Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
മൈരാണ്... ഇഷ്ടം പോലും. അങ്ങു ചെന്നേച്ചാലും മതി. കാറിന്റെ ബാക്ക് പോയപോലെ തലമണ്ട പോകാതെ നോക്കിക്കോ...
ഒന്ന് പോടാ. അവളിനിയെന്നെ തല്ലാനും പോണില്ല... ദേഷ്യപ്പെടാനും പോണില്ല. നോക്കിക്കോ നീ... ഇന്നത്തോടെ അതു ഞാൻ ഉറപ്പിച്ചു.
എടാ പുല്ലേ അവൾക്കിട്ടു പണി കിട്ടാതെയൊന്നു രക്ഷിച്ചെന്നും പറഞ്ഞോണ്ട് നീ വല്യ സൂപ്പർമാനായീന്നൊന്നും കരുതല്ലേ... പാന്റിന്റെ പുറത്തിടാതെ ജട്ടി അകത്തിട്ടിരിക്കുന്നകൊണ്ടുതന്നെ നീയിപ്പോഴുമൊരു വെറും മാനാ... അതോർമ വേണം. ഹും... അവള് തല്ലൂല്ലാന്ന്... !!! ഒരു സസ്‌പെൻഷൻ കിട്ടാതെ നോക്കിയാലുടനെ പ്രേമം വരാൻ ഇതെന്തോന്നാ സിനിമയോ ???!!!.
എടാ മോനൂസേ... അവളെയൊന്നു രക്ഷിച്ച കൊണ്ടൊന്നുവല്ല, അവൾക്കെന്നോടുചെറിയ ഇഷ്ടമുണ്ടെന്നു ഞാൻ പറഞ്ഞേ... നീയവള് പറഞ്ഞത് കേട്ടോ... നമ്മള് ഈ കളറുള്ള വണ്ടിയിൽ വരാറില്ലല്ലൊന്ന്... !!!,
നമ്മളാണെന്നറിയില്ലാരുന്നു, അതുകൊണ്ടാണ് തല്ലിപ്പൊട്ടിച്ചതെന്ന്... !!!. എടാ മോനെ... ഇന്നലെയൊക്കെ നമ്മളോട് പറഞ്ഞ ഡയലോഗും ചെയ്തികളും വെച്ച്, നമ്മളാണെന്നറിഞ്ഞാൽ അവളാദ്യം നമ്മളെയാവും തല്ലുക. വണ്ടീംകത്തിച്ചിട്ടവള് പോയേനെ... !!!. മാത്രോമല്ല, നമ്മള് വരുന്ന വണ്ടീടെ കളറുപോലും പഠിച്ചുവെച്ചവള്, എന്നെ കുറച്ചെങ്കിലുമൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ... ??? അങ്ങനെ ശ്രദ്ധിക്കണമെങ്കിൽ എന്നോട് ചെറിയൊരു ഇഷ്ടാവില്ലേ... ??? ആ.. അതാണ് ഞാൻ പറഞ്ഞത്... അവൾക്കെന്നോട് ചെറിയൊരിഷ്ടമുണ്ട്... മുണ്ട്... മുണ്ട്... മുണ്ടെന്ന്... !!! മതി... ഇനി ഞാൻ നോക്കിക്കോളാമെന്റെ മോനെ... ജസ്റ്റ് വെയിറ്റ് ആന്റ് സീ... അവൾടെ ദേഷ്യവും തല്ലുമെല്ലാം എനിക്കിനിയിതാണ് മോനെ... ദേ ഇത്... !!!
അവന്റെ മീശയുടെ ഇരു വശത്തുനിന്നും ഓരോ രോമങ്ങൾ വലിച്ചുപറിച്ച് അവന്റെ മുഖത്തോട്ടുതന്നെ ഊതിപ്പറപ്പിച്ചുകൊണ്ടാണ് ഞാനത് പറഞ്ഞത്. വേദനകൊണ്ട് മുഖത്തിന്റെ ഇരുവശവും പൊത്തിപ്പിടിച്ചുകൊണ്ട് അവൻ തെറിവിളിക്കാനും അടിക്കാനുമൊരുങ്ങവേ പൊട്ടിച്ചിരിച്ചോണ്ട് ഞാൻ ക്ലാസിലേക്ക് പാഞ്ഞിരുന്നു... !!!
(തുടരും. )
ഹൃദയപൂർവ്വം
ജോ
💬 Comments
View all comments