Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
മേനോന്റെ കാമുകിയും പ്രതിശ്രുത വധുവുമായ മിസ് ഭദ്ര വി സേതുവെന്ന നമ്മുടെ ഭദ്രകാളി, അതായതെന്റെ പുന്നാര ഏട്ടത്തിയമ്മ, ഒരു തനി കോളനിയാണ്... !!!. ടൗണിലെ പുനർജനി ലക്ഷംവീട് കോളനിയിൽ നാല്പത്തി മൂന്നാം നമ്പർ ഓടിട്ട വീട്ടിൽ താമസിക്കുന്നൂ... !!!. അവൾടെ അമ്മ, സേതുവെന്ന സേതുലക്ഷ്മി, ടൗണിലെ ഫ്‌ളാറ്റുകളിൽ നിന്ന് ഡ്രെസ്സുകൾ വാങ്ങിക്കൊണ്ടുവന്ന് അലക്കിയുണക്കി തിരിച്ചു കൊണ്ടുകൊണ്ടുക്കുന്നതുവഴി കിട്ടുന്ന കാശിന്, ഉള്ള കഞ്ഞീം കുടിച്ച്, നിന്നെപ്പോലുള്ള തനി കാശുകാരൻ തെണ്ടികളുടെ പ്രേമട്രാപ്പുകളിലൊന്നും വീഴാതെ, നല്ലരീതിയിൽ പഠിച്ച് ഇപ്പൊ കോളേജിലെത്തി നിൽക്കുന്നൂ... !!!. എന്താ മതിയോ... ??? നീ എത്രയൊക്കെ വീണ്ടും വീണ്ടും ചോദിച്ചാലും ഇതെല്ലാം വിശ്വസിച്ചേ പറ്റൂ മോനെ... !!!. എന്തുകൊണ്ടെന്നാൽ ഇതാണ് സത്യം... !!!
അവന്റെ വാക്കുകൾ വീണ്ടും കേട്ടിട്ടുമെന്റെ അമ്പരപ്പും ഞെട്ടലും മാറിയില്ല. കാരണം അവളെക്കുറിച്ച് അങ്ങനെയൊന്നുമല്ല ഞാൻ പ്രതീക്ഷിച്ചിരുന്നത് എന്നതുതന്നെ... !!!. എന്നിരുന്നാലും അവളോടുള്ള അടങ്ങാത്ത ഇഷ്ടം, അതെന്നെ അവൻ പറഞ്ഞ സത്യങ്ങൾ കേട്ട ശേഷവും അവളോടുള്ള സ്നേഹം കൂട്ടുന്നതിന് മാത്രമാണ് ഉപകരിച്ചത്. വേറൊന്നുമല്ല, ഇത്രയൊക്കെ സഹിച്ചിട്ടും, ഒറ്റനിമിഷംകൊണ്ട് ഈ ലോകമൊട്ടാകെ തന്റെ കാൽക്കീഴിലാക്കാൻ അവളുപറയുന്ന ആ ഒറ്റ എസ്സിന് കഴിയുമെന്നറിഞ്ഞിട്ടും അവളത് പറയാത്തത്...!!!. കാശുകാണുമ്പോ കണ്ണു മഞ്ഞളിക്കാത്തത്... ഇത്രനാളും എങ്ങനെയൊക്കെ ശ്രമിച്ചിട്ടും പറഞ്ഞ തീരുമാനത്തിൽനിന്നൊരു മാറ്റംപോലും വരാത്തത്...!!!. അവളൊരു ചെറിയ വിസ്മയമാണെന്നെനിയ്ക്കു തോന്നി. പക്ഷേ അതേ സമയം തന്നെ, അവളെക്കുറിച്ച് ഒന്നുമറിയാതെ അങ്ങോട്ടുപോയി പ്രപ്പോസ് ചെയ്ത എന്റെ വിഢിത്തത്തെക്കുറിച്ചോർത്തു സ്വയം പുച്ഛിക്കുക കൂടി ചെയ്തു.
ശോ.... ഞാനല്പം ഓവറായിപ്പോയല്ലേടാ... ??? അവളെക്കുറിച്ചെല്ലാം അറിഞ്ഞിട്ട് മതിയാരുന്നല്ലേ ഈ പെർഫോമൻസൊക്കെ... ???!!! ലേശം ധൃതി കൂടിപ്പോയല്ലേ... ???!!!
ഏയ്... ഒട്ടും കൂടിയിട്ടില്ല. മൂഞ്ചിക്കുത്തി നിക്കുവാണെന്നല്ലേയൊള്ളു. !!!
ഓ അത് ഞാനങ്ങട് സഹിച്ചു. അല്ലപിന്നെ.... !!!. എന്തായാലും കാര്യമവളറിഞ്ഞല്ലൊ. അതുമതി. ബാക്കിയെല്ലാം എങ്ങനെലും ശെരിയാക്കാം. അവൾക്കെന്നോട് ചെറിയൊരിഷ്ടമൊക്കെയുണ്ട്. അതെനിക്കറിയാം. നീ പറഞ്ഞപോലെയത് പ്രകടിപ്പിക്കുന്നില്ലാന്നേയുള്ളൂ. ചെലപ്പോ എനിക്കവളെക്കുറിച്ചൊന്നും അറിഞ്ഞൂടാത്തത്കൊണ്ടുമാകാം. അല്ലേ... ???
എന്നാ കുല്ലേന്ന്. അതല്ലേടാ മൈരാ ഇത്രേം നേരം ഞാനും പറഞ്ഞോണ്ടിരുന്നത്... ??? എല്ലാം കേട്ട് കഴിഞ്ഞിട്ടും അവന്റെയൊരൊടുക്കത്തെ സംശയം. ഇക്കണക്കിന് നാളേം പോയി നീ മൂഞ്ചിച്ചോണ്ടു വരുവോ... ???
അത്രക്ക് സംശയവാണെങ്കി എന്നാപ്പിന്നെ നീ പോയിപ്പറ. അല്ലപിന്നെ... !!!
അമ്പട പുളുസൂ. അങ്ങനെയിപ്പോ ഒണ്ടാക്കണ്ട. തന്നത്താനങ്ങു പോയി പറഞ്ഞേച്ചാ മതി. പൊന്നുമോനെ പോകുന്നേന് മുന്നേ ഒരുകാര്യം നീ മനസ്സിലോർത്തോ... !!!. നാളെ നീയാക്കാര്യം വിറയ്ക്കാതെ അവിടെപ്പോയി പറഞ്ഞുന്നു വെച്ചോ.... എന്നാ
💬 Comments
View all comments