0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 774
പോട. അങ്ങനെയൊന്നും ചിന്തിച്ചില്ല. പക്ഷെയൊരു പൊട്ടിത്തെറി ഞാൻ പ്രതീക്ഷിച്ചാരുന്നു. !!! പൊട്ടാനുളത് പൊട്ടുവേം ചെയ്തു തെറിക്കാനുള്ളത് തെറിക്കുവേം ചെയ്തല്ലോ... ഇപ്പഴാ കഴപ്പങ്ങു മാറിയില്ലേ ??? ആ അത് ഞാനങ്ങു സഹിച്ചു. അല്ലേലും ഞാനാ പറഞ്ഞത് അവളത്രയ്ക്ക് ദേഷ്യപ്പെടാനും സങ്കടപ്പെടാനും മാത്രമൊന്നുവില്ലാ... ഏയ് ഇല്ല. സഹോദരൻ കേറി പ്രേമവാന്ന് പറയുമ്പോ അവള് സന്തോഷംകൊണ്ടു തുള്ളിച്ചാടും. ആ വേണോങ്കി ചാടാം. സ്വന്തം സഹോദരനൊന്നുവല്ലല്ലോ പറഞ്ഞത്‌.?? ഫ്രണ്ടല്ലേ ?? അല്ലേലും അവള് നോ പറഞ്ഞാലും എനിക്ക് പുല്ലാ. ഞാനവളോട് എന്നെ പ്രേമിക്കണമെന്നല്ലല്ലോ പറഞ്ഞത്. എനിക്കിഷ്ടമാണ് എന്നല്ലേ... എനിക്കവളുടെ ഓശാരമൊന്നും വേണ്ടല്ലോ അവളെ പ്രേമിക്കാൻ. ഞാൻ വെല്ലുവിളിക്കുമ്പോലെ പറഞ്ഞുനിർത്തി. അതിനവനെന്തൊ പിറുപിറുക്കുവാണ് ചെയ്തത്. എന്നാന്നാ... ??? ഞാൻ നെറ്റിചുളിച്ചുകൊണ്ട് അവൻ പിറുപിറുത്തത് കേട്ടില്ലെന്ന മട്ടിലവനെ നോക്കി. അല്ല വാട്സാപ്പ് മെസേജ് ഞാനും വായിക്കാറുണ്ടെന്നു പറയുവാരുന്നു. വീണ്ടും പ്ലിങ്. നല്ലൊരു ഡയലോഗ് ഓർമ വന്നപ്പോ വെച്ചു കാച്ചിയതാ. അത് വാട്സാപ്പ് മെസേജ് ആയിരുന്നുവെന്നതവൻ മനസ്സിലാക്കിക്കളഞ്ഞു. അങ്ങനെ രണ്ടാമതും ഹീറോയിസം കോമഡിയായി. ഛെ. ആ വാട്‌സ്ആപ്പ് മെസേജാണെങ്കിലും കുഴപ്പമൊന്നുമില്ല. പറഞ്ഞത് ഒള്ളതുതന്നാ. അവളെന്നെ പ്രേമിക്കുന്നില്ലെങ്കി വേണ്ട, എനിക്കവളെ പ്രേമിക്കാവല്ലോ ??? ഇത്രനാളും വായുമ്പൊളിച്ചു പല്ലുമിളിച്ചു പട്ടി ചന്തക്കുപോണപോലെ
നടക്കാനല്ലേ...??? അതാവാം. അതിനാരും എതിര് പറയില്ല. കൂട്ടത്തിൽ കൊള്ളാവുന്ന ആമ്പിള്ളേരവളെ വളച്ചോണ്ടു പോകുമ്പോ പട്ടി മോങ്ങുമ്പോലിരുന്നു മോങ്ങുവേം ചെയ്യാം. അതല്ല ഇനി ദേവദാസായി താടീം മുടീം വളർത്തി മാനസമൈനയും പാടി കടപ്പുറത്തൂടെ നടക്കാനാണെകിലും ആരുടെയും സമ്മതം ആവശ്യമില്ല. പോ മൈരേയൊന്ന്... അല്ല കാര്യം പറയുമ്പോ എല്ലാം പറയണം. അതുകൊണ്ട് പറഞ്ഞതാ. ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരത്തേക്ക് രണ്ടുപേരുമൊന്നും പറഞ്ഞതുമില്ല. രണ്ടുദിശയിലേക്ക് ചുമ്മാ നോക്കിയിരുന്നു. അവസാനം ആവശ്യക്കാരന് ഔചിത്യം വേണമല്ലോ എന്നുകരുതി ഞാൻ തന്നെ സംസാരിച്ചു. കാലിന്റെടേലോട്ടു നോക്കിയിരിക്കാതെ ഇനിയെന്നാ ചെയ്യാൻ പറ്റുന്നതെന്നൊന്നു പറ മലരേ.... നേരെ മലർന്നങ്ങു കെടന്നോ... എന്നിട്ട് ആകാശത്തോടെ പോണ മേഘമെണ്ണിക്കോ... അല്ലെങ്കി കടലിപ്പോയി തെരയെണ്ണിക്കോ... അതാ ഞാൻ നോക്കിയിട്ടിപ്പൊ ചെയ്യാൻ പറ്റുന്നതായി തോന്നുന്നത്. നിന്റപ്പൻ വീട്ടി ചുമ്മായിരിപ്പല്ലേ... അങ്ങേരെ പറഞ്ഞുവിട്... കാര്യം പറയുമ്പോ എന്റപ്പന് വിളിച്ചിട്ട് കാര്യമൊന്നുമില്ല. തന്നത്താനെ ഓരോ മണ്ടത്തരം കാണിച്ചുവെച്ചിട്ട് ഇപ്പൊ എന്നോടഭിപ്രായം ചോദിക്കുന്നോ ??? എടാ പറ്റിപ്പോയി. അവളങ്ങനെ ചോദിച്ചപ്പോ നൊണ പറയാൻ തോന്നിയില്ല. അല്ല പറ്റിയില്ല. ഇനിയിപ്പോ.. ടാ നീയൊരു വഴി പറയെടാ.. പറയുമ്പോ പറയുമ്പോ വഴിയുണ്ടാക്കാൻ ഞാനാരാ പൊതുമരാമത്ത് മന്ത്രിയോ ??? എടാ... എടാ നീ തമാശ കളിക്കാതെ. ഒരു

💬 Comments

View all comments