. എന്തായാലും കേന്ദ്രബിന്ദു മെറിനായതിനാൽ ഞാനവളെ നോക്കിയാണ് കൂടുതൽ പല്ലുഞെരിച്ചതും.
പക്ഷേ അവളത് ഒരു പുച്ഛച്ചിരിയോടെ പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. പിന്നെ ഭദ്രയേയുമൊന്നുനോക്കിയിട്ട് എല്ലാരുംകൂടി കൂടുതലൊന്നും പറയാൻ നിൽക്കാതെയൊരു പിന്മാറ്റവും അതിനൊപ്പം നടന്നു. നിന്നെ ഞങ്ങളെടുത്തോളാമെന്നൊരു ധ്വനിയുണ്ടായിരുന്നോ അവരുടെ ഭദ്രയുടെ നേർക്കുള്ള നോട്ടത്തിലെന്നെനിക്ക് സംശയം തോന്നാതിരുന്നില്ല. അവർ പോയതും ഞാൻ ഭദ്രയെയൊന്നുനോക്കി. അവള് രണ്ടുകൈകളും തലയുടെ ഇരുവശത്തുംതാങ്ങി ഡെസ്കിലേക്ക് കൈമുട്ടുകുത്തി മുഖംകുനിച്ചിരിപ്പാണ്. അവളോടൊന്നു മിണ്ടണോ വേണ്ടയോയെന്നൊരു സംശയം മനസ്സിലേക്ക് വന്നതും ഞാൻ ചുറ്റുപാടുമൊന്നു നോക്കി. പുറത്തുള്ള പിള്ളേരൊക്കെ പോയിരിക്കുന്നു. പെമ്പിള്ളേരൊക്കെ ഓരോരോ ഗ്യാങ്ങായി ക്ലാസ്സിന്റെ പലമൂലകളിലുമായി കൂട്ടംകൂടിനിന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഇടയ്ക്കിടെ എന്നെയും പാളിനോക്കുന്നത് കണ്ടപ്പോൾതന്നെ അവര് എന്നെയും ഭദ്രയേയും കുറിച്ചാണ് പറയുന്നതെന്നെനിക്ക് ഉറപ്പായിരുന്നു.
ഉള്ളതുപറഞ്ഞാൽ ക്ലാസ്സിലെ മെറിൻ ഒഴിച്ചുള്ള മറ്റൊരാൾക്കും എന്നോട് യാതൊരു എതിർപ്പുമില്ല ഇഷ്ടക്കേടുമില്ല. അവരീക്കാണിക്കുന്ന ദേഷ്യവും പ്രതികാരവുമെല്ലാം ഭദ്രയോടുള്ളതാണ്. അവളെ ഞാൻ പ്രേമിക്കുന്നു എന്നത് അവർക്കങ്ങോട്ട് ആക്സപ്റ്റു ചെയ്യാൻ പറ്റുന്നില്ല. അവൾക്കൊരു സ്വപ്നജീവിതം കിട്ടുന്നത് അവർക്ക് സഹിക്കാൻ പറ്റുന്നില്ല. തങ്ങൾക്കാർക്കും കിട്ടാത്ത സൗഭാഗ്യം അവരുടെ ഏറ്റവുംവലിയ ശത്രുവിന് കിട്ടുന്നതിലെ അസൂയയാണവർക്ക്.
എന്തായാലും അവര് കാണിക്കുന്ന ഈ കൂട്ടത്തോടെയുള്ള ആക്രമണത്തെക്കുറിച്ചും അവളോടെനിക്കുള്ള അടങ്ങാത്ത ഇഷ്ടത്തെക്കുറിച്ചും ഈ നിമിഷംതന്നെ പറയണമെന്നെനിക്കു തോന്നി. അതിനായി ഞാനവളുടെ നേർക്ക് തിരിഞ്ഞതും പെട്ടന്ന് ഡിബിനെന്റെ കയ്യിൽക്കേറിപ്പിടിച്ചു. എന്നിട്ട് വേണ്ടന്നൊരു കണ്ണുകൊണ്ടുള്ള ആഗ്യവും കാണിച്ചു. ഒരുവേള അവളെയിപ്പോൾ ഒറ്റയ്ക്കുവിടുന്നതാണ് നല്ലതെന്നെനിക്കും തോന്നി. ഒന്നുംമിണ്ടാതെ ഞാനവനോടൊപ്പം തിരിഞ്ഞുനടന്നു.
പിന്തിരിഞ്ഞു നടക്കുന്നതിനിടയിലും ഞാനൊന്നു തിരിഞ്ഞുനോക്കി. എന്റെ സാമീപ്യമകലുന്നതറിഞ്ഞാവണം അവളൊന്നു മുഖമുയർത്തി നോക്കിയതും കൃത്യം ആ സമയത്തായിരുന്നു. ഒരു നോട്ടം. ചിരിക്കുകയോ ദേഷ്യപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെതന്നെ അവളെന്നോട് ഒറ്റ സെക്കന്റുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. അവയൊക്കെയെന്റെ നെഞ്ചിലാണ് തറച്ചതും. ഇത്തവണ ബെഞ്ചിലേക്ക് കയറാനൊരുങ്ങിയ ഡിബിനെ പുറത്തേക്ക് വലിച്ചത് ഞാനായിരുന്നു. ഞാനവനെയും വലിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ക്ലാസിനു മുന്നിലെ വരാന്തയുടെ തൂണിനുസമീപം പോയിനിന്നു.
എടാ ... ഞാനവളോടെന്റെയിഷ്ടം ഒരിക്കലും തുറന്നുപറയരുതായിരുന്നല്ലേടാ... ????
ഏ..???? പെട്ടന്നെന്നാ അങ്ങനെ തോന്നാൻ... ???
അവൾടെ മുഖത്തുനോക്കാനെനിക്ക്
💬 Comments
View all comments