0%

Chapter Title : ശ്രീകലാസംഗമം [TGA]

Author : TGA Read All Parts 1.2K

രാഹുലിൻറ്റെ മുഖത്തെക്കു നോക്കി.രാഹുലോരു നിമിഷം അലോചിച്ചു. കൊടുക്കണോ… വേണ്ടെ…. കൊടുക്കണോ… വേണ്ടെ….

“അല്ലെങ്കി ഞാൻ നിൻറ്റമ്മെടെന്ന് മേടിച്ചോളം.”ശ്രീകലയുടെ സ്വരം പകുതി ഭീഷണിയായി. .എന്തെലും ആകട്ട് പുല്ല് , വിളിച്ചാ എടുക്കാതിരിന്നാ പോരെ, അവൻ നമ്പർ പറഞ്ഞു.

“80 #### ####”

“എന്നാ ശെരി…” നമ്പർ സെവ് ചെയ്തിട്ട് ശ്രീകല തലയാട്ടി.രാഹുൽ തിരിഞ്ഞു റോഡിലെക്കു നടന്നു.”

“താങ്ക്സ്…” അവൻ തിരിഞ്ഞു നോക്കി. ശ്രീകല ചിരിക്കുന്നു.

(ഇതെന്തു സൈക്കോ……. അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ മനസ്സിലിരുപ്പ് ദൈവം തമ്പുരാന് പോലും പിടികിട്ടൂല…)

************************************************************

“ഡാ നീ കല്യാണത്തിനു വരുന്നില്ലെ..”

“ഇല്ല”

“ഞാനോന്നും തിന്നാൻ ഉണ്ടാക്കിട്ടില്ല.”

“ഞാൻ ഓൺ ലൈൻനിൽ ഓഡർ ചെയ്തോളാം., എനിക്കു വയ്യ സദ്യ കഴിക്കാൻ.”

“ശ്ശെ… നിനക്കു കൂടി വന്നൂടെ.. വെറുതെ എന്തിനാണ് ഹോട്ടലികൊണ്ട് പൈസ കളയണത്. എടാ വാടാ….” സോഫയിൽ കേറി കുത്തിയിരിക്കുന്ന മകനെ നോക്കി വൽസല ആവതും നിർബന്ധിക്കുകയാണ്.

“ഞാൻ വന്നിട്ടിപ്പോ എന്തിനാ… എനിക്കവിടെ ആരെയും അറിഞ്ഞൂട…” രാഹുല് കട്ടായം പറഞ്ഞു.

“ഇങ്ങനെ ഒരിടത്തും വരാതെ വീട്ടി കേറി കുത്തിയിരുന്നാ ആരെ അറിയാനാ..പൊറത്തോട്ടെറങ്ങിയാലെ ആളുകളെ പരിചയപ്പെടാൻ പറ്റൂള്ളൂ.”

“അവൻ വരുന്നില്ലെങ്കി വേണ്ട നീയെറങ്ങിക്കെ..” വിജയൻ പിള്ളക്ക് ഭാര്യ ഒന്നെറങ്ങി കിട്ടിയാ മതി. പഴയ കൌൻസിലർ പ്രഭാകരൻ നായരുടെ മകളുടെ കല്യാണമാണ്. അത്ത്യാവിശം സഹായങ്ങളോക്കെ ചെയ്തു തരുന്ന വേണ്ടപ്പെട്ട ആളാണ്(നേരത്തെ ചെന്നില്ലെങ്കിൽ കല്യാണ ബസ്സിൽ സീറ്റ് കിട്ടില്ല.)നാട്ടകാര് മൊത്തം കാണും.

“ടാ എറങ്ങുവാണെ… നീ വരുന്നില്ലല്ലോ….” വൽസല അവസാനമായി ഒന്നു കൂടി മകനെ വിളിച്ചു.

“ഓ…. ഇല്ലമ്മാ… നിങ്ങള് പൊയ്ക്കോ…”

“ച്ഛെ…. എന്നാ ശെരി. മോളിലോട്ട് പോണങ്കി

💬 Comments

View all comments