Chapter Title : ശ്രീജ കണ്ട ലോക്ക് ഡൌൺ [മന്ദന്‍ രാജാ]
നിന്നെ മനസിലായി . എന്തേലും വാങ്ങാനുണ്ടോയെന്ന് വിളിച്ചു ചോദിച്ചപ്പോഴാ അവള് നിന്നെ കൂട്ടാൻ ഇറങ്ങുവാന്ന് പറഞ്ഞെ . ഇനിയവള് വരണ്ടല്ലോ ... മോള് വാ ... ബോംബയൊക്കെ ഇഷ്ടപ്പെട്ടോ . ഇപ്പൊ മുംബൈ ..എന്നാലും എന്റെ വായിൽ ബോംബെന്നെ വരൂ .. വർഷങ്ങളായില്ലേ ഇവിടെ .."' തിരക്കിനിടയിലൂടെ നടക്കുമ്പോൾ കൊച്ചുകുട്ടികളോടെന്നെ പോലെ കൈപിടിച്ച് , ഓരോ കാര്യങ്ങളും പറഞ്ഞു നടക്കുന്ന അച്ഛനെ കണ്ട് ശ്രീജ അത്ഭുതപ്പെട്ടു
"' മോൾക്കെന്തെലും വേണോ ..."''
"'ഹേയ് വേണ്ടച്ഛാ "' അതിനോടകം തന്നെ ശ്രീജക്കയാൾ പല തരം മിട്ടായികളും ഒക്കെ വാങ്ങി കൊടുത്തിരുന്നു .
"' നല്ല ബിരിയാണിക്കടയാ , നൂഡിൽസും പറഞ്ഞിട്ടുണ്ട് . അവളോട് ഫുഡൊന്നും ഉണ്ടക്കണ്ടായെന്നു പറഞ്ഞിട്ടുണ്ട് . മോളിവിടെ നിക്ക് , അച്ഛനിപ്പോ വരാം "'' ശ്രീജയെ ബിരിയാണിക്കടയുടെ മുന്നിൽ നിർത്തിയിട്ട് വാസുദേവൻ മുങ്ങിയപ്പോൾ അവൾ അച്ഛൻ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി , വൈൻ ഷോപ്പിലേക്ക് കയറുമ്പോൾ തിരിഞ്ഞു താൻ കാണുന്നുണ്ടോയെന്ന് നോക്കുന്ന വാസുദേവൻ കണ്ടപ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ടവൾ നോട്ടം മാറ്റി
"'ഞാൻ കണ്ടു ..."'' ചിരിച്ചോണ്ട് കുപ്പി മറച്ചുപിടിച്ചു വരുന്ന വാസുദേവന്റെ നേരെ നോക്കിയവൾ ചിരിച്ചു .
"' ഹഹ ഹ .,. ഈ ശനിയും ഞായറുമെ ഉള്ളൂ മോളെ ,, അവള് അല്ലാതെ സമ്മതിക്കില്ല .. കിട്ടിയോ പാർസൽ .. വാ പോകാം "'' ശ്രീജയുടെ കയ്യിലിരുന്ന പാർസൽ വാങ്ങി പിടിച്ചിട്ടു വീണ്ടും അയാൾ അവളുടെ കൈ പിടിച്ചു .
"'' നല്ല ചുരിദാറെന്തിനാ മോളെ നേറ്റിക്കിട്ട് കളയുന്നെ .."' വീട്ടിൽ വന്നു
💬 Comments
View all comments