Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
ശ്രീഭദ്രം ഭാഗം 9
Shreebhadram Part 9 | Author : JO | Previous Part

എടാ സത്യമായിട്ടും ജയാമ്മയെ നിന്റച്ഛൻ പ്രേമിച്ചു കെട്ടീതാണോ ???
റൂമിലെത്തിയിട്ടും അവന്റെ സംശയം മാറിയില്ല. അവൻ വീണ്ടുമാ വിഷയത്തിലേക്ക് തന്നെ വന്നപ്പോൾ സത്യത്തിലെനിക്കു ചിരിവന്നു. കതകുമടച്ചു കൊളുത്തിട്ട് ബെഡിലേക്ക് പോയിരുന്നുകൊണ്ട് ഞാനവനെ സംശയത്തോടെയൊന്നു നോക്കി. അല്ലാ അവനിനിയെന്നെ ആക്കാൻവേണ്ടി ചോദിച്ചതാണോന്നറിയണമല്ലോ...!!!.
അതെന്താ എന്റച്ഛനെ പ്രേമിക്കാൻ കൊള്ളില്ലേ ??? നീയിത്രക്ക് അത്ഭുതപ്പെടാനെന്താ എന്റച്ഛന് ഗർഭമുണ്ടെന്നു വല്ലതുവാണോ ഞാൻ പറഞ്ഞേ... ??? പ്രേമമുണ്ടായിരുന്നെന്നല്ലേ... ???!!!.
എന്നാലുമെനിക്കതങ്ങോട്ടു വിശ്വാസം വരുന്നില്ല മൈരേ....!!!. സത്യം പറ നീയെന്നെ ആക്കുവല്ലല്ലോ... ???
എണീറ്റുപോടാ പൂറാ ഒന്ന്. മനുഷ്യനെ ആക്കുന്നതിനുമില്ലേ ഒരു പരിധി. ഒരുകാര്യം നൂറുതവണ പറഞ്ഞാലും മനസ്സിലാകുവേലാന്ന് വെച്ചാ...
ഞാനല്പം കലിപ്പിലായി. അല്ലപിന്നെ. ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്കുമ്പോ അവന്റെയൊടുക്കത്തെയൊരു സംശയം. ഇവനെന്താ പ്രേമവെന്നു കേട്ടിട്ടില്ലേ... ???!!!.
എന്തായാലും ആ തെറികൊണ്ടൊരു ഗുണമുണ്ടായി. പറയേണ്ടതുപോലെ പറഞ്ഞപ്പോ അവന് കാര്യം മനസ്സിലായി. പിന്നെയെന്തായാലും അക്കാര്യം ചോദിച്ചില്ല. എന്റെ തെറിക്ക് മറുചോദ്യം പോലെ ഏതാണ്ട് ചോദിക്കാൻ വന്നെങ്കിലും ഞാൻ വീണ്ടും തെറിവിളിച്ചാലോന്നോർത്താവണം മിണ്ടിയില്ല. ചോദിക്കാനായി തുറന്ന വായും അടച്ച് മനസ്സിലായെന്ന മട്ടിലോ ഇത് ഞാൻ വിശ്വസിക്കില്ലെന്ന മട്ടിലോന്നറിയില്ല ഒന്ന് തലയുമാട്ടിയിട്ട് എന്റെ കൂടെ ബെഡിലേക്ക് വന്നിരുന്നു. അവൻ വന്നതോടെ ഞാനല്പം കൂടി അകത്തേക്ക് കേറി ബെഡിന്റെ അങ്ങേതലയ്ക്കൽ പോയി ഭിത്തിയിലേക്ക് ചാരിയിരുന്നു. കുറെ നേരത്തേക്ക് പിന്നെ രണ്ടുപേരും മിണ്ടിയില്ല. എന്താണ് കാര്യമെന്നറിയത്തില്ല. എന്തോ ഒരു നിശബ്ദത. അത് ബോറായി തുടങ്ങിയപ്പോൾ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി...
എന്താ എഴുന്നള്ളത്തിന്റെ ഉദ്ദേശം... ??? അല്ല മനസ്സിലാവാത്തകൊണ്ടു ചോദിച്ചതാ...
ബെഡിന്റെ ഇങ്ങേതലയ്ക്കൽ കയറിയിരുന്ന് കാലുരണ്ടും ബെഡിലേക്ക് കയറ്റിവെച്ച് വളരെ ആർഭാടമായിട്ടിരുന്നിട്ടായിരുന്നു അവന്റെ മറുപടി വന്നത്. അതും ചോദിച്ചതിന് മറുപടിയല്ല, ഒരു മറുചോദ്യം... !!!.
നീയെന്തായിന്ന് കോളേജിലേക്ക് വരാഞ്ഞെ... ???
അവിടാരെ കാണാൻ... ???
നിന്റപ്പനെ...!!!. അല്ലപിന്നെ... അങ്ങേരെ കാണാനാണല്ലൊ എല്ലാരും കോളേജിൽ വരണത്... !!!.
എല്ലാരും എന്തിനാ വരുന്നേന്നെനിക്കറിയില്ല. പക്ഷേ എനിക്കാവിടാരേം കാണാനില്ല. അതുകൊണ്ട് ഞാൻ വന്നില്ല. അത്രേയുള്ളൂ.... !!!. അല്ലാ പെട്ടെന്നെന്താ ഇപ്പോഴൊരു സ്നേഹം... ?? ഇന്നലെ വല്യ മാസ്സ് ഡയലോഗൊക്കെയായിരുന്നല്ലോ... ???!!!.... തെറിപറയുന്നു... സ്ലോമോഷനിൽ പോകുന്നൂ... ഫോൺ സിച്ചോഫാക്കുന്നു... ഓഹൊഹോ... എന്തായിരുന്നു പെർഫോമൻസ്... ???!!!.
ഞാൻ ഉള്ളിലുള്ള സങ്കടവും ദേഷ്യവുമെല്ലാം പുറത്തു കാണിച്ചുകൊണ്ടുതന്നെ ഒരൽപ്പം ഉച്ചത്തിൽ തന്നെയാണത് പറഞ്ഞത്. അവന് ഫീലാകുന്നെങ്കിൽ
💬 Comments
View all comments