Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
നമ്മളെന്ത് കാണിച്ചിട്ടാ... ??? കാശിന്റെ വെലയറിയില്ല പൂറിക്ക്. അതിന്റെ കഴപ്പാ... തലമണ്ടയടിച്ചു പൊട്ടിക്കുവാ വേണ്ടത് ...
ഡിബിൻ നിന്നുതുള്ളി. ഞാനൊന്നും മിണ്ടിയില്ല. വേണ്ട എന്നമട്ടിൽ അവന്റെ കയ്യിലൊന്നു പിടിച്ചു അത്രമാത്രം. പക്ഷേ അവനെ ശാന്തനാക്കാൻ അതൊന്നും പോരായിരുന്നു. അത്രനേരം വളരെ ഡീസന്റായി സംസാരിച്ചുകൊണ്ടിരുന്നവൻ ചുറ്റുമുള്ളവരുടെ കൂട്ടത്തിലേക്ക് നോക്കി അവളെ പൂരത്തെറി. അവൾക്ക് പ്രാന്താന്നൊക്കെയവൻ വിളിച്ചു കൂവുന്നുണ്ട്. ഒരുവേള എന്നെക്കാളും സങ്കടം അവനാണെന്നു തോന്നിപ്പോയി. അമ്മാതിരി തെറി. പെമ്പിള്ളേരൊക്കെ ചെവിപൊത്തുന്നുണ്ട്. എന്നിട്ടുമവൻ നിർത്താതെ തെറിയാണ്. എന്തെങ്കിലും മിണ്ടിയാൽ അവനെന്നെയും തെറിവിളിച്ചാലോ എന്നോർത്തിട്ടോ അതോ അതിലുംവലിയ തെറി വീട്ടിൽനിന്നു കിട്ടുമല്ലോന്നു കരുതിയിട്ടൊ ഞാൻ വീട്ടിലേക്ക് വിളിച്ചു കാര്യമവതരിപ്പിക്കാനൊരു വഴിയാണ് തേടിയത്.
അമ്മയെ വിളിച്ചു പറഞ്ഞാലോയെന്നാണ് ആദ്യമാലോചിച്ചത്. പിന്നെ വേണ്ടാന്നുവെച്ചു. തല്ലിപ്പൊട്ടിച്ചെന്നൊക്കെ പറഞ്ഞാൽ എന്നെയാരെങ്കിലും തല്ലിയെന്നൊക്കെചിലപ്പോ ചിന്തിച്ചുകളയും. അത്രയ്ക്ക് പാവമാണ്. അഥവാ ഇനി അല്ലാതെ അവതരിപ്പിച്ചാലും കാർന്നൊരെ അപ്പഴേ വിളിച്ചുപറയും. അതോടെ അങ്ങേരോട് മറച്ചു വെച്ചതിനുള്ള തെറികൂടി വരും. അച്ഛനറിയാതെ അമ്മയെ വളച്ചു കാര്യം നേടാൻ നോക്കിയെന്നാവും പറയുക. അതുകൊണ്ട് രണ്ടുംകല്പിച്ച് മിസ്റ്റർ മേനോനെതന്നെ വിളിക്കാമെന്നു തീരുമാനിച്ചു.
എല്ലാവരുടെയും അടുത്തുനിന്ന് കുറച്ചുമാറിനിന്നു. എന്തായാലും തെറിയുറപ്പാ. അത് അവരുംകൂടി കേട്ട് നാണക്കേടാവണ്ട. ശ്വാസമൊന്നു വലിച്ചുവിട്ടിട്ട് ഒരുനിമിഷം കണ്ണടച്ചുനിന്ന് ധൈര്യം സംഭരിച്ചു. ഒന്നുകൂടി ശ്വാസം ആഞ്ഞുവലിച്ചുവിട്ടു. ഒന്ന് ഫ്രീയായെന്നു തോന്നിയപ്പോൾ ഫോണിൽ മെല്ലെ ബെല്ലുവിട്ടു. താങ്ക്സ് ഫോർ കോളിംഗ് മിസ്റ്റർ ഹരീന്ദ്ര മേനോൻ ആൻഡ് ശ്രീഹരി ഗ്രൂപ്പ് ഓഫ് കമ്പനീസ്... അച്ഛന്റെ റിംഗ് ട്യൂൺ ചെവിയിൽ മുഴങ്ങി. കോളെടുക്കാൻ വൈകുന്തോറുമെന്റെ നെഞ്ചിടിപ്പ് കൂടിക്കൂടിവന്നുകൊണ്ടിരുന്നു. മേൽപ്പറഞ്ഞ ഡയലോഗിനൊപ്പമുള്ള മ്യുസിക്ക് എന്റെ അന്ത്യശ്വാസം പോലെയാണെനിക്കു തോന്നിച്ചുകൊണ്ടിരുന്നത്. തൊണ്ടയിലെ ഉമിനീരെല്ലാം വറ്റി. വിയർത്തുകുളിച്ചു. അറിയാതെ ദേഹമാസകലം വിറയ്ക്കാൻ തുടങ്ങി.
എന്താടാ... ??? പെട്ടന്ന് ഒട്ടും മയമില്ലാത്തയാ ഘനമുള്ള സ്വരം മറുതലയ്ക്കൽ വന്നപ്പോഴേ സംഭരിച്ചുവെച്ച ധൈര്യമെല്ലാം ആവിയായിപ്പോയി.
അ... അച്ഛാ... അത്... അത് നമ്മടെ വണ്ടിക്കൊരാക്സിഡന്റ്....
ആക്സിഡന്റോ... ??? എങ്ങനെ...??? എപ്പോ... ??? എന്നിട്ടു നിനക്കെന്താ പറ്റിയത് ???
ഒറ്റ ശ്വാസത്തിലുള്ള ചോദ്യം. പക്ഷേ അപ്പോഴാ സ്വരത്തിൽ മുഴുവൻ നിറഞ്ഞുനിന്നത് മകനെക്കുറിച്ചുള്ള ആധിയായിരുന്നു. അതെനിക്ക് പെട്ടന്ന് മനസ്സിലായി. കാരണം ആദ്യത്തെ ഘനമുള്ള സ്വരത്തിന് പകരം
പരിഭ്രമിച്ചുപോയൊരു അച്ഛന്റെ സ്വരമായിരുന്നു അത്. എന്റെ ദൈന്യത നിറഞ്ഞ സംസാരത്തിൽനിന്ന് എനിക്കെന്തെങ്കിലും പറ്റിയോയെന്നു ചിന്തിച്ചുകാണും. എന്തായാലും ആ സ്വരത്തിന്റെ ധൈര്യത്തിൽ ഞാൻ ഉള്ളതങ്ങു വെട്ടിത്തുറന്നു പറഞ്ഞുകളഞ്ഞു. പക്ഷേ എന്റെ പെണ്ണാണ് തല്ലിപ്പൊട്ടിച്ചത് എന്നത് ഞാനങ്ങു മാറ്റി, കോളേജിലേക്ക് പോയ
💬 Comments
View all comments