Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]
വായുമ്പോളിച്ചു നോക്കിനിന്നിട്ട് അവനും എന്നെ അനുഗമിച്ചു. പക്ഷേ പുറകേവന്ന കൂട്ടം അവിടെ നിന്നു. ഞാനൊന്നു നൈസായിട്ടു തിരിഞ്ഞു നോക്കിയപ്പോൾ അവരെന്നെയെന്തോ അന്യഗ്രഹ ജീവിയെ നോക്കുമ്പോലെ നോക്കിനിൽപ്പുണ്ട്. എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. എനിക്ക് ചിരിവന്നു. ഒരു സിനിമാറ്റിക് സീനും കൊലമാസ് ഡയലോഗുമൊക്കെ പ്രതീക്ഷിച്ചുവന്ന അവരുടെ സങ്കടമെനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ആ അവസ്ഥയിലും എനിക്ക് അതോർത്ത് ചിരിവന്നു. എന്റെ ചിരി കണ്ടിട്ടാവണം അവനെന്നെ ഇടയ്ക്കിടക്ക് സംശയത്തോടെ നോക്കുന്നുമുണ്ട്. എന്റെ മനസ്സിലിരിപ്പ് ഒരൈഡിയയും കിട്ടാത്തതിന്റെ സകല അങ്കലാപ്പുമവന്റെ മുഖത്തുണ്ട്.
സ്റ്റയർകേസ് കേറി ക്ലാസിലേക്ക് നടക്കുമ്പോഴതാ നമ്മുടെ കഥാനായിക ഞങ്ങൾക്കെതിരേ വരുന്നു. എന്താണെന്നറിയില്ല, മുഖത്തൊരു കലിപ്പ്. ഒരൽപ്പം മുഖം താഴ്ത്തിയാണ് വരുന്നതെങ്കിലും ആ മുഖത്താകെ നിറഞ്ഞുനിൽക്കുന്ന ഭാവം എനിക്ക് പെട്ടന്ന് മനസ്സിലായി. ഞങ്ങളെക്കണ്ടതും മുഖത്തിന്റെ ഇരുട്ടുകൂടി. ഞാനേതാണ്ടവളെ പീഡിപ്പിച്ചു വിട്ടതുപോലെ ദഹിപ്പിക്കുന്നൊരു നോട്ടം. നീയെന്തേലും ഇതിനിടക്ക് ഒപ്പിച്ചോടാ എന്നമട്ടിൽ അവനെന്നെയൊന്നു നോക്കി. ഇവളെന്താ ഇങ്ങനെ നോക്കുന്നതെന്ന മട്ടിൽ ഞാനവനെയും. പക്ഷേ അവളാ നോട്ടം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഞങ്ങളെ മറികടന്ന് താഴേക്ക് പോകാനാണ് നോക്കിയത്. പക്ഷേ പെട്ടന്ന് ബോധം വന്നപോലെ ഡിബിൻ അപ്പഴേക്കും കലിപ്പിലായി. അവനൊരു അലർച്ച.
നിനക്കെന്നാടീ പ്രാന്തോണ്ടോ ??? എന്നാ കഴപ്പിനാ നീയാ വണ്ടി തല്ലിപ്പൊട്ടിച്ചത് ??? സ്വപ്നം കണ്ടൊണ്ട് നടന്ന് വണ്ടികേറിയിടിക്കാതിരിക്കാൻ ഹോണടിച്ചപ്പോ നീ വണ്ടി തല്ലിപ്പൊട്ടിക്കുവോ... വണ്ടീടെ ഹോണല്ലേ അടിച്ചത്... അല്ലാതെനിന്റെ...
അവൻ പറയാൻ വന്നത് പറയാൻ പെട്ടെന്നെന്തോ ഓർത്തതുപോലെ നിർത്തി. നല്ല കലിപ്പിലായിരുന്നു അപ്പോഴവന്റെ മുഖവും. പക്ഷേ അത് കേട്ടതോടെ അവളുടെ കണ്ണിൽ തീയാളി. മുഖമൊക്കെ ചുവന്നു. ആ മുഖത്തേക്ക് ദേഷ്യമിരച്ചു കയറുന്നത് കണ്ട് ഞാനാകെ വിറങ്ങലിച്ചുനിന്നു. അവൻ പറഞ്ഞതിന്റെയാ ധ്വനി. പറഞ്ഞ വർത്താനം... ആഹാ ഇന്നത്തെയടി മച്ചാനുതന്നെ.!!! ഉറപ്പായി.
പക്ഷേ അവള് മറുപടിയൊന്നും പറഞ്ഞില്ല. ദഹിപ്പിക്കുന്ന ഒരു നോട്ടംകൂടി നോക്കിയിട്ട് അവള് മുമ്പോട്ടുതന്നെ നടന്നു. പക്ഷേ ഞാൻ വയലന്റായി. അവളങ്ങോട്ടു നീങ്ങിയതും കഴുത്തിന് കുത്തിപ്പിടിച്ച് ഞാനവനെ ഭിത്തിയേൽകേറ്റി.
ഫ പരനാറീ... എന്നാ വർത്താനാവാടാ മൈരേ നീയെന്റെ പെണ്ണിനോട് പറഞ്ഞത് ???
അ... നിന്റെ വണ്ടി തല്ലിപ്പൊട്ടിച്ച കാര്യമല്ലേ ഞാൻ പറഞ്ഞേ...???
എന്നുവെച്ച് എന്നാ മൈരാടാ നീ പറഞ്ഞേ... ???
പൊന്നുമച്ചാനെ ഒരാവേശത്തിന് പറഞ്ഞതാ... സംഗതി കൈവിട്ടു പോയി... സോറി.
ഇനിയെന്റെ പെണ്ണിനോട് ഇമ്മാതിരി വർത്താനം പറഞ്ഞാ... ങ്ഹാ...
ചുമ്മാ ഒരു ഡയലോഗും വിട്ടിട്ട് ഞാനവനെ വിട്ടു. അവനും ഷർട്ടിന്റെ ചുളിഞ്ഞുപോയ കോളറൊക്കെ നേരെയാക്കിയിട്ട് എന്നെയൊന്നു നോക്കി. എന്നിട്ടൊരു ചിരി. ദേഷ്യമഭിനയിച്ചുനിന്ന
💬 Comments
View all comments