Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
നീ നൂറു ശതമാനോം ഉറപ്പിച്ചോ മോനേ; അവള് നിന്റെയാന്ന്... !!!. അഥവാ എന്നത്തേംപോലെ പോയി വീണ്ടും ബബ്ബബ്ബേ വെക്കാനാണ് ഉദ്ദേശവെങ്കി..... പുന്നാരമോനെ ഇപ്പളേ പറഞ്ഞേക്കാം, അവൾടെ കാര്യത്തിൽ പിന്നെ നിനക്കൊരു പ്രതീക്ഷേം വേണ്ടാ.... !!!.
ഒന്ന് പോടാ. ഞാൻ പറഞ്ഞോളാം.
ആ പറഞ്ഞാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിലെന്റെ കയ്യീന്നും കൊള്ളാം. അതോർത്തോ നീ. ആ പിന്നെ വേണേലാ കണ്ണാടീലോട്ടു നോക്കിയൊന്ന് റിഹേഴ്‌സലും ചെയ്‌തോ...
റിഹേഴ്‌സലും നോക്കി പ്രോഗ്രാമവതരിപ്പിക്കാൻ ഇതെന്തോന്ന് ബാലെയോ... ???
ആ അവതരിപ്പിക്കുമ്പോ മാത്രേയുള്ളു ബാലെ. പറയുന്നതെങ്ങാനും മാറിപ്പോയാപ്പിന്നെ ചവിട്ടുനാടകമായിരിക്കുമവളുടെ... !!!. അത് നിന്റെ നെഞ്ഞത്തുതന്നെ നടക്കുന്നേലും ഭേതവാ ഒരു റിഹേഴ്‌സല് നോക്കുന്നത്.
ഒന്ന് വെറുപ്പിക്കാതെടാ ദുരന്തമേ... ഞാൻ പറഞ്ഞോളാം.
ആ നീ പറയും. അതുകൊണ്ടാ പിന്നേംപിന്നേമെനിക്കു പേടി. പൊന്നുമോനെ ഒരപേക്ഷയുണ്ട്. നീപോയി ബബ്ബബ്ബേ വെക്കുന്നതോ പോട്ടെ..., അവളുടെ കയ്യീന്ന് എനിക്കുകൂടി അടിമേടിപ്പിച്ചു തരരുത്. റിക്വസ്റ്റ്... !!!
ആലോചിക്കാം.
അപ്പൊ അടികിട്ടൂന്നുറപ്പാണോ ???
ആ ചെലപ്പോ കിട്ടീന്നിരിക്കും. നീതന്നെ ഉണ്ടാക്കി വെച്ചതല്ലേ... ???!!!. രണ്ടെണ്ണം കൊള്ളുന്നത് നല്ലതാ.
എന്റെ നേരെയെങ്ങാനും കയ്യോങ്ങിയാ... അന്നവളുടെ അവസാനമാ... !!!.
ഉവ്വ. എന്നിട്ട് ഈപ്പറയുന്ന ഞ്യാനവിടെ മുട്ടും കൂട്ടിയിടിച്ചാണല്ലോ നിക്കണ കണ്ടത്.... ???. വാ കൊണ്ടു തള്ളുമ്പോ നല്ല സുഖവാ...നേരിട്ട് ചെല്ലുമ്പോ ഇതൊന്നും കാണുന്നില്ലാല്ലോ... ??? അതെന്തോ പറ്റി... ??? ആ സമയതെന്താ സാറ് നോമ്പ് വല്ലോമാരുന്നോ.... ???
അതിനവൻ മറുപടി പറഞ്ഞില്ല. എന്നേക്കാളും നന്നായിട്ടൊരൂമ്പിയ ഇളിയിളിച്ചു. ഉത്തരം ഞങ്ങൾക്കിരുവർക്കും നന്നായി അറിയാവുന്നതിനാൽ മറ്റൊരു ഡയലോഗിന്റെയാവശ്യമവിടെയില്ലല്ലോ... ???!!!. എന്തായാലും അവളുടെ വീടിനടുത്തുള്ള അവന്റെയെതോ ആന്റി പറഞ്ഞുകൊടുത്ത ഡീറ്റൈൽസ് വെച്ച് മറ്റൊരു അവസാന പരീക്ഷണംകൂടി നടത്താനുള്ള സർവ തയ്യാറെടുപ്പുകളും നടത്തിയിട്ടാണ് പിന്നീട് ഞങ്ങളാ മുറീൽന്നിറങ്ങിയത്.
കടുത്ത ട്യുഷനായിരുന്നു അവന്റേത്. പറഞ്ഞുതന്നത് വീണ്ടുംവീണ്ടും ചോദിച്ച്, എന്റെ മനസ്സിൽ ആ വിവരങ്ങളെല്ലാം ശിലയിൽ കൊത്തിയ അക്ഷരങ്ങൾ പോലെ പതിപ്പിച്ചിട്ടാണ് അവനെന്നെയൊന്നു ഫ്രീയാക്കിയത്. അതുകൊണ്ടുതന്നെ പിറ്റേന്ന് പോകുമ്പോൾ സാധാരണ വെക്കുന്നപോലെ ബബ്ബബ്ബേയൊന്നും വെക്കൂല്ലാന്നെനിക്കുറപ്പായിരുന്നു. അതിന്റെയൊരു കോൺഫിഡൻസും സന്തോഷവുമെല്ലാംകൊണ്ട് എന്റെ മുഖത്തൊരു ദിവ്യശോഭയും വിരിഞ്ഞിരുന്നിരിക്കണം. എന്തായാലും ട്യൂബ്‌ലൈറ്റു കത്തിച്ചപോലൊരു ചിരിയെന്നിലുണ്ടായിരുന്നെന്ന് അവനും സമ്മതിച്ചതാണ്.... !!!.
എന്തായാലും അതിനൊരു പ്രോത്സാഹനമെന്നോണം മുറീൽന്നിറങ്ങി ചെന്നപ്പോൾ മിസ്സിസ് വൈജയന്തിയുടെ വക ഉണ്ണിയപ്പോം ചായേം റെഡി. ഞങ്ങളിറങ്ങി ചെല്ലുന്നതിന്റെ ഒച്ച കേട്ടിട്ടാവണം ചായേം കടീം ടേബിളിൽ എടുത്തു വെച്ചിട്ട് അടുക്കളയിലേക്ക് മുങ്ങിയിരിക്കുകയാണ് കക്ഷി. കെട്യോന്മാരോട് പിണങ്ങിയിട്ടു പെണ്ണുങ്ങള് പോയി പിണങ്ങിനിൽക്കുന്നതുപോലെയുള്ള ആ നില്പും പ്രവർത്തികളും എനിക്കു നല്ലപോലെ
💬 Comments
View all comments