Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
സ്ഥലത്തിനുമൊത്തം ചെലവാക്കിയ പൈസയെക്കാളും വരും.
പോരാത്തതിന് തോട്ടത്തിലെ ലോഡ് കൊണ്ടുപോകാൻ സർക്കാർവക റോഡും. ലോഡുവണ്ടി സ്ഥിരം കയറിക്കയറി റോഡ് പൊളിഞ്ഞാലും നമുക്കൊരു പ്രശ്‌നോമില്ല..., വർഷം കൂടുമ്പോൾ അവരുതന്നെ റീ ടാറു ചെയ്യുന്നുണ്ടല്ലോ...!!!. അങ്ങനെ നമ്മക്ക് മൊത്തത്തിൽ ലാഭം... !!! വേറെയാർക്കുതൊന്നും ഇത്രക്ക് കുരുട്ടുബുദ്ധി... ??? കാര്യം പറഞ്ഞാൽ മറ്റേ മുതലാളി പടമാകുമ്പോ ഇത്തിരി കാശുകാണിച്ച് മക്കളെ വശത്താക്കാമെന്നായിരുന്നു അമ്മയുടെ ആദ്യത്തെ പ്ലാനെങ്കിലും ബാക്കിയെല്ലാം നമ്മക്ക് ബോണസായി കിട്ടീതാട്ടോ. പക്ഷേ അമ്മയുടെയീ കുരുട്ടുബുദ്ധി ഇങ്ങനെയുള്ള വലിയ വലിയ കേസുകളിലേ പുറത്തെടുക്കാറുള്ളൂ എന്നതാണ് സത്യം. ചെറിയ ചെറിയ കേസുകൾക്കെല്ലാം അച്ഛന്റെ കുനിഷ്ടുതന്നെ ധാരാളം.... !!!. അതുകൊണ്ടുതന്നെ ഇപ്പോൾ മുഴുവൻ സമയവും കണ്ട സീരിയലുംകണ്ട് എന്റെ കോപ്രായങ്ങൾക്കുമൊത്തം കൂട്ടുംനിന്ന് അച്ഛന്റെ വഴക്കുംകേട്ടു നടക്കുകയാണ് കക്ഷി. എന്റെ കൂട്ടുകൂടിയാവണം ആളിച്ചിരി അലമ്പുമാണ്. അച്ഛന്റെ കയ്യീന്ന് പൈസ ചിലവാക്കിക്കാൻ പ്രത്യേക കഴിവായിട്ടുണ്ട്. അതീന്നിസ്ക്കുന്നതാണ് നമ്മുടെ പോക്കറ്റുമണീന്ന് പ്രത്യേകം പറയണ്ടല്ലോല്ലേ... ???!!!.
പക്ഷെ ഇപ്പോഴത്തെ നിലയിൽ അമ്മയുടെയീ ചെപ്പടി വിദ്യയൊന്നും നടക്കവേമില്ലാട്ടോ. അച്ഛന്റെ ഇപ്പോഴത്തെ സ്വഭാവം വെച്ചാണെങ്കിൽ സർക്കാരീനുള്ള ധനസഹായമൊക്കെയിപ്പോ കോപ്പുകിട്ടുമെന്നുളളത് വേറെ കാര്യം. അന്നങ്ങേരുടെ പിശുക്കത്തരമിത്ര കൂടുതലല്ലായിരുന്നതുകൊണ്ടും കമ്പനിയിത്രേം വളർന്നിട്ടില്ലായിരുന്നതുകൊണ്ടും അങ്ങേരെയങ്ങനെയാർക്കുമത്ര പരിചയമില്ലാത്തതുകൊണ്ടും കിട്ടി. ഇപ്പോഴെങ്ങാനുമാണെങ്കി അങ്ങേരങ്ങനെയൊരു ഓഫറു വെച്ചാലേ സാറമ്മാരു ചോദിക്കും; അവിടെയെന്താ വിമാനത്താവളം വല്ലോം തുടങ്ങാൻ പ്ലാനുണ്ടോന്ന്... !!!. ഇതൊക്കെ അമ്മതന്നെ പ്രത്യേക സാഹചര്യങ്ങളിൽ അറിയാതെ പറഞ്ഞുപോയതാട്ടോ. അല്ലാതെ ഞാനിതൊന്നും അറിഞ്ഞതല്ല. ഈ പ്രായത്തിലും വീട്ടിലെയെല്ലാ മുറീടേം താക്കോലുപോലും എനിക്കറിഞ്ഞൂട. പിന്നാ മോട്ടേന്നു വിരിയും മുമ്പ് നടന്ന വസ്തുക്കച്ചവടത്തിന്റെ കേസ്...!!!
എന്തായാലും ആ അമ്മ കേസിലിടപെട്ടതേ എന്തെങ്കിലുമൊക്കെ നടുക്കുമെന്നത് എനിക്കുറപ്പായിരുന്നു. കാര്യം പുള്ളിക്കാരി സ്വസ്ഥം ഗൃഹഭരണമാണെങ്കിലും കുശാഗ്രബുദ്ധിയുടെയൊരു ഭൂതകാലം പുള്ളിക്കാരിക്കുണ്ടല്ലോന്നുള്ളതായിരുന്നു എന്റെ പ്രതീക്ഷ. എന്തായാലും കേസൊക്കെ പഠിച്ചതും വക്കീലിന്റെവക ഉപദേശം തുടങ്ങി. എന്നെ പരമാവധി പിന്തിരിപ്പിക്കലായിരുന്നു ശ്രമം. അവള് കോളനിയാന്നുകൂടി അറിഞ്ഞതായിരുന്നു മെയിൻ കാരണം. അങ്ങനെയൊരു പെണ്ണിനെക്കെട്ടാൻ അച്ഛനൊരിക്കലും സമ്മതിക്കൂല്ലാന്നുള്ള ന്യായം പറഞ്ഞു തർക്കിച്ചപ്പോൾ ആദ്യം ഞാനുമൊന്നു പകച്ചു. പക്ഷേ അവസാനം അമ്മേടെ പ്രേമകഥതന്നെ പറഞ്ഞു ഭീക്ഷണിപ്പെടുത്തേണ്ടിവന്നു സമ്മതിപ്പിക്കാൻ... !!!
ഇനി നീയാക്കാര്യം മിണ്ടിയാൽ... സത്യവായിട്ടും നിന്റെയീ ലൈൻ ഞാൻ പൊട്ടിക്കും... !!!
ക്ഷമ നശിച്ച പോരാളിക്ക് അവസാനമെന്നെ ഭീക്ഷണിപ്പെടുത്തിയനുസരിപ്പിക്കേണ്ടിയും വന്നു. എന്തായാലും എനിക്കീ കേസിൽ സഹായം ചെയ്തുതന്നാൽ ഞാനാക്കാര്യമിനി മിണ്ടില്ലാന്നുള്ള ഉഭയകക്ഷി കരാറിൽ ആ തെണ്ടിയെ സാക്ഷിയാക്കി അപ്പഴേ ഞങ്ങളൊപ്പിട്ടു. അതോടെ അമ്മ വീണ്ടുമെന്റെ താളത്തിനൊത്ത് തുള്ളുന്ന പാവയായി. കാര്യം കുരുട്ടുബുദ്ധീടെ ആശാത്തിയാണേലും ഇപ്പൊ
💬 Comments
View all comments