Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
ഞാൻ. വീഴ്ച കണ്ടിട്ടോ, ബ്രെക്കിട്ട ഒച്ച കേട്ടിട്ടോ അല്ല, വീണവളുടെ അടുത്ത പണി കണ്ടിട്ട്. വീണിടത്തുനിന്ന് ചാടിയെണീറ്റ് അടുത്തു കിടന്ന എന്തോ ഒരുണക്കമ്പുമായിട്ടവൾ പാഞ്ഞുവരുന്നതെ കണ്ടൊള്ളു. സീറ്റുബെൽറ്റും വലിച്ചൂരിച്ചാടിയിറങ്ങാൻ പോലുമുള്ള സമയം കിട്ടിയില്ല. അതിന് മുന്നേ അവളാ കമ്പ് വീശിയിരുന്നു.
ബ്രെക്കിട്ടപ്പോൾ അൽപ്പം മുമ്പോട്ടു നീങ്ങിപ്പോയിനിന്ന വണ്ടിയുടെ ബാക്കിലെ വലതുവശത്തെ ബ്രെക്കുലൈറ്റ് വരുന്ന ഭാഗത്തായിരുന്നു അടി. വണ്ടിയുടെ ആ വശം പൊട്ടിയ സൗണ്ടിനെക്കാളുമുച്ചത്തിൽ എന്റെ ഹൃദയം പൊട്ടിയുള്ള നിലവിളിയുയർന്നു. ഡോറും തുറന്നുഞങ്ങള് പുറത്തേക്ക് ചാടുമ്പോഴേക്കും അടിച്ചിടത്തുതന്നെ ഒന്നുകൂടിയടിവീണിരുന്നു. ഭൂകമ്പത്തിൽ ഭൂമി പൊട്ടിപ്പിളരുന്നപോലെ ആ വശത്തെ പെയിന്റും ഗ്ലാസുമെല്ലാംകൂടി പൊട്ടിയടർന്നുവീണു. രണ്ടാമത്തെ അടിക്ക് വീശുമ്പോഴാണ് അവളെന്റെ അലർച്ച കേട്ടതും. വീശിയ കൈ മാറ്റാൻ പറ്റാത്തതുകൊണ്ടാണ് ആ അടി വീണതും. ഞാനാണെന്നു മനസ്സിലായാൽ അടുത്തതെന്റെ തലയായിരുന്നു ആദ്യം പൊട്ടേണ്ടത്. അതായിരുന്നു ഇതിലും ഭേതവും. പക്ഷേ അവളത് ചെയ്തില്ല. എന്നെയൊന്നു തുറിച്ചു നോക്കിയിട്ട് ആ കമ്പും നിലത്തേക്ക് വലിച്ചെറിഞ്ഞിട്ട് ചവിട്ടിക്കുലുക്കിയൊരൊറ്റപ്പോക്ക്. തലയിൽ കൈവെച്ചുകൊണ്ട് ഞാൻ നിലത്തേക്കുമിരുന്നു.
കുറേനേരത്തേക്ക് തലക്കുള്ളിലാകെയൊരു പുകയായിരുന്നു. ഒന്നു കരയാൻ പോലുമാവാത്ത അവസ്ഥ. കണ്മുന്നിൽ ഒരിരുട്ടു മാത്രം. ചുറ്റുമുള്ളതൊന്നും കാണുന്നില്ല. ആകെ കിളിപോയപോലെ. ആരൊക്കെയോ ഓടിവരുന്നതും വണ്ടിക്കുചുറ്റും നോക്കുന്നതും എന്തുപറ്റിയെന്നന്വേഷിക്കുന്നതും പിറുപിറുക്കുന്നതും ഡിബിൻ ആ അടികൊണ്ട ഭാഗമൊക്കെ തൊട്ടുംപിടിച്ചുമൊക്കെ നോക്കുന്നതും വന്നവരൊക്കെ കംപ്ലൈന്റ് ശെരിയാക്കാനെടുക്കുന്ന ചിലവിന്റെ കാര്യമൊക്കെ സംസാരിക്കുന്നതുമൊക്കെ ബോധത്തിന്റെ ഏതോ കോണിലിരുന്നു ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ ഒന്നുമങ്ങോട്ടു ക്ലിയറാവുന്നില്ല. ആകെയൊരു ശൂന്യത.
കുറേസമയമെടുത്തു ഞാനൊന്നു നോർമലാവാൻ. ഒന്ന് വെളിവുവീണപ്പോൾ ചുറ്റും നിന്നവരെയൊന്നു മുഖമുയർത്തി നോക്കിയപ്പോഴാണ് സഹതാപത്തിന്റെ ആദ്യപാഠം ഞാനറിഞ്ഞത്. ആ ചുറ്റുംകൂടിനിന്നവരുടെ മുഖത്ത് ഒരുതരം സഹതാപഭാവം. ഒരൽപ്പം പരിഹാസം കൂടിക്കലർന്ന, ലജ്ജിപ്പിക്കുന്ന ഒരുതരം സഹതാപം. !!! ആ ഭാവം കണ്ടപ്പോൾ ആദ്യം കരച്ചിലാണ് വന്നത്. പിന്നെ കഷ്ടപ്പെട്ട് അതങ്ങടക്കി. എണീറ്റുനിന്നു. മുഖമൊക്കെയൊന്നു തുടച്ചു. ചുറ്റുമുള്ളവരെ നോക്കിയൊന്നു ചിരിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടവന്റെ മുഖത്തെ ഭാവമായിരുന്നിരിക്കണം ആ സമയത്തപ്പോഴെനിക്ക്. അപമാനം കൊണ്ട് നീറിപ്പുകഞ്ഞൊരു ഭാവം.!!!
എടാ... എന്തായിപ്പൊ ചെയ്യുക ??? വീട്ടിലറിഞ്ഞാൽ പ്രശ്നമാവില്ലേ ???
ഡിബിനെന്റെ അരികിലെത്തി ചോദിച്ചു. പറയാതെതന്നെ എന്റെയവസ്ഥ ഏറെക്കുറെ അവനറിയാം. ഉവ്വെന്നോ ഇല്ലന്നോ മനസ്സിലാവാത്ത വിധത്തിൽ ഞാനൊന്നു മൂളി. അക്ഷരാർത്ഥത്തിൽ ഞാനുമതാണ് ചിന്തിച്ചിരുന്നതും. വീട്ടിലേക്കെന്തു വിളിച്ചു പറയും ??? ഒറ്റനോട്ടത്തിൽ ന്യായം പണിയുണ്ട്. അതുകൊണ്ട് ആരുമറിയാതെ ഷോറൂമിൽ കയറ്റി പണിയാനൊന്നും പറ്റില്ല. ബെൻസ് ആയതിനാൽ അന്നേദിവസം കിട്ടുമോയെന്നുള്ള കാര്യവും സംശയം. അതുകൊണ്ട് എങ്ങനെയെങ്കിലും അറിയിച്ചേ പറ്റൂ.
കഴുവേറ്ടെ മോൾടെയൊരു പണി.
💬 Comments
View all comments