0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 551
ഏതോ ഒരു പെണ്ണായി. പെട്ടന്ന് പേടിച്ചത് കൊണ്ട് ആ ദേഷ്യത്തിന് ചെയ്തതാണെന്നോക്കെ അറിയാതെ അവളെ സപ്പോർട്ട് ചെയ്തു തട്ടിവിട്ടു. മൊത്തം കേട്ടുകഴിഞ്ഞിട്ടും ഞാൻ പ്രതീക്ഷിച്ച അലർച്ചയും ബഹളവുമൊന്നും മറുവശത്തുനിന്നും വരാത്തത് എനിക്ക് ചെറിയൊരു സമാധാനം നൽകി. ഞാനൊന്നാശ്വസിച്ചു. ആ കൊച്ചിനൊന്നും പറ്റിയില്ലാന്നുറപ്പാണല്ലോല്ലേ ??? ഏയ് ഒന്നും പറ്റിയില്ലാന്നേ. അതിനവളുടെ ഏഴയലത്തുകൂടിപ്പോലുമല്ല വണ്ടി ചെന്നത്. പെട്ടന്നോണിന്റെയൊച്ച കേട്ടപ്പോ എടുത്തുചാടി വീണതാ.. അപ്പൊത്തന്നെ പോകുവേം ചെയ്തു. വണ്ടിയൊന്നുമിടിച്ചില്ലാന്നുറപ്പല്ലേ ??? അതേന്നേ... ആ അങ്ങനെയാണെങ്കി കുഴപ്പമില്ല. അല്ലാതെയിനി നാളെയാ കൊച്ചിനെന്തെങ്കിലും പറ്റിയെന്നും പറഞ്ഞെന്നെയാരും വിളിക്കാനിട വരരുത്. ഏയ് അതോന്നുമില്ലച്ഛാ. വണ്ടി അടുത്തൂടെ പോലും പോയിട്ടില്ല. ആ കൊച്ച് പോയി വീണന്നേയുള്ളൂ. തൊലി പോലും പോകാനുള്ള വീഴ്ച്ച വീണില്ല. കുറച്ചു ചെളി ചെലപ്പോ പറ്റിക്കാണും. അത്രേയുള്ളൂ. പക്ഷേ വണ്ടിക്ക് കൊറേ പണിയുണ്ട്. ബാക്ക് സൈഡിലെ കുറെ പെയിന്റും ബ്രെക്ക്ലൈറ്റുമൊക്കെ പോയി... ആ ഓരോന്നു കാണിച്ചു വെച്ചിട്ട് ഇനി പണിയൊണ്ടെന്നു പറഞ്ഞാ മതി. അതെങ്ങനെയാ പതുക്കെപോകാൻ പറഞ്ഞാൽ കേൾക്കൂല്ലല്ലോ... മരണപ്പാച്ചില് പാഞ്ഞു നാട്ടുകാരെ ഇടിച്ചുകൊല്ലാൻ നോക്കിയാൽ ഇതല്ല ഇതിലപ്പുറവും വരും. ഏയ്... വണ്ടി സ്പീഡിലൊന്നുമല്ലാരുന്നു.... പിന്നേ... പതുക്കെ വരുന്ന വണ്ടികണ്ടു വീഴാൻ നീ ലോറിയാണല്ലോ ഓടിച്ചോണ്ടു പോയത്... ആ കൊച്ചിനൊന്നും പറ്റാഞ്ഞത് ഭാഗ്യം. ഉം... വേറൊന്നും പറയാൻ പറ്റാത്തതുകൊണ്ടു ഞാനൊന്നുമൂളി. ആ ഇനി മൂളിയേച്ചാ മതി. അമ്മയ്ക്കും മോനും ഒരൊന്നൊണ്ടാക്കി വെച്ചാ മതീല്ലോ... കാശ് പോണത് എന്റെയല്ലേ... ഞാനൊന്നും മിണ്ടിയില്ല. കേട്ടുനിന്നു. നീണ്ട ഉപദേശം. എന്നെ പറയുന്നതിനിടയിലും അമ്മയ്ക്കായിരുന്നു കുറ്റം. അമ്മയാണ് എനിക്ക് വളംവെച്ചു തരുന്നതെന്നാണ് പുള്ളിയുടെ നിലപാട്. എന്തായാലും കേട്ടത് ഞാനാണെങ്കിലും പകുതി അമ്മയ്ക്കുള്ള ഉപദേശമായിരുന്നു. എന്തായാലും വലിയ പരിക്കില്ലാതെ കോള് കട്ടു ചെയ്യാനൊരുങ്ങവെയാണ് ആ ബോംബ് മൊത്തമായിട്ടു പൊട്ടിയത്. ആ എന്തായാലും വരാനുള്ളത് വന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. എന്തായാലും വണ്ടിയോടുമല്ലോ... വൈകുന്നേരമത് സുദേവിന്റെ ഷോറൂമിൽ കൊണ്ടു കൊടുത്തേരെ... എന്നിട്ട് നാളെയോ മറ്റെന്നാളോ പോയെടുത്തേച്ചാൽ മതി...
അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴാണ് എനിക്ക് സംഗതി കത്തിയത്. അച്ഛന്റെ ഹോണ്ടാസിറ്റിയും വീട്ടിലുണ്ടായിരുന്നു. കാറെന്ന് ഞാൻ പറഞ്ഞപ്പോൾ അതാണ് ഞാൻ തകർത്തതെന്നാണ് പുള്ളി കരുതിയേക്കുന്നത്. സാധാരണ ബെൻസെടുക്കുന്ന പതിവ് എനിക്കില്ലല്ലോ. കോളേജിൽ പോകുമ്പോ ഒട്ടുമില്ല താനും. അതാണ് സുദേവേട്ടന്റെ ഷോറൂമിൽ കൊടുക്കാൻ പറഞ്ഞത്. ഒരു തിരുത്തുപോലെ അയ്യോ അച്ഛാ സുദേവേട്ടന്റെ ഷോറൂമിൽ കൊടുക്കാൻ ഹോണ്ടാസിറ്റിയല്ല ബെൻസാ എന്റെ കൈയിൽ എന്നൊന്നു പറഞ്ഞു തീർന്നില്ല, അതിനുമുമ്പേ തെറി തുടങ്ങിയിരുന്നു. എന്റമ്മോ... ഇത്രേം

💬 Comments

View all comments