0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 547
ആദ്യത്തെ സഹതാപ പഠനം.
വഴിയിൽനിന്ന് ഡിബിനെയും കയറ്റി പാട്ടുംപാടി കോളേജിലേക്ക് വണ്ടി പായിച്ചുകയറ്റി. മെയിൻ എൻട്രൻസിൽനിന്ന് ഏകദേശം നൂറു നൂറ്റമ്പത് മീറ്റർ മാറിയാണ് പാർക്കിങ്‌. മെയിൻ എൻട്രൻസ് വരെയുള്ള ഏകദേശം പത്തിരുന്നൂറ് മീറ്റർ ദൂരവും എൻട്രൻസ് കഴിഞ്ഞുള്ള ദൂരവും ഒരേ നിരപ്പിൽ നല്ല കിടിലൻ റോഡാണ്. കോളേജിലെ ആമ്പിള്ളേര് പെമ്പിള്ളേരുടെ മുന്നിൽ ഷോ കാണിക്കുന്ന പ്രദേശം. നൂറിന് നൂറ്റമ്പതും വണ്ടി കേറിക്കോളും. അതുപോലുള്ള വഴി. ആദ്യമായി ബെൻസുകാറിൽ കോളേജിൽ വരുന്ന ത്രില്ലിലും ഒന്ന് ഷോ കാണിക്കാമെന്നു കരുതിയും ഞാനും ചവിട്ടിയാണ് വിട്ടത്. മെയിൻ തിരക്ക്‌സമയം കഴിഞ്ഞതിനാൽ വിജനമായ റോഡ്. ഗിയറൊന്ന് മാറിയപ്പോഴേ ഫാസ്റ്റ് ആന്റ് ഫ്യുരിയസ് സിനിമയിലെപ്പോലെ മീറ്റർസൂചി പാഞ്ഞു. അറുപതിൽ നിന്ന് സ്വിച്ചിട്ടപോലെ നൂറിന് മുകളിലേക്ക്. കാറ്റുപോലെ വണ്ടി പറന്നു. മെയിൻ എൻട്രൻസ് കടന്ന് പാഞ്ഞാണ് വണ്ടി പാർക്കിങ്ങിലേക്ക് ചെന്നത്. പാർക്കിങിന്റെ തുടക്കത്തിലുള്ള ഒരു മരം ചുറ്റിവേണം കാർ പാർക്കിങ്ങിലേക്ക് കടത്താൻ. പിള്ളേരിൽ ആകെ രണ്ടോ മൂന്നോ പേരുമാത്രമേ കാറുമായി വരാറുള്ളൂ. ബാക്കി മിക്കവാറുംപേരും ബൈക്കാണ്. അതുകൊണ്ടുതന്നെ വിശാലമായ കാർപാർക്കിങ്‌ ഏറെക്കുറെമൊത്തം കാലിയുമായിരിക്കും. ആ ഉറപ്പിൽ വന്ന വരവിൽ ബ്രെക്കിലൊന്നു തൊടുക പോലും ചെയ്യാതെയാണ് മരത്തെ ചുറ്റിയത്. ചുറ്റി വന്നപ്പോഴാണ് ആ പോകുന്നത് ചേട്ടത്തിയമ്മയല്ലേടാ എന്നവൻ ചോദിച്ചത്. അതേ... അവളുതന്നെ. ഒരു വെള്ളസൽവാറുമിട്ട് കുണുങ്ങിക്കുണുങ്ങി പോകുന്നു. സാധാരണ നല്ല സ്പീഡിൽ പോകുന്നയാളിന്നു വളരെപ്പതുക്കെ, ഒരു താളത്തിൽ ആടിയാടി നല്ല ഒതുക്കത്തിലാണ് പോക്ക്. ആരെക്കാണിക്കാനാണോ ഇതുമായി ഇറങ്ങിയത്..., അവളെത്തന്നെ ആദ്യമേ കാണുന്നു. ആ ത്രില്ലിൽ, അവളെയൊന്നു കാണിക്കാമെന്നു കരുതിത്തന്നെ ഹോണൊരൊറ്റയടി. അതിന് മുന്നേ വണ്ടിയവളുടെ തൊട്ടടുത്തെത്തിയിരുന്നു താനും. എന്തോ ആലോചിച്ചു സ്വപ്നംകണ്ടു നടന്നവൾ ഹോണിന്റെ സ്വരം കേട്ട് ഞെട്ടിത്തിരിഞ്ഞപ്പോൾ തൊട്ടുപിന്നിലൊരു കാറ്‌. അവളുടനെ സൈഡിലേക്ക് എടുത്തൊരു ചാട്ടം. ബാലൻസ് കിട്ടാതെയുള്ള ആ ചാട്ടം മരത്തിന് ചുറ്റും കെട്ടിയിരുന്ന അരമതിലിലാണ് പോയിടിച്ചത്. ചെന്നിടിച്ചതും എടുത്തടിച്ചപോലെയൊരു വീഴ്ചയും. എല്ലാം ഒറ്റ സെക്കന്റിനുള്ളിൽ കഴിഞ്ഞു. അവളെ ഇടിക്കാൻ മാത്രമുള്ള അകലത്തിലൊന്നുമായിരുന്നില്ല വണ്ടി. പക്ഷേ പെട്ടന്നുകേട്ട ഒച്ചയും വണ്ടികണ്ടപ്പോഴുള്ള ഞെട്ടലുമൊക്കെയായി പേടിച്ചതാണ്. അവളുടെ വീഴ്ച കണ്ടതും ഞങ്ങള് അതിലേറെ പേടിച്ചിരുന്നു. ഞങ്ങളറിയാതെ അയ്യോയെന്നൊരു നിലവിളിയോടെ പരസ്പരമൊന്നു നോക്കിപ്പോയി. നൂറിൽ വന്നവണ്ടി സഡൻ ബ്രെക്കിട്ട സൗണ്ടിൽ കോളേജൊന്നു കിടുങ്ങിക്കാണണം. ബെൻസ്‌ ആയതുകൊണ്ട് അത്രവലിയ ശബ്ദമൊന്നും വന്നുകാണില്ലല്ലോ. പക്ഷേ ടയറു കത്തിയ മണം മൊത്തം പടർന്നുകാണും. പക്ഷേ കിടുങ്ങില്ലാന്നു കരുതിയ എനിക്ക് തെറ്റി. കിടുങ്ങി. നല്ല സൂപ്പറായിട്ടു കിടുങ്ങി. കോളേജല്ല,

💬 Comments

View all comments