Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]
ഡയലോഗ് ആണ് അതിൽ വീണ്ടും ചിരി സ്റ്റാർട്ട് ആയി.. എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും എന്നിട്ട് പരിപ്പും ഒണക്ക മീനും കണ്ടപ്പോൾ പവനായി ശവമായി ????
നോക്കിയപ്പോൾ ആന്റി ഒന്നും അറിയാത്ത പോലെ മുകളിലോട്ടു നോക്കി വായ പൊത്തി നിന്നു, ചിരിക്കുന്നത് ഞാൻ കാണാതെ ഇരിക്കാനാകും, ബ്രൂട്ടസി.. എല്ലാം കണക്കാ.. ഏതു നേരത്താണാവോ ഇങ്ങോട്ട് വരാൻ തോന്നിയത്... ഞാൻ ചാണകത്തിൽ ചവിട്ടിയ പോലത്തെ മുഖവും വച്ചു വളിച്ച ഒരു ചിരിയും ചിരിച്ചു നിന്നു...
എന്തായാലും നീ കടുത്ത തീരുമാനങ്ങൾ ഒക്കെ എടുത്തതല്ലേ നാളെ നമുക്ക് ഒരു ഷോറൂം വരെ പോയി നോക്കാം... എന്റെ അച്ഛന്റെ ശബ്ദം... എനിക്ക് വിശ്വസിക്കാൻ ആയില്ല... ഞാൻ കേട്ടത് തെറ്റി പോയോ എന്ന് അറിയാൻ ഒന്നൂടെ എന്താ പറഞ്ഞെ അച്ഛാ എന്ന് ചോദിച്ചു..
എടാ കൊശവാ, നാളെ നമുക്ക് ഒരു ഷോറൂം വരെ പോയി നോക്കാം എന്ന്..
ഇത്തവണ ഞാൻ വ്യക്തമായി കേട്ടു, അന്തം വിട്ടു നോക്കിയപ്പോൾ എല്ലാവരും ഇതേ അവസ്ഥയിൽ തന്നെ...
നിങ്ങൾക്കു ഞാൻ മഹാരാജാസിൽ ആണ് അഡ്മിഷൻ എടുത്തിരിക്കുന്നത്, രവിയുടെ മക്കൾ അവിടെ കാല് കുത്തുന്നത് അന്തസ്സോടെ ആകണം, അത് ഞാൻ മുൻപേ തീരുമാനിച്ചതാ, പിന്നെ നിന്റെ വാശി എവടെ വരെ പോകും എന്ന് നോക്കിയതല്ലേ... എന്റെ ആ വീറും വാശിയും ഉണ്ടോ എന്ന് കൂടെ അറിയാൻ ആയിരുന്നു, എവിടെ? ഇത് വെറും മസിലു മാത്രേ ഉള്ളൂ... പൂച്ച നിന്നെക്കാൾ ബേധം ആണല്ലോടാ, ഒരു മീനെങ്കിലും ബാക്കി വെക്കും, ഇതിപ്പോൾ നീ കാരണം ഈ പാവങ്ങൾ പട്ടിണി
💬 Comments
View all comments