0%

Chapter Title : ശ്രീഭദ്രം ഭാഗം 4 [JO]

Author : JO Read All Parts 772
എനിക്ക്. അതാ അതിന്റെ ജീവിതം പോകണ്ടാന്നു ഞാനും വെച്ചേ. അല്ലെങ്കി പോട്ടെ പുല്ലെന്നും പറഞ്ഞുഞാൻ കൂടെ നിന്നേനെ. ഇഷ്ടവാരുന്നൂന്നുവെച്ചാ... ??? അവനത്രേം വല്യ ഡയലോഗുവിട്ടിട്ടും എന്റെ ഉള്ളിലേക്ക് കേറിയത് ആ ഒരു വാക്ക് മാത്രമായിരുന്നു. അതാണ് ഞാനെടുത്തു ചോദിച്ചതും. വല്ലാത്തൊരു ഉത്കണ്ഠയോടെയായിരുന്നു എന്റെ ചോദ്യം. പൊന്നുമൈരേ അതല്ല. നിന്റെ തൊലിഞ്ഞ മനസ്സിലോർത്ത ഇഷ്ടമല്ല. ഇത് വേറേ. ഹോ ഇതുപോലൊരു മൈരൻ. തെറിയാണ് കേട്ടതെങ്കിലും ഞാനൊന്നു ചിരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം എന്റെ മുഖമൊന്നു തെളിഞ്ഞതും അപ്പോഴായിരുന്നു. എന്തോ വലിയ പ്രതിസന്ധി തരണംചെയ്ത സന്തോഷമായിരുന്നു എനിക്കപ്പോൾ. അവന്റെയൊരു തൊലിഞ്ഞ ചിരി. എടാ നാറീ ഇക്കണക്കിന് നീയാ പെണ്ണിനെയെങ്ങാനും കെട്ടിയാപ്പിന്നെ ആണുങ്ങളെയാരെയും ആ പഞ്ചായത്തിലേക്കുപോലുമടുപ്പിക്കില്ലൊ !!!???. ഒന്ന് പോടാ. ചെറിയൊരു ചമ്മലോടെയാണ് ഞാനത് പറഞ്ഞത്. പക്ഷേ കെട്ടുന്ന കാര്യമൊക്കെ കേട്ടപ്പോ ആകെയൊരു കുളിരും നാണവുമൊക്കെക്കലർന്നൊരു സുഖമെന്നെ പുണർന്നിരുന്നുവെന്നത് സത്യം. അതവന് മനസ്സിലായോ ആവോ. അല്ല, അതിന് കെട്ടിയാലല്ലേല്ലേ ??? ഇന്നത്തെ സീന് വെച്ചു നോക്കിയാ അവളിനി നിന്നോട് മിണ്ടാൻ പോലും നീ സുകൃതം ചെയ്യേണ്ടി വരും. ഒന്ന് പോടാ. നീ കണ്ടോ ഭദ്രയീ ശ്രീഹരിക്കുള്ളതാ... ഉവ്വ. ഇതൊക്കെ കണ്ടേച്ചാ മതി. എന്റെയൊരു നോട്ടത്തിൽ അവൾക്ക് ദേഷ്യത്തെക്കാളേറെ സങ്കടമാന്നാ തോന്നുന്നെ. നിന്നെയവളൊരു സഹോദരനായിട്ടാ കണ്ടേന്നു തോന്നുന്നു. അവൾടപ്പനെപ്പോയി സഹോദരനാക്കാൻ പറ. അയ്യോ... അതുകേട്ടപ്പോ മോന് നൊന്തോടാ മുത്തേ... പോട്ടേട്ടോ... ഒന്നൂല്ലടാ മോനൂസേ... ഇനി പറയൂലാട്ടൊ... എന്റെ ദേഷ്യം പിടിച്ചുള്ള ഡയലോഗിന് മുഖമടച്ചു തല്ലുന്നതുപോലെ കളിയാക്കിയാണവൻ മറുപടി പറഞ്ഞത്. ഹീറോയിസം ചെയ്തത് കോമഡിയായിപ്പോയ നായകനെപ്പോലെ പ്ലിങ്ങിപ്പോയി ഞാൻ. ചിരിക്കണോ
ദേഷ്യപ്പെടണോന്നുപോലുമറിയാത്ത അവസ്ഥ. എന്നാലും എന്റെയൊരു സമാധാനത്തിന് അവനെയുമവളെയും ചെറുതായിട്ടൊന്നു തെറിവിളിച്ചുകൊണ്ടു പിറുപിറുത്തു. നമ്മുടെ നടൻ ഷൈൻ നിഗം പറഞ്ഞപോലെ ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ ???!!!. എടാ മച്ചാനെ നീയങ്ങനെ പിറുപിറുക്കുവൊന്നും വേണ്ട. ഞാൻ പറഞ്ഞത് ഉള്ളതുതന്നാ. അവള് നിന്നെ കാമുകനായിട്ടൊന്നുമല്ല കണ്ടോണ്ടിരുന്നേ. കൂടിയപ്പോയാലൊരു ബെസ്റ്റ്ഫ്രണ്ട്. അത്രേയുള്ളൂ. അതാമുഖം മാറിയപ്പോതന്നെയെനിക്കു മനസ്സിലായതാ. ഇനിയിപ്പോ ആ സ്ഥാനം കിട്ടുമോന്നുപോലുമുറപ്പുമില്ല. കാരണം... അവൾടെ മനസ്സിൽ നീയിപ്പോ നല്ലൊന്നാന്തരമൊരു കോഴിയാ... ഹു ഹു ഹൂ... പറഞ്ഞതുമവന്റെ കൊലച്ചിരിയായിരുന്നു ബാക്ക്ഗ്രൗണ്ടിൽ. എനിക്കാകെ വിറഞ്ഞുകയറി. ഒന്നാമതേ എനിക്കീ ആക്കിച്ചിരിക്കുന്നത് കണ്ണിന് കാണരുത്. അപ്പഴാണ് എന്നെയാക്കിച്ചിരിക്കുന്നത്. കോഴിയെങ്കി കോഴി. പോടാ പുല്ലേ. അവളെന്നോട് മിണ്ടിയില്ലെങ്കിലെനിക്കു പുല്ലാ. അല്ലേലും പറഞ്ഞപ്പഴേ അവള് പ്രേമംമൂത്തെന്നെക്കേറി ഉമ്മവെയ്ക്കുമെന്നു കരുതിയൊന്നുമല്ലഞാൻ ഇഷ്ടാവാന്ന് പറഞ്ഞത്. ഏയ് അല്ല. അവള് ചെരിപ്പൂരി അടിക്കുമെന്നോർത്തണല്ലോ പറഞ്ഞത്. ഒന്ന്

💬 Comments

View all comments