Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
മാതാശ്രീയുടെ വരവുകണ്ടപ്പഴേ എന്തോ പുതിയ പോസ്റ്റാണന്നെനിക്കു മനസ്സിലായി. അല്ലെങ്കിലൊരിക്കലും ഈ സമയത്തെന്റെ മുറീലോട്ടു വരൂല്ല... !!! എന്തായാലും ഉദ്ദേശം തെറ്റിയില്ല. വന്നതേ തുടങ്ങി കുറ്റംപറച്ചില്.
ചെറക്കാ... നീയെന്നെ വഴക്കുകേൾപ്പിക്കാൻ തന്നെയിറങ്ങിയിരിക്കുവാണോ... ??? അച്ഛന്റെ മുഖം ദേ രണ്ടുകൊട്ടയുണ്ട്..... !!!
എന്തുപറ്റി മാതാശ്രീ... ???
വന്നപഴേ നീ ബെൻസു പണിയാൻ കൊണ്ടോയില്ലേന്നും ചോദിച്ചാ വന്നത്. ഇല്ലാന്നുപറഞ്ഞപ്പഴേ തൊടങ്ങി പഴമ്പുരാണം... !!!.
അമ്മയോടാരാ ഈ സമയത്തങ്ങേരടെ മുമ്പിപ്പോയിച്ചാടാൻ പറഞ്ഞത്... ??? ഓഫീസിന്ന് വന്നലുടനെ എച്ചിമേനോന് ക്രിമികടി തുടങ്ങൂന്നറിയൂല്ലേ... ???
എച്ചിമേനോൻ നിന്റെ.... ദേ ചെറക്കാ നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടൊണ്ടട്ടോ അച്ഛനെ അവശ്യമില്ലാത്തത് വിളിക്കരുതെന്ന്...
പിന്നേ... നാട്ടുകാർക്കു മൊത്തം വിളിക്കാം... ഞാൻ വിളിച്ചാൽ മാത്രം കുറ്റം. ജയമോളാള് കൊള്ളാവല്ലോ... ???!!!
നാട്ടുകാര് വിളിക്കണപോലാണോ നീ വിളിക്കണത്... ???... ഇനിയങ്ങനെ വിളിക്കണതെങ്ങാനും കേട്ടാൽ... ദേ ചെക്കാ.... എന്റെ കയ്യീന്ന് മേടിക്കുവേ നീ... !!!
ആ ശെരിശെരി. ഇനി ഞാൻ വിളിച്ചിട്ട് ജയമോൾടെ പ്രഷറു കൂടണ്ട. എന്നിട്ടുപറ എന്താ മിസ്റ്റർ ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ ഇന്നത്തെ പ്രശ്നം... ???
കൂടുതലെന്നാ പ്രശ്നം... ???!!!. നീ ബെൻസ് പണിയാൻ കൊണ്ടോയില്ല. അതുതന്നെ പ്രശ്നം. നാളെയേതോ വിഐപി ഗസ്റ്റുമായി ബിസിനസ് മീറ്റുണ്ടായിരുന്നത്രെ. അയാളെ എയർപോർട്ടിൽ നിന്ന് പിക്കുചെയ്യാൻ ബെൻസില്ലാത്തതിന്റെ മുഷ്‌കാ ഇന്ന്... !!!
അയ്യയ്യേ. ഈ നിസാര കാര്യത്തിനാണോ മേനോനിത്രക്ക് രോഷംകൊള്ളുന്നേ... ??? അയ്യയ്യേ മോശം. എന്റെ ബെൻസെടുത്തോളാൻ പറയെന്നേ... !!!. ഒരാളെ പിക്കു ചെയ്യാനൊക്കെ അവൻ പുലിയാ... !!!
നിന്റെ ബെൻസോ.... ??? അതിന് നിനക്കേതാ ബെൻസ്... ???
അയ്യയ്യേ... എനിക്കേതാ ബെൻസെന്ന് അമ്മയ്ക്കറിയൂലേ... ???
ബെ... ഛീ... തെമ്മാടീ... നിന്റെയാ ശകടത്തിലാണോടാ അച്ഛൻ പോകേണ്ടത്... ???
കാര്യം മനസ്സിലാക്കി വൈജൂട്ടി കയ്യൊങ്ങുന്നതിന് മുന്നേ ഞാൻ ബെഡിനപ്പുറത്തേക്ക് ചാടിയൊടിയിരുന്നു. കൂട്ടത്തിൽ ഇതൊക്കെയൊരു ഹരല്ലേയെന്റെ വൈജൂന്നൊരു കൗണ്ടറും വിട്ടു. കാര്യം തല്ലാനാണ് വന്നതെങ്കിലും മുഖത്തെ ചിരികണ്ടാലറിയാം ഇതൊക്കെവെറും അഭിനയമാണെന്ന്. അതുകൊണ്ടുതന്നെ മുറീൽന്നിറങ്ങിയോടാനൊന്നും ഞാൻ മിനക്കെട്ടില്ല. ഒന്നുംരണ്ടും പറഞ്ഞു സോപ്പിട്ട് വീണ്ടുംവന്ന് കംപ്യുട്ടറിന് മുന്നിലിരുന്നു. കോളേജിലെ ആനുവൽ ഡേയുടെ ഫോട്ടോസൊക്കെ നോക്കിയിരിക്കുകയായിരുന്നു അമ്മ വരുന്നതുവരെ ഞാൻ. അമ്മ വന്നപ്പോൾ എണീറ്റുമാറിയതുകൊണ്ട് അമ്മയതൊക്കെ ഞാൻ വീണ്ടുമവിടെ വന്നിരുന്നപ്പോഴാണ് ശ്രദ്ധിച്ചത്. ഫോട്ടോസുകണ്ടതും അമ്മ ഭയങ്കര താല്പര്യത്തോടെവന്ന് അതിലൊരു ഫോട്ടോ ഓപ്പണാക്കി. ഞാനും കുറേ പെമ്പിള്ളേരും കൂടി നിൽക്കുന്നൊരു ഫോട്ടോയായിരുന്നു അത്.
ടാ... ഇതിലേതാടാ മറ്റേക്കൊച്ച്... ???
ഏത് മറ്റേക്കൊച്ച്... ???
ദേ ചെറക്കാ കെടന്നുരുളല്ലേ... മര്യാദക്ക്
💬 Comments
View all comments