Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]
കോടീശ്വരന്റെ കാമുകിയായി വെലസാവല്ലോടീ നെനക്ക്... ??? ഒന്നദ്ധ്വാനിച്ചൊരു കൊച്ചിനേംകൂടി ഒപ്പിച്ചാപ്പിന്നെ ജീവിതകാലം മൊത്തം സുഖിക്കുവേം ചെയ്യാം.. ഹൊ എന്തായാലും പിടിച്ചപ്പോളവള് പുളിങ്കൊമ്പിത്തന്നെ പിടിച്ചുകളഞ്ഞല്ലോ... എന്തുകണ്ടിട്ടാണോ ആ പൊട്ടന് നിന്നേപ്പ്രേമിക്കാൻ തോന്നീത്. അതെങ്ങനാ... കണ്ണുംകലാശവും കാണിക്കാൻ മിടുക്കിയല്ലേ നീ...
അതൊരു ഡയലോഗായിരുന്നു. ഒറ്റ വരിയിൽ പ്രശ്നമെന്തെന്നെനിക്കു മനസ്സിലായി. ആ സമയത്തെന്നിലേക്ക് വന്നത് ദേഷ്യമാണോ സങ്കടമാണോന്നെനിക്കറിയില്ല. നമ്മളാടാ പ്രശ്നമെന്നൊരലർച്ചയോടെ ഞാനാ കൂട്ടത്തിലേക്ക് പാഞ്ഞുകയറി. എന്റെയൊച്ച കേട്ടതും ഞെട്ടിത്തിരിഞ്ഞയവരുടെ ഇടയിലൂടെ ഭദ്രയുടെ മുന്നിലേക്ക് കേറിനിന്ന് ഞാനവൾക്കൊരു രക്ഷാകവചമൊരുക്കി. എന്റെ പെണ്ണിനെ വേദനിപ്പിച്ച ആ പൂതനകളെ ഞാൻ കൊല്ലാനുള്ള കലിപ്പോടെയാണ് നോക്കിയത്.
ആ വന്നല്ലോ പുന്നാര ക്യാമുകൻ.... !!! ഉം.. കാമുകീനെ പറഞ്ഞപ്പോ ക്യാമുകന് സുഗിച്ചില്ല. നോക്കിക്കേ.. ആ മോന്ത... !!!
മെറിന്റെ പുച്ഛം കലർന്ന സ്വരം. എനിക്കാകെ വിറഞ്ഞുകയറിവന്നു. ഒന്നാമതേ എനിക്കവളെ കണ്ടാലേ കലികയറും. അതാണെങ്കി അവളെന്നെപ്പണ്ടൊന്നു പ്രപ്പോസ് ചെയ്തപ്പോ തൊടങ്ങീതാണുതാനും. ഒന്ന് പ്രപ്പോസ് ചെയ്തതിനല്ല ആ മറ്റവളോടെനിക്കു കലി. അവളെന്നെ പ്രപ്പൊസ് ചെയ്യുന്നതിന് മുമ്പേ
അവളാക്കാര്യം കോളേജ് മൊത്തം പാട്ടാക്കി എന്നതാണ്. കോളേജ് മൊത്തം അവളെന്റെ കാമുകിയാണെന്ന മട്ടിലാണ് സംസാരമുണ്ടായത്. അല്ലെങ്കിൽ അവളങ്ങനെയാണ് പറഞ്ഞു പരത്തിയത്. അതറിഞ്ഞ കലിപ്പിലിരിക്കെയാണ് അവളെന്നോട് പ്രപ്പോസ് ചെയ്തതും. മുഖമടച്ചുള്ള ആട്ടായിരുന്നു അന്നെന്റെ മറുപടി.
അത്യാവശ്യം സാമ്പത്തികമുള്ള കുടുംബത്തിലാണ് ജീവിക്കുന്നതെങ്കിലും എന്റെ കുടുംബത്തിന്റെ നൂറിലൊന്ന് സമ്പത്തുപോലുമില്ലാത്ത നീയെന്നെയെന്തുകണ്ടിട്ടാടീ പ്രേമിക്കാൻ വന്നേയെന്നുപോലും ഞാൻ ചോദിച്ചിരുന്നു അന്ന്. അതും അത്യാവശ്യം ആളുകളുടെ മുമ്പിൽ വെച്ച്. ജീവിതത്തിൽ അതിനുമുൻപോ പിൻപോ എന്റെ സാമ്പത്തികം പറഞ്ഞ് ഞാനാരെയും അകറ്റിയിട്ടുമില്ല അടുപ്പിച്ചിട്ടുമില്ല എന്നത് മറ്റൊരു സത്യം. എന്തോ... അന്നുമിന്നും സാമ്പത്തികം നോക്കി കൂട്ടുകൂടുന്നവരോട് എനിക്ക് പുച്ഛമാണ് തോന്നാറുള്ളത്. എന്തായാലും എന്റെയാ ചോദ്യത്തിന് മറുപടി പറയാനാവാതെ അന്നവള് കരഞ്ഞു. നോ പറഞ്ഞതിനെക്കാൾ അത്രേം ആളുകളുടെ മുമ്പിൽവെച്ചാക്കാര്യം പരുഷമായി പറഞ്ഞതായിരുന്നു അവളെ കരയിച്ചത്.
അവളെന്നോട് കരച്ചിലിനിടയിലും എന്തൊക്കെയോ പറയാൻ ശ്രമിച്ചു. പക്ഷേ അതൊന്നുമെന്നെ ഏശിയില്ല. കാരണം അവളെന്റെ കാശ് കണ്ടിട്ടാണെന്നെ പ്രേമിക്കാൻ നോക്കിയതെന്നെനിക്ക് ഉറപ്പായിരുന്നു. എന്റത്രേം വരില്ലെങ്കിലും അത്യാവശ്യം കാശുള്ള ഒരുത്തനെയവള് ഈ കോളേജിൽതന്നെ കണ്ടുപിടിച്ചു പ്രേമിച്ചപ്പോ അതുഞാൻ ഉറപ്പിച്ചതുമാണ്. ആ കലിപ്പ് ഞങ്ങൾക്കിടയിൽ വല്ലാതെ വളർന്നിരുന്നു എന്നതാണ് സത്യം. കണ്ടാൽ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും ഉള്ളിന്റെയുള്ളിൽ അവൾക്കെന്നോട് വല്ലാത്തൊരു പക വളർന്നു വരുന്നുണ്ടെന്നെനിക്ക് പണ്ടേ മനസ്സിലായതാണ്.
അതിന്റെ തെളിവെന്നോണം അവൾക്ക് ശേഷമെന്നെ പ്രപ്പോസ് ചെയ്ത പലരോടും അവളെന്റെ കുറ്റങ്ങൾ പറഞ്ഞുകേൾപ്പിച്ചു പിന്തിരിപ്പിക്കാൻ നോക്കിയെന്നത് ഞാൻ പലരിൽനിന്നും കേട്ടറിഞ്ഞതുമാണ്. പക്ഷേ
💬 Comments
View all comments