0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 552
വലിയ കമ്പനിമുതലാളി ഇങ്ങനേം തെറിവിളിക്കുമോയെന്നു ചിന്തിച്ചു പോകുന്ന തരത്തിലായിരുന്നു തെറി. കടപ്പുറം ജാനു പോലും ഇങ്ങനെ വെറൈറ്റി തെറി വിളിച്ചു കാണില്ല. ശ്വാസം വിടാതെ ഒരാൾക്കെങ്ങനെയാ ഇങ്ങനെ തെറിവിളിക്കാൻ പറ്റുന്നെ...??? സ്വന്തം തന്തയായതുകൊണ്ടു പറയുവല്ല, ഇക്കാര്യത്തിലങ്ങേർക്കൊരു കോംപറ്റിഷൻ കൊടുക്കാൻ ഈ ലോകത്തിൽപോലും വേറാരും കാണില്ല. എന്റമ്മോ.. എന്തൊരു തെറി. സ്വന്തം മോനെയാണ് തെറിവിളിക്കുന്നതെന്നുപോലും അങ്ങേർക്ക് ചിന്തയില്ലായിരുന്നുവെന്നുവേണം കരുതാൻ. വീട്ടിലോട്ടു വാട്ടോ ബാക്കി വീട്ടിൽ വന്നിട്ടെന്നും പറഞ്ഞ് ദേഷ്യത്തോടെയങ്ങേരു കോള് കട്ട് ചെയ്യുമ്പോഴേക്കും എന്റെ ചെവിയിൽനിന്നും ഫോണിൽനിന്നും തെറികേട്ടു പുക വന്നിരുന്നു. എന്തായാലും വരാനുള്ളത് ശിവരാത്രിയാണെന്നുറപ്പായി. ഒന്നാലോചിച്ചു നിന്നിട്ട് ഞാൻ വീണ്ടും വണ്ടിയുടെ അടുത്തേക്ക് ചെന്നു. പ്രേമഭാജനത്തിന്റെ സ്നേഹസമ്മാനമേറ്റ് കിടക്കുന്ന അവനെ നോക്കിയപ്പോൾ ഉള്ളിലൊരു വിഷമം. ആദ്യമായിട്ടവന്റെ ദേഹത്തൊരു പോറലു വീണിട്ടും എനിക്കത് തടയാനായില്ലലോ... അല്ലെങ്കിൽ ഞാൻ കാരണമാണല്ലോ അതുണ്ടായത് എന്നൊക്കെയൊരു തോന്നല്. ഉള്ളിലൊരു പിടച്ചില്. അത്രയേറെ ആത്മബന്ധമുണ്ടായിരുന്നു അവനുമായിട്ടെനിക്ക്. എന്തായാലും ഇതിലും സൂപ്പറായിട്ടവനെ പണിയണമെന്ന ദൃഢനിശ്ചയത്തോടെ ഞാൻ വന്നു വണ്ടിയിലേക്ക് കേറി. അവനെ റോഡിൽ നിന്ന് സൈഡിലേക്ക്, പാർക്കിങ്ങിലേക്ക് മാറ്റിയിട്ടു. എന്റെയടുത്ത പരിപാടിയെന്തന്ന മട്ടിൽ നോക്കിനിൽക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് ഞാൻ ബാഗുമെടുത്തു തിരിഞ്ഞു. എന്നിട്ട് ഡിബിനെ നോക്കി തികച്ചും സൗമ്യമായിത്തന്നെ ഒരു തെറിയുടെ അകമ്പടിയോടെ ബാഗെടുക്കാൻ പറഞ്ഞു. ഏതോ വിചിത്രജീവിയെ കാണുമ്പോലെ എന്നെത്തന്നെ നോക്കിക്കൊണ്ട് അവനും വന്നു ബാഗെടുത്തു. ഡോറടഞ്ഞതും ഞാൻ സെന്റർ ലോക്കും ഓണാക്കി ഒന്നും സംഭവിക്കാത്തപോലെ ക്ലാസിലേക്ക് നടന്നു. അവൻ പിന്നാലെയും അവന്റെ പുറകെ കുറച്ചുപേരും. ഞാനെന്തോ വലുത് ചെയ്യാൻ പോകുന്നുവെന്ന മട്ടിലായിരുന്നു അവരുടെയൊക്കെ വരവ്. എന്റെ പോക്ക് കണ്ട് സസ്‌പെൻസടക്കാനാവാതെ ഡിബിൻ പെട്ടെന്ന് മുന്നിൽ കയറിനിന്ന് എന്നെ തടഞ്ഞുകൊണ്ടത് ചോദിക്കുകപോലും ചെയ്തു. ടാ... എന്താ നീന്റുദ്ദേശം ??? നീയെന്നാ ചെയ്യാൻ പോണേ ??? വീട്ടിലോട്ടു വിളിച്ചപ്പോ വീട്ടുകാരെന്നാ പറഞ്ഞേ ??? വീട്ടുകാരെന്നാ പറയാൻ... ??? വണ്ടിനേരെ ഷോറൂമിൽ കേറ്റിക്കൊള്ളാൻ പറഞ്ഞു, അത്രതന്നെ... !!!
തികച്ചും ലാഘവത്തോടെയുള്ള എന്റെയാ മറുപടിക്ക് ങ്ഹേ എന്നൊരു ആശ്ചര്യം നിറഞ്ഞ സൗണ്ടായിരുന്നു അവനിൽ നിന്നു വന്നത്. എന്നിട്ട്... ??? എന്നിട്ട് അവളെ നീയെന്നാ ചെയ്യാൻ പോണേ ??? അവളെ ഞാനെന്തൊന്നു ചെയ്യാൻ ??? അപ്പൊ അവളെയൊന്നും ചെയ്യാനല്ലേ നീ പോണേ ??? നിനക്കെന്നാടാ മൈരേ പ്രാന്തുണ്ടോ ??? അവളെ ഞാനെന്തൊന്നു ചെയ്യാനാ ??? എനിക്കെന്താ തലക്കോളവോ ??? ഒരു പിരീഡ്‌ പോയി. ഞാൻ നേരെ ക്ലാസ്സിൽ കേറാനാ പോണേ... !!! ഒരുനിമിഷം എന്റെ മുഖത്തേക്ക്

💬 Comments

View all comments