0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 556
കുറ്റം എന്റെ ഭാഗത്താ... വിട്ടേക്ക്... !!! അതെപ്പോ... ??? ഞാൻ പറഞ്ഞുനിർത്തിയതും എന്റെയരികത്തുനിന്ന ഡിബിന്റെ വായിൽനിന്ന് അങ്ങനെയാണ് അറിയാതെ പുറത്തേക്ക് വന്നത്. അവന്റെ തുറന്നുപോയ വായിലേക്ക് നോക്കിയൊന്നു കണ്ണുരുട്ടിയിട്ട് ആ കാൽപാദത്തിൽ ആരും കാണാതെയൊരു ചവിട്ടുംകൂടികൂടി കൊടുത്തുഞാൻ. മിണ്ടല്ലേടാ പട്ടീ എന്നൊരാജ്ഞയുണ്ടായിരുന്നു എന്റെ നോട്ടത്തിൽ. അത് മനസ്സിലാക്കിയാവും, അവൻ വായടയ്ച്ചു മിണ്ടാതെ നിന്നു. അവന്റെ മുഖത്തുനിന്നു നോട്ടം മാറ്റി, അവളെ നോക്കിയപ്പോൾ കേട്ടത് വിശ്വസിക്കാനാവാത്തപോലെ വല്ലാത്തൊരു ഭാവത്തിൽ നിൽക്കുന്നു. ആ മുഖത്തുള്ളത് സന്തോഷമാണോ ആശ്വാമാണോന്നു തിരിച്ചറിയാനാവാത്തൊരു വികാരം. !!! ആ നോട്ടം കണ്ടതും എന്റെ മുഖത്തൊരു വിജയച്ചിരിയാണ് വിരിഞ്ഞത്. അല്ല അത് നേർത്തൊരു പുഞ്ചിരിയായിരുന്നു. അതിൽ നിറഞ്ഞുനിന്നതുമുഴുവൻ അവളോടുള്ള എന്റെയടങ്ങാത്ത കെയറിങ്ങും ഇഷ്ടവുമായിരുന്നു !!!. വാട്ട് ആർ യൂ ടോക്കിങ് ??? വീണ്ടും പ്രിൻസിയുടെ രോഷംനിറഞ്ഞ സ്വരമാണെന്നെയുണർത്തിയത്. അതേ സാർ. കുറ്റം എന്റെയാണ്. എനിക്ക് പരാതിയൊന്നുമില്ല. വിട്ടേക്ക്... !!! ഉം... ക്ലാസിലേക്ക് പൊക്കോ... മേലാൽ ഇതാവർത്തിക്കരുത്. ആ പിന്നെ. നിന്റെ ഗുണ്ടായിസവും അഹങ്കാരവുമൊന്നും ഈ കോളേജിൽ വേണ്ടാ കേട്ടല്ലോ...
എന്റെ മറുപടിക്ക് എന്തോ പറയാൻ വന്നത് വേണ്ടാന്നുവെച്ച് പ്രിൻസിയവളോട് പറഞ്ഞു. മറുപടിയൊന്നും പറയാതെ മുഖം കുനിച്ചുതന്നെ അവളിറങ്ങിപ്പോയി. ഉം... നിങ്ങളുംപൊക്കോ എന്നൊരു ഡയലോഗ് വന്നതും ഞങ്ങളുമിറങ്ങി. നേരം കളയാൻ ഓരോരോ കേസുകേട്ടുകള് !!!. പ്രിൻസി ഞങ്ങളിറങ്ങുമ്പോ തന്നത്താൻ പിറുപിറുക്കുന്നത് കേട്ടു. ആളാവാൻ നോക്കിയിട്ട് നടക്കാതെ പോയതിന്റെ ദേഷ്യമായിരിക്കും. ഉം... അല്ലേലും നീയിപ്പോ പരാതി കൊടുത്താരുന്നേ അങ്ങേരിപ്പൊ കമത്തിയേനെ. സസ്‌പെൻഷൻ പോലും. ഹും... കോപ്പാണ്... !!! പുറത്തിറങ്ങി ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ അവൻ ആരോടെന്നില്ലാതെ പറഞ്ഞു. അതെന്താ... ??? എടാ കോപ്പേ കോളേജിന് റാങ്ക് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന അവൾക്ക് സസ്‌പെൻഷൻ കൊടുക്കാൻ അങ്ങേരടെ തലക്കെന്താ ഓളവൊണ്ടോ ?? ഇതൊക്കെ നിന്നെക്കാണിക്കാനുള്ള അങ്ങേരുടെ ചില നമ്പറല്ലേ... നീ പരാതിയൊന്നുമെഴുതി കൊടുക്കൂല്ലാന്ന് അങ്ങേർക്ക് നന്നായി അറിയാം. ഇതുപിന്നെ നിന്നെ കാണിക്കാനുള്ള ഒരു ഷോ... അത്രമാത്രം !!!. ഷോയോ ??? എന്തിന് ??? എടാ പുല്ലേ നിന്റെ തന്ത ഇനിയിതും പറഞ്ഞ് തുണീംപൊക്കിപ്പിടിച്ച് ഇങ്ങോട്ടെങ്ങാനും എഴുന്നള്ളിയാലോ എന്നുപേടിച്ച്. !!! കൊടുത്തൊണ്ടിരിക്കുന്ന ഡൊണേഷൻ നിന്റെ കാർന്നൊരെങ്ങാനും നിർത്തിയാ... കോളേജ് പൂട്ടിപ്പോകും മോനെ... മോൻ പഠിക്കുന്ന കോളേജല്ലേന്നുംപറഞ്ഞ് ഓരോ കൊല്ലവും കാശെത്രെയാ നിന്റെ തന്തേടെ കയ്യീന്ന് വാങ്ങിച്ചെടുക്കുന്നെന്നറിയാവോ ??? എന്റെ തന്തേടെ കയ്യീന്നോ ??? ആ കോപ്പുകിട്ടും. കോപ്പല്ല നിന്റെ മൈ... ഒന്ന് പോടാ നാറീ... കോളേജിന്റെ പരസ്യത്തിലൊക്കെ നിന്റെ കമ്പനിടെ

💬 Comments

View all comments