0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 753

ചെയ്യുമെന്ന് പറഞ്ഞപ്പോൾ മണ്ടൻ മുതലാളി കണ്ണുംപൂട്ടി എഗ്രിമെന്റേഴുതി.

എന്തിനു പറയുന്നൂ... പത്തുകൊല്ലത്തോളം കടന്നുപോയി. പണ്ടേ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുവായിരുന്ന മുതലാളിക്കിളവന്റെ കാറ്റുംപോയി. അങ്ങേര് മരിച്ച് ഏറെക്കുറെ ഒരുകൊല്ലമായിട്ടുണ്ടാവും..., അമ്മയൊന്നും നോക്കിയില്ല നേരെ അച്ഛനെ പറഞ്ഞ് ആ മുതലാളീടെ വീട്ടിലേക്ക് വിട്ടു. എന്നിട്ട് ആ സ്ഥലം കൊടുക്കുന്നോ എന്തായാലും പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടേ തോട്ടം തിരിച്ചുകിട്ടൂ... അതും നമ്മുടെ അനുവാദം കിട്ടിയാൽ മാത്രം. ഇപ്പോളത് തന്നാൽ സെന്റിനൊരു അമ്പതിനായിരം രൂപവെച്ചു കൂട്ടിത്തരാമെന്നും പറഞ്ഞു. കാശെന്നു കേട്ടതും മക്കളുടെ കണ്ണുതള്ളി. നൂറേക്കർ തോട്ടത്തിന് സെന്റിന് അമ്പതിനായിരംവെച്ചു കൂടുതൽ കിട്ടിയാലെന്താ പുളിക്കുമോ... ???!!!. അതുവെച്ചു വല്ല ബിസിനസും തുടങ്ങിക്കൂടേ..., എന്നുകൂടി ആലോജിച്ചപ്പഴേ മണ്ടന്മാർ കേട്ടപാതി കേൾക്കാത്തപാതി ഓടിപ്പോയി എഗ്രിമെന്റെഴുതി.

സ്ഥലം കയ്യിലായപ്പോഴാണ് അമ്മയുടെ കുശാഗ്രബുദ്ധി അച്ഛനുപോലും വ്യക്തമായി മനസ്സിലായത്. അതിനടുത്ത മാസമായിരുന്നു മൂന്നാറീന്ന് നമ്മുടെ തോട്ടത്തിന്റെയപ്പുറത്തോടെ പോകുന്ന റോഡിന്റെ സ്ഥലം ഏറ്റെടുപ്പ്. അതായത് പണ്ടത്തെ വഴിയിൽനിന്ന് വളവും തിരിവുമെല്ലാം മാറ്റി നേരെയാക്കി വിടുന്ന പരിപാടി. മുതലാളിമാരല്ലേ മൊത്തം. ഒറ്റയൊരുത്തനും സ്വന്തം സ്ഥലമെടുക്കാൻ സമ്മതിക്കൂല്ല. പൊരിഞ്ഞ പോരാട്ടം. നമ്മുടെ തോട്ടത്തിന്റെ നടുക്കൂടെ വേണമെങ്കിൽ അങ്ങനെ..., റോഡ് വെട്ടിക്കോട്ടേയെന്ന് അമ്മ. നാട്ടുകാർക്കൊരു നല്ലകാര്യം വരുന്നതെന്തിന് കളയണമെന്നു കൂടി ചോദിച്ചതോടെ ഉദ്യോഗസ്ഥരും മന്ത്രിയുമൊക്കെ ഫ്ലാറ്റ്... !!!. ഒറ്റയടിക്ക് നമ്മുടെ പത്തേക്കർ സ്ഥലം പോയപ്പോൾ കിട്ടിയ സർക്കാരിന്റെ ധനസഹായം മാത്രം മതിയായിരുന്നു അതേ സ്ഥലം മുപ്പത്തേക്കർ വാങ്ങാൻ... !!!. അതായത് കൂടുതൽ കൊടുത്ത ആ അമ്പതിനായിരമില്ലേ... ???, ഒറ്റയടിക്ക് അതങ്ങോട്ടൂരി.

സൽസ്വഭാവിയും ആശ്രിതവത്സലനും സാമൂഹ്യ പ്രവർത്തകനുമായ അച്ഛന്റെ സ്ഥലം ഏറ്റെടുക്കുമ്പോൾ ധനസഹായം കുറക്കുന്നതെങ്ങനെ... ???!!!. പത്തുരൂപ കിട്ടിയാൽ അതിൽ ഒമ്പതും ഞങ്ങളെടുക്കുമെന്നു പറഞ്ഞുനടന്ന നേതാക്കന്മാരും സാറമ്മാമരുമെല്ലാം പത്തെന്നുള്ളത് നൂറാക്കിയാണ് റിപ്പോർട്ട് കൊടുത്തത്. ഏറ്റെടുക്കുന്ന സ്ഥലത്തിനൊന്നു വിലകൂട്ടിക്കാണിച്ചപ്പോൾ കിട്ടിയത് അച്ഛൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വില. കൂടുതൽ അധ്വാനിക്കാതെ പണിതീർത്ത സന്തോഷം ഉദ്യോഗസ്ഥർക്കും സ്വന്തം പറമ്പിലൂടെ ഗവണ്മെന്റ് വക ഹൈവേ വന്ന സന്തോഷം നമ്മക്കും.... !!!. പോരാത്തതിന് ഇത്രേം വല്യ സഹായമൊക്കെ തന്ന ആളല്ലേ... ഒന്നു സഹായിച്ചേക്കാമെന്നു കരുതി അതിലേകൂടിയൊഴുകുന്ന പുഴയിൽ വരാൻ പോകുന്ന ചെക്കുഡാം വേണമെങ്കിൽ സാറിന്റെ പറമ്പിലായിക്കോന്ന് സാറമ്മാര്. പാവം അച്ഛൻ. നാട്ടുകാർക്കൊരു നല്ലകാര്യം വരുന്നതല്ലേ...!!!, അതിനും സമ്മതംമൂളി. അങ്ങനെ അതും നമ്മുടെ പറമ്പിൽ. മുമ്പിൽ റോഡും പിന്നിൽ ഡാമും. ആ ഒറ്റക്കാരണം മതിയായിരുന്നു നമ്മക്ക്. റോക്കറ്റിന്റെ വേഗത്തിലാ സ്ഥലത്തിന്റെ തലേവര മാറിയത്. ഇപ്പഴാ സ്ഥലത്തിന്റെ പത്തേക്കറു കൊടുത്താലേ നമ്മളന്ന്

💬 Comments

View all comments