Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
പറഞ്ഞോ ഏതാന്ന്... !!!
അമ്മയുടെ അടങ്ങാത്ത ജിജ്ഞാസയോടെയുള്ളയാ രണ്ടാമത്തെ ചോദ്യം കേട്ടപ്പോഴാണ് അമ്മയുദ്ധേശിച്ചയാളെയെനിക്കു ശെരിക്കും മനസ്സിലായത്. ഞാനൊന്നു പ്ലിങ്ങി. അമ്മ വളരെ പ്രതീക്ഷയോടെ ഓരോ പെമ്പിള്ളേരെയും സ്കാൻ ചെയ്യുകയാണ്. പക്ഷേ ഒന്നും കണ്ടിട്ടങ്ങു തൃപ്തിയാവാത്തപോലെ ഓരോ ഫോട്ടോസും എടുത്തുവെച്ചിട്ട് എന്നെയൊന്നു നോക്കും. ഇതല്ലല്ലോല്ലേ എന്നമട്ടിൽ. എന്റെ ഡയലോഗുകളിൽനിന്ന് ആളുടെ ഏകദേശരൂപം മനസ്സിലായത്കൊണ്ടാണോ അതോ അമ്മയുടെ സൗന്ദര്യസങ്കൽപ്പം ഇതിനെക്കാളും മുകളിലായതുകൊണ്ടാണോന്നറിയില്ല ഒരു ഫോട്ടോയിലുമവളെ കണ്ടുപിടിച്ചതായിട്ടെനിക്കു തോന്നിയില്ല. ഒന്നുരണ്ടു പെമ്പിള്ളേരുമായി ഒന്നിച്ചുനിൽക്കുന്ന ഫോട്ടോസൊക്കെ കണ്ടെങ്കിലും അതൊന്നുമമ്മ നോക്കിയതായിപ്പോലുമെനിക്കു തോന്നിയില്ല. അവസാനം ചമ്മലോടെയാണെങ്കിലും ഞാനാ സത്യമങ്ങു സമ്മതിച്ചുകൊടുത്തു.
നോക്കണ്ടമ്മാ... അതിനാത്തവളില്ല... !!!
എന്നാ അവൾടെയൊരു ഫോട്ടോ കാണിക്ക്... !!!
ഞാനമ്മയെ ഇളിഭ്യതയോടെയൊന്നു നോക്കി. എന്റെ നോട്ടത്തിന്റെയർത്ഥം മനസ്സിലായതുകൊണ്ടാവും ഒരുനിമിഷം അമ്മയെന്നെയൊന്നു നോക്കിനിന്നു. എന്നിട്ടൊന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. അമ്മയുടെമുന്നിൽ ഞാനങ്ങു കൊച്ചായപോലെയെനിക്കു തോന്നി. ഞാൻ പുറകേയോടി വാതിൽക്കലെത്തിയിട്ടു വിളിച്ചുപറഞ്ഞു.
ഞാനെങ്ങനെയാമ്മാ അവളോട് ഫോട്ടോ ചോദിക്കുന്നെ... ???!!!. ഒരാൾടേംകൂടെയവള് ഫോട്ടോയ്ക്ക് പോസു ചെയ്യൂല്ല. അപ്പഴാ എന്റെകൂടെ.... !!!
അതെന്നാ ഫോട്ടോയെടുത്താ ക്യാമറയവളേപ്പിടിച്ചു കടിയ്ക്കോ... ?? ഒളിച്ചിരുന്നെങ്കിലും നിനക്കൊരു ഫോട്ടോ എടുത്തൂടാരുന്നോടാ പൊട്ടാ... ??? എന്റീശ്വരാ... ഇതുപോലൊരു പൊട്ടൻ... !!!
അമ്മ തലയിൽ കൈവെച്ചുനിന്നുകൊണ്ടാണത് പറഞ്ഞത്. ആശിച്ചുമോഹിച്ചുവന്നിട്ടവളുടെയൊരു ഫോട്ടോ കാണാൻ പറ്റാത്തതിന്റെ ദേഷ്യവും എന്റെയീ പഴംവിഴുങ്ങി സ്വഭാവമോർത്തിട്ടുള്ള സങ്കോടോമെല്ലാമുണ്ടായിരുന്നു അമ്മയുടെയാ വരിയിൽ. പക്ഷേയാ പറഞ്ഞത് ഞാൻ പണ്ടേയ്ക്കുപണ്ടേ ആലോചിച്ചു വേണ്ടാന്നുവെച്ച കാര്യമായതിനാൽ എനിക്കതങ്ങോട്ടു പിടിച്ചില്ല.
പിന്നേ... അറിയാതെയെടുക്കാൻ...!!!. എന്നിട്ടുവേണം അവളതുംകണ്ടിട്ടുവന്നിട്ടെന്റെ കുടൽമാലയെടുക്കാൻ...!!!
എടാ പേടിത്തൂറാ... വെറുതെയല്ലടാ നിനക്കവള് വളയൂല്ലാന്നാ ഡിബിൻ പറഞ്ഞത്. ഇതല്ലേ സ്വഭാവം... !!!.
പിന്നേ... അമ്മയ്ക്കത് പറയാം. അടികൊള്ളുന്നത് ഞാനല്ലേ... ???!!!. ഒരെണ്ണം കിട്ടിയേന്റെയോർമ്മ ഇപ്പോഴും മാറീട്ടില്ല.... !!!
എന്നാപ്പിന്നെന്റെ മോന് പറ്റുന്ന ഏകപണിയവൾടെ പുറകേനടപ്പു തന്നെയാ. വളയ്‌ക്കലൊന്നും നമ്മളെക്കൊണ്ടു നടക്കൂല്ല മോനെ... !!!.
അത് നമ്മക്ക് കാണാം. അവളെ വളച്ചു ഞാനമ്മേടെ മുന്നിക്കൊണ്ടുവന്നു നിർത്തിത്തരും... !!!.
എന്നാ കാക്ക മലന്നു പറക്കും.
വാശിയാണോ... ???
ആ വാശി തന്നെയാ... !!!
എന്നാക്കണ്ടോ...!!!. ഈക്കൊല്ലം തീരുന്നെന് മുന്നേ അവളെക്കൊണ്ടുഞാൻ എസ്സു പറയിപ്പിച്ചില്ലെങ്കി... , എന്നാ അമ്മ പറയുന്ന പണി ഞാൻ ചെയ്യും... !!!.
വാക്കാണോ... ??? ഒന്നുമാലോചിക്കാത്തുള്ളയെന്റെ തള്ളല് അമ്മയങ്ങു തരമാക്കി ചോദിച്ചപ്പോൾ പിന്നെയൊന്നു മാറ്റിപ്പറയാനുള്ള സാഹചര്യമല്ലായിരുന്നുവെനിക്ക്.
ആ വാക്ക്...!!!.
എന്നാ ഞാനെന്റെ കൊച്ചിനൊരു പൊൻമോതിരം കൂടിയങ്ങു വാങ്ങിച്ചുതരും. പോരാത്തതിന് കുറേ നാളായീട്ടു നീ ചോദിച്ചോണ്ടിരുന്നൊരു കാറില്ലേ... ??? എന്നതാ അതിന്റെ പേര്...???, ആ അത്.
💬 Comments
View all comments