0%

Chapter Title : ശ്രീഭദ്രം ഭാഗം 7 [JO]

Author : JO Read All Parts 330
ഞാൻ പറഞ്ഞത്. എന്നെക്കുറിച്ചൊന്നുമറിയാത്ത... എനിക്കിഷ്ടമില്ലാത്തൊരാളെ ഞാനെങ്ങനെയാടാ ഇഷ്ടപ്പെടുന്നെ... ??? അത് പറ നീയ് .... ഡിബിൻ പൊട്ടിത്തെറിച്ചാണ് ചോദിച്ചതെങ്കിലും ഭദ്ര തികച്ചും സൗമ്യമായിത്തന്നെയാണ് മറുപടി കൊടുത്തത്. അപ്പോ... അപ്പൊ നിന്റെ അച്ഛന്റെ പേരെങ്കിലും അറിയാമായിരുന്നെങ്കിൽ എന്നോട് നീ ഇഷ്ടമാണെന്ന് പറയുമായിരുന്നോ ഭദ്രേ... ??? അവളുടെയാ ഉത്തരം തികച്ചും ന്യായമാണെന്ന് തോന്നിയതിനാലാവും എന്റെ സ്വരവും തീരെ പതിഞ്ഞതായിരുന്നു. അതും തികച്ചും ദയനീയമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മനസ്സ് മനസ്സിലാക്കിയിട്ടാവും അവളും എനിക്കൊരു ഓഫർ തന്നു. ആം. പറ... എന്റെ അച്ഛന്റെ പേരെങ്കിലും പറ നീ... എവിടെയോ കേട്ടുമറന്ന അവളുടെ ഫുൾനെയിം ഞാനപ്പോൾ മനസ്സിൽ തിരയുകയായിരുന്നു. വല്ലാത്ത പരിഭ്രാന്തിയോടെയുള്ള എന്റെയാ പരിശോധനയുടെ ഉദ്ദേശമറിയാവുന്നത് കൊണ്ടാവും പെട്ടെന്നുതന്നെ തലച്ചോറത് കണ്ടത്തി. വല്ലാത്തൊരു ഉത്സാഹത്തോടെ ഞാനത് മനസ്സിലൊന്നു വായിച്ചു. ഭദ്ര വി സേതു... !!! വീ എന്നത്കൂട്ടി വീട്ടുപേരാകുമ്പോ അച്ഛന്റെ പേര് സേതു... !!! അതേ.. അതുതന്നെ... സേതു... ജാക്ക്പോട്ടു വിൻ ചെയ്യുന്ന പോരാളിയുടെ ഉത്സാഹത്തോടെ ഞാനവളെ നോക്കി അലറുന്നപോലെ ആ പേര് ഞാൻ വിളിച്ചുകൂവി. സേതു... !!! നിന്റെ അച്ഛന്റെ പേര്... !!! (തുടരും)

💬 Comments

View all comments