0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 775
വഴി പറയെടാ... എന്റെ മുഖഭാവം കണ്ടിട്ടാവണം. അവൻ പിന്നെയൊന്നും പറഞ്ഞില്ല. കുറച്ചുസമയം ആലോചിച്ചിരുന്നു. പെട്ടന്നാണ് പിരീഡ് തീർന്ന ബെല്ലടിച്ചത്. അതുകേട്ടതും പെട്ടന്ന് ബോധോദയമുണ്ടായതുപോലെ അവനെന്നെയും വലിച്ചുകൊണ്ട് ഒന്നുംമിണ്ടാതെ ക്ലാസ്സിലേക്ക് നടന്നു. അവന്റെ ഉദ്ദേശമോ പ്ലാനോ മനസ്സിലാവാത്തതിനാൽ ഞാൻ കൈ വിടുവിക്കാനും അവനെ തടയാനുമൊക്കെ നോക്കിക്കൊണ്ടിരുന്നു. എടാ നീയെന്താ ചെയ്യാൻ പോണേ... ??? എടാ എന്നാ പ്ലാനിന്നെങ്കിലുമൊന്നു പറായെന്നൊക്കെഞാൻ വിളിച്ചു കൂവിക്കൊണ്ടിരുന്നു. എന്നെക്കാളും ആരോഗ്യമുണ്ടായിരുന്നതിനാൽ എനിക്കവനെ പെട്ടന്ന് തടയാൻ പറ്റുമായിരുന്നില്ല. ഇന്റർവെല്ലിന് പുറത്തിറങ്ങിയ പിള്ളേരൊക്കെ ഞങ്ങടെ പോക്കും എന്റെ കൂവലുമൊക്കെ ശ്രദ്ധിച്ച് ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ഒന്ന് മിണ്ടാതെവാടാ മൈരേയിങ്ങോട്ട് .... ഓരോന്നോപ്പിച്ചു വെച്ചിട്ട്.... അവൻ പെട്ടന്ന് തിരിഞ്ഞെന്നെ നോക്കിയൊന്നു പല്ലിറുമ്മിയപ്പോഴേ ഞാൻ നിശ്ശബ്ദനായി. ഒന്നാമത് കുറ്റം എന്റെയാണല്ലോ. രണ്ടാമത്തെക്കാര്യം അവൻ ദേഷ്യംപിടിച്ചാൽ തനി കൂറയാണ്. ചെലപ്പോ പിടിച്ചിടിച്ചൂന്നു വരും. ഒറ്റബുദ്ധിയാണ്. അതുകൊണ്ട് റിസ്കെടുക്കാൻ വയ്യ.
ഒരുകൂട്ടം പെണ്ണുങ്ങളുടെ ബഹളമാണ് ഞങ്ങള് ക്ലാസ്സിലേക്കെത്തുമ്പോൾ കാണുന്നത്. എന്താണ് സംഭവമെന്നറിയാതെ ഞെട്ടലോടെ ക്ലാസ്സിലേക്ക് കടന്ന ഞങ്ങളെ എതിരേറ്റത് അതിലേറെ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ക്ലാസിലെ പെൺപടയൊന്നാകെ കൂട്ടംകൂടിനിന്ന് ബഹളവെയ്ക്കുന്നതെന്റെ ഭദ്രയുടെ നേരെയായിരുന്നു. ഒരുവാക്കുപോലും മറുത്തുപറയാതെ നിറഞ്ഞ കണ്ണുകളോടെ അവരുടെ ദേഷ്യമെല്ലാം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഭദ്രയെ അന്നാദ്യമായി ഞാൻ കണ്ടു. ഒരുതരം നിസ്സംഗതയായിരുന്നു അവളുടെ മുഖത്ത്. എടാ... ഇത് സംഗതിയെന്തോ സീരിയസ്സാ... അവനെന്റെ ചെവിയിൽ മെല്ലെപ്പറഞ്ഞു. എനിക്കുമത് തോന്നിയിരുന്നു. ഞാനൊന്നും പറഞ്ഞില്ല. ഞാനവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ദേഷ്യപ്പെട്ടു മാത്രം കണ്ടിട്ടുള്ള മുഖത്തിപ്പോൾ എന്തോ അപരാധം ചെയ്ത ഭാവം. എന്താണെന്റെ പെണ്ണിത്ര നിശബ്ദയായിനിന്നു തെറികേൾക്കാൻ മാത്രം ചെയ്ത കുറ്റം ??? ഗുണത്തിനോ ദോഷത്തിനോ ആരോടുമവൾ മിണ്ടുന്നതോ മറ്റൊരാളുടെ പ്രശ്നത്തിലവൾ ഇടപെടുന്നതോ കണ്ടിട്ടില്ല. പിന്നെന്താണ് പ്രശ്നം ??? . എനിക്കൊന്നും മനസ്സിലായില്ല. ഞാൻ എല്ലാവരുടെയും മുഖത്തേക്ക് ഒന്നോടിച്ചു നോക്കി. ഒന്നും മനസ്സിലാകുന്നില്ല. പക്ഷേ ഒന്ന് മനസ്സിലായി. പൊതുശത്രുവിനെ ഇല്ലായ്മ ചെയ്യാൻകിട്ടിയ അവസരം വേണ്ടവിധം ഉപയോഗിക്കുകയാണവർ. പെമ്പിള്ളേരല്ലാതെ ആമ്പിള്ളേരാരും ക്ലാസ്സിലില്ല. എന്നാൽ ബഹളംകെട്ടുവന്ന മറ്റുക്ലാസ്സുകളിലെ കുറേപ്പിള്ളേര് ജനാലയ്ക്കരികിലും വാതിലിനടുത്തുമൊക്കെനിന്ന് ഒളിഞ്ഞുനോക്കുന്നുമുണ്ട്. ക്ലാസ്സിൽ ആകെയുള്ള ആണുങ്ങളായ ഞങ്ങളെയും പുറത്തുള്ള പിള്ളേര് നോക്കുന്നുണ്ട്. ഇത്രേം വലിയ പ്രശ്നം നടന്നിട്ടും ഇവന്മാരെന്നാ അന്വേഷിക്കുക പോലും ചെയ്യാത്തതെന്ന ഭാവത്തിൽ. വളഞ്ഞുനിന്നു തെറിപറയുന്നതിനിടയിൽ ഞങ്ങള് രണ്ടാള് ക്ലാസിലേക്ക് വന്നത് ഞങ്ങടെ ക്ലാസിലെയാരും ശ്രദ്ധിച്ചിട്ടില്ല. ഇടപെടണോ വേണ്ടയോയെന്ന ആലോചനയോടെ ഞങ്ങള് മുഖത്തോടു മുഖം നോക്കിയപ്പോഴേക്കും മെറിന്റെ പുച്ഛവും ദേഷ്യവും പരിഹാസവും കലർന്ന അവസാന വരിവന്നു. ശെരിക്കും ബഹളത്തിനിടയിൽ ആകെക്കൂടി ഞാൻ കേട്ട ഡയലോഗും അതായിരുന്നു. നാളെമുതലിനി

💬 Comments

View all comments