Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
അതും ഞാനങ്ങു മേടിച്ചും തരും. വീട്ടിലോട്ടു മേടിക്കാനല്ലേ എന്റെ മോൻ കുറേക്കാലമെന്റെ പൊറകേ നടന്നേ... ??? വീട്ടിലോട്ടല്ല, സ്വന്തവായിട്ടങ്ങു മേടിച്ചു തന്നേക്കാം... എന്താ പോരേ... ???
വാശിപ്പുറത്തുള്ള വെല്ലുവിളിയാണെങ്കിലും അമ്മയുടെ ഓഫറുകേട്ടതുമെന്റെ ശ്വാസമൊരുനിമിഷം നിലച്ചുപോയി. കുറേക്കാലമായി ഞാനൊരു റോൾസ് റോയ്‌സ് ഫാന്റം മേടിപ്പിക്കാനമ്മയോട് മുറവിളി കൂട്ടുന്നു. സർവ കോടീശ്വരന്മാർക്കും അതിപോലൊരെണ്ണമുണ്ട്... ബെൻസൊക്കെയൗട്ടോഫ് ഫാഷനായി... ഇതിനാ സ്റ്റാൻഡേർഡ് കൂടുതൽ എന്നൊക്കെപ്പറഞ്ഞു ഞാൻ കൊറേ തള്ളിയെങ്കിലും ഏറ്റില്ല. അതെങ്ങനെയാ... എച്ചിമേനോന്റെയല്ലേ ഭാര്യ. അതിന്റെ കൊണം കാണിക്കാണ്ടിരിക്കുവോ.. ???!!!. ഞാനീക്കാര്യം പറയാനായി അമ്മേന്ന് വിളിച്ചു തുടങ്ങുമ്പോഴേക്കുമെന്റെ മനസ്സു വായിച്ചിട്ടെന്നപോലെ വേണ്ടാ... പറയണ്ടാ... നടപടിയില്ലാന്ന് അറത്തുമുറിച്ചു പറഞ്ഞോണ്ടിരുന്ന ടീമാണ് ഇത്രേം വല്യ ഓഫറെനിക്കു വെച്ചിരിക്കുന്നത്... !!!. അതും ഇന്നേവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരുത്തിക്കു വേണ്ടീട്ട്... !!!.
ദേ... കാര്യായിട്ടാണോ... ??? ആലോചിച്ചു വേണം പറയാൻ... !!!. ആ കാറിന്റെ വിലയറിയാവല്ലോല്ലേ... ???!!!.
എന്തായാലും നമ്മടെ സ്വത്തുമൊത്തമൊന്നും കൊടുക്കേണ്ടിവരൂല്ലാല്ലോ അത് മേടിക്കാൻ... ??? ഉവ്വോ.. ??? എന്നാലേ മോൻ പോയാദ്യം പറഞ്ഞ പണി ചെയ്യ്...!!!. ബാക്കിയപ്പഴല്ലേ... !!!. ആദ്യം പോയവളോടൊന്നു മിണ്ടിക്കാണിക്ക്.. എന്നിട്ടല്ലേ ബാക്കി...
ഓവർ കോൺഫിഡൻസിലുള്ള അമ്മയുടെയാ വാക്കുപറച്ചിൽ മാത്രം മതിയായിരുന്നു എനിക്കുള്ള ഉറപ്പിനും, അതുപോലെ വെല്ലുവിളിക്കും. ഒരിക്കലും നടക്കാത്തയാ ലക്‌ഷ്യത്തിലേക്കുള്ള പ്രയാണം അവിടെ തുടങ്ങുകയായിരുന്നു... !!!
(തുടരും...)
ഹൃദയപൂർവ്വം
ജോ
💬 Comments
View all comments