0%

Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]

Author : JO Read All Parts 755

റിട്ടയറായതുകൊണ്ടാവും ഐഡിയയൊന്നും അത്രയ്ക്കങ്ങോട്ടേൽക്കുന്നതായി ഞങ്ങൾക്കു തോന്നിയില്ല.

അല്ലേലുമാ ഭൂലാൻദേവീടെ മുന്നിൽ ലോക്ലാസ് ഐഡിയയൊന്നും എൽക്കുവേമില്ലല്ലോ... ??!!!. എന്തായാലുമവസാനം അവൾക്കെന്നോട് ഇഷ്ടമുണ്ടോന്നെങ്കിലും അറിയാനൊരു വഴി പറയെന്നായി ഞാൻ. അതിനെന്തായാലും പെട്ടെന്നുതന്നെ ഐഡിയ പറഞ്ഞുതന്നു. അതോടെ ഞങ്ങളുടെ പ്ലാനും ഞങ്ങള് അമ്മയോട് പങ്കുവെച്ചു. അവൻ പറഞ്ഞ ഐഡിയയുടെ കൂടെ അമ്മയുടെ ഐഡിയ കൂടിയായപ്പോൾ ഏതാണ്ടൊക്കെ നടക്കുമെന്ന് എനിക്കും തോന്നിത്തുടങ്ങി. അറിയാതെന്റെ മുഖത്തൊരു ചിരിയും വിരിഞ്ഞൂട്ടോ... !!!

അയ്യ... അവന്റെയൊരു ചിരി.... !!! നിന്റച്ഛനെ വേണൊങ്കിപറഞ്ഞു സമ്മതിപ്പിച്ചോണം. എനിക്ക് നേരവൊണ്ടാവില്ല... !!!

എന്റെ സന്തോഷം കെടുത്താനായിട്ടെന്നോണം അമ്മയുടെ ഡയലോഗുവന്നു. പക്ഷേ അതൊക്കെയെന്റെ ജയക്കുട്ടിയാ തലയിണമന്ത്രത്തിലങ്ങു പറഞ്ഞു ശെരിയാക്കിയാ മതിയെന്റെ ജയക്കുട്ടീന്നും പറഞ്ഞു ഞാനങ്ങോട്ടൊഴിവാക്കി. അമ്മ തിരിച്ചെന്തോ പറയാനാഞ്ഞതും ഇരുകൈകൊണ്ടും ചെവിരണ്ടും പൊത്തിക്കൊണ്ട് എനിക്കൊന്നും കേൾക്കണ്ടാന്നും പറഞ്ഞലറിക്കൊണ്ട് കുഞ്ഞുപിള്ളേര് നിൽക്കുമ്പോലൊരു നിൽപ്പും നിന്നു... !!!.

ഒന്നുമാറ്റടാ നാറി...

അവൻ കൈയ്യിൽപിടിച്ചു വലിച്ചപ്പോഴാണ് ഞാൻ കൈമാറ്റിയത്. എന്റെ കുട്ടിക്കളി കണ്ടതും അമ്മയ്ക്ക് ചെറിയ ചിരിയും വരുന്നുണ്ട് അവനുനല്ല പുച്ഛോം വരുന്നുണ്ട്. ഞാനിത്തരം കൂതറ പരിപാടികൾ കാണിച്ചാണ് പിടിച്ചു നിൽക്കുന്നതെന്ന് അവനറിയൂല്ലലോ....!!! അറിയാതെയൊന്നുവല്ലട്ടോ. മനപ്പൂർവ്വം തന്നെയാ. വേറൊന്നുംകൊണ്ടല്ല, ചുമ്മാനിന്നു കൊഞ്ചിയാൽ അമ്മയെ പാട്ടിലാക്കാം അത്രതന്നെ.... !!!. എന്റെ കോമാളിത്തരം കണ്ട് ചെറിയൊരു പുഞ്ചിരിയാ മുഖത്തൊന്നു വീണുകിട്ടിയാൽ മതി..., രക്ഷപെട്ടു. ആ ഗ്യാപ്പിൽ കാര്യം ഞാൻ സാധിച്ചിരിക്കും.

എന്തായാലുമിവിടെയും അതുതന്നെ സംഭവിച്ചു. അവളുടെ കാര്യം അമ്മതന്നെ പറയാന്നും ഞാനൊന്നു സപ്പോർട്ടുചെയ്തു കൊടുത്താൽ മതിയെന്നും അതിലൂടെഞാൻ തീരുമാനമാക്കി. ഒറ്റയടിക്കൊന്നും സമ്മതിച്ചില്ലാ..., പക്ഷേ ഒടുക്കം സമ്മതിപ്പിച്ചു.

പക്ഷേ അതിനാദ്യം അവള് സമ്മതിക്കണ്ടേ.... ???

ഞാനുമമ്മയും ഭാവിയിലേക്ക് യാത്രപോയപ്പോൾ തിരിച്ചു പ്രസന്റിലേക്ക് കൊണ്ടുവന്നത് അവന്റെയാ ചോദ്യമായിരുന്നു. അതോടെ പെട്ടന്നു പ്ലാനിങ്ങുമൊത്തം നിർത്തി ഞങ്ങള് വീണ്ടും സീരിയസായി. പിറ്റേന്നത്തെ കാര്യം ഒരിക്കൽക്കൂടി പറഞ്ഞുറപ്പിച്ചു. കൂട്ടത്തിൽ പുതിയ ഫോണു വാങ്ങുന്ന കാര്യവും. ഞാനാ വിഷയം പറഞ്ഞപ്പഴേ രണ്ടുംകൂടിയെന്നെ കൊല്ലാൻ വന്നെങ്കിലും ഞാനൊന്നു സെന്റിയടിച്ചതേ ഞാനൊന്നാലോജിക്കട്ടേയെന്നുവരെയാ തീരുമാനം ഞാൻ മാറ്റിച്ചു. അതെന്തായാലും രണ്ടുദിവസത്തിനകം ഞാൻ മേടിച്ചെടുക്കുമെന്നുറപ്പുള്ളതിനാൽ കൂടുതലായി ഞാൻ നിർബന്ധിക്കാനൊന്നും പോയില്ല.

എന്തായാലും അച്ഛൻ എത്താറായപ്പോഴേക്കും അവൻ മുങ്ങി. ഫുഡും കഴിച്ചിട്ട് ഞാനും നേരത്തേ മുറിയിലേക്ക് മുങ്ങി. അച്ഛൻ വന്ന് വണ്ടി പണിയാൻ പോയില്ലേയെന്നൊക്കെ ചോദിക്കുന്നത് കേട്ടെങ്കിലും അവര് കെട്യോനും കെട്യോളും തമ്മിൽ പറയുന്നതിന് ഞാനെന്തോവേണമെന്ന് കരുതി ഞാനങ്ങോട്ടെത്തിനോക്കാൻപോലും മിനക്കെട്ടില്ല. എന്തായാലും അവസാനം അച്ഛന്റെ കലിപ്പു മോഡിലുളള സംസാരംകൂടി കേട്ടെങ്കിലും എന്താണെന്ന് കൃത്യം മനസ്സിലായില്ല. പക്ഷേ പത്തുമിനിറ്റ് കഴിഞ്ഞതേ ദൃക്സാക്ഷിവിവരണമെത്തി.

💬 Comments

View all comments