0%

Chapter Title : ശ്രീഭദ്രം ഭാഗം 6 [JO]

Author : JO Read All Parts 554
ഞാനും അറിയാതെയൊന്നു പുഞ്ചിരിച്ചുപോയി. കിണിക്കല്ലേ പൂറാ നീ... കാശെത്രയാ പോകുകാന്നറിയാവോ നിനക്ക്... അവന്റമ്മേടെയൊരു സെന്റിമെൻസ്. അവളെന്നാ കാണിച്ചാലും ഈ ഇളിയുമായി നടന്നോണം, പഴംവിഴുങ്ങി. ഭൂ... അവളെന്റെ മുത്തല്ലേടാ... ഉവ്വുവ്വാ... അവസാനം അവള്നിന്റെ തലമണ്ടയിതുപോലെയടിച്ചു പൊട്ടിച്ചാലും ഇതുതന്നെ പറയണം... അവള് വന്നു പൊടിക്കട്ടെടാ... ഞാൻ ദേയിങ്ങനെ നിന്നുകൊടുക്കും. വന്നുപൊട്ടിച്ചോ ഡാർലിംങ്ന്നും പറഞ്ഞോണ്ട്... ഞാനവനെ നോക്കി ഇരുകയ്യും വിടർത്തി ഹിന്ദിനടന്മാർ റൊമാന്റിക്കായി നിൽക്കുമ്പോലെനിന്നു. ഇങ്ങോട്ട് നോക്കിയല്ല, അങ്ങോട്ട് നോക്കിനിക്ക്... അവനെന്റെ പുറകിലോട്ടു നോക്കി ആക്കിയ ചിരിയോടെ പറഞ്ഞു. എങ്ങോട്ട് നോക്കിയെന്നും ചോദിച്ചോണ്ട് നിന്നനില്പിൽ പിന്നോട്ട് തിരിഞ്ഞ എന്റെ ചങ്കിടിച്ചുപോയി. നീട്ടിപ്പിടിച്ച കൈകൾ അറിയാതെ താഴ്ന്നു. സ്റ്റെയറിന്റെ പകുതിയിൽ ഞങ്ങളെത്തന്നെ നോക്കിനിൽക്കുകയാണവൾ. പറഞ്ഞതും ചെയ്തതുമെല്ലാം കണ്ടതും കേട്ടതുംകൊണ്ടാവണം ചോര തൊട്ടെടുക്കാവുന്നതുപോലെ ദേഷ്യംകൊണ്ടുചുവന്നുതുടുത്താണ് നില്പ്. എന്റെ വായിലെ വെള്ളംപറ്റിപ്പോയി. പശ്ചാത്തലത്തിൽ അവന്റെ അടക്കിയ ചിരിയുംകൂടിയായപ്പോൾ നിന്നനിൽപ്പിൽപ്പിലങ്ങില്ലാണ്ടായാൽ മതിയായിരുന്നുവെന്നു തോന്നിപ്പോയെനിക്ക്. പക്ഷേ അതിനും പ്രതികരണമുണ്ടായില്ല. തറപ്പിച്ചൊന്നുകൂടി നോക്കിയിട്ട് എന്തോ ഓർത്തപോലെ സ്റ്റയർക്കേസ് ചവിട്ടിപ്പൊളിക്കുന്നപോലെ ചാടിത്തുള്ളിയിറങ്ങിയൊരു പോക്ക്. ഇവളിങ്ങനെ ചവിട്ടിപ്പൊളിക്കുവാണെങ്കി കോളേജിന് വേറെ കെട്ടിടം പണിയേണ്ടി വരുവല്ലോടാ...
എന്തോ വലിയ കോമഡിപോലെ സ്വയം ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവനവളുടെ പുറകെ മെല്ലെ അടിവെച്ചിറങ്ങി. ഞാനവനെ തടയാൻ നോക്കിയെങ്കിലും ഇപ്പ വരാടാ എന്ന അർത്ഥത്തിൽ കൈകൊണ്ടൊരാഗ്യവും കാണിച്ച് അവന്റെ ബാഗ്‌കൂടിയെന്റെ മേത്തോട്ടിട്ടിട്ട് മാർജാരപാദുകനായിട്ടവൻ പമ്മിപ്പമ്മി സ്റ്റെയറിറങ്ങി നടന്നു. എന്നിട്ട് സ്റ്റെയറിന്റെ പാതിയിൽ ചെന്ന് അവളെങ്ങോട്ടാ പോകുന്നതെന്നെത്തി നോക്കി. പ്രിൻസിയുടെ റൂമിലേക്കണല്ലോടാ അളിയാ... എന്തോ വള്ളിയുണ്ടല്ലോടാ... അവൻ പറഞ്ഞു തീരുന്നതിന് മുന്നേ ഞാനുമിറങ്ങിയോടിയിരുന്നു. ക്ലാസ് ടൈമിൽ ഒരു വിദ്യാർത്ഥിയെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് വിളിപ്പിക്കണമെങ്കിൽ തക്കതായ കാരണമുണ്ടെന്നത് വ്യക്തം. ആ ജിജ്ഞാസ കൊണ്ടാവും പാതിവഴിയിൽ ചെന്നുനിന്നിരുന്ന അവനേക്കാളുംമുമ്പേ താഴെയെത്തിയത് ഞാനായിരുന്നു. പ്രിൻസിപ്പാളിന്റെ റൂമിന്റെ മുമ്പിലേക്ക് പാഞ്ഞാണ് ചെന്നത്. ഞങ്ങളങ്ങോട്ടു ചെന്നതും പ്യുൺ രാജിച്ചേച്ചി വാതിലുംതുറന്നിറങ്ങി വന്നതും ഒരുമിച്ച്. ആ നിങ്ങളെ വിളിക്കാൻ വരുവാരുന്നു. വാ സാറ് വിളിപ്പിക്കുന്നുണ്ട്. !!! കൂടുതലൊന്നും പറയാതെ ചേച്ചി തിരിഞ്ഞു നടന്നതും ഞങ്ങള് പരസ്പ്പരം നോക്കി. ഇതെന്തോന്ന് കൂത്ത് ?? ഇന്നേവരെ ഫീസടയ്ക്കാൻപോലും ഞാനീ ഓഫീസ് മുറിയിലേക്ക് വന്നിട്ടില്ല. അതൊക്കെ കമ്പനിയിൽ നിന്ന് നേരിട്ട് കോളേജ്‌ അക്കൊണ്ടിലേക്ക് ഓരോ സെമസ്റ്ററിനും മുമ്പായി വിടാറാണ് പതിവ്. അതുകൊണ്ടുതന്നെ എന്നെയീ ഓഫീസ് കണ്ടിട്ടുപോലുമുണ്ടാവില്ല. പിന്നെന്തോന്നിനാ എന്നെ വിളിക്കുന്നതെന്ന ചിന്തയോടെയാണ് അകത്തേക്ക് കേറിയത്. ചെല്ലുന്നതെ കാണുന്നത് പ്രിൻസി അവളെയിട്ടു വാട്ടുന്നതും. അതെന്താണെന്നറിയാണുള്ള വെപ്രാളത്തോടെ പാഞ്ഞു ചെന്നാണ് പ്രിൻസിയുടെ കാബിൻ തുറന്നത്.ഒരു അൻപത് വയസോളം വരുന്ന വെളുത്തു

💬 Comments

View all comments