Chapter Title : ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]
ആയല്ലോ...
ആഹാ.. തന്ത പിടിയും തുടങ്ങിയോ എനിക്കിട്ടു ഊക്കൻ, ഇതങ്ങനെ വിട്ടാൽ പറ്റില്ലാ...
അതച്ചാ.. എനിക്ക് അച്ഛന്റെ സ്വഭാവം ആണെന്ന അച്ഛമ്മ പറയാനുള്ളത്, പിന്നെ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന്നും പറഞ്ഞു.. ഞാൻ എന്ത് ചെയ്യാനാ അച്ഛാ പാരമ്പര്യം... അതല്ലേ എല്ലാം...
എടാ എടാ... പാരമ്പര്യം ഒന്നും പറയണ്ട,,, എന്റെ mon നിന്നെ പോലെ അല്ല, അവനെ നല്ല ഉശിരുള്ള ആൺകുട്ടിയാ.. നിന്നെ പോലെ ഒണക്ക മീൻ കണ്ടാൽ ഒന്നും അവൻ വീഴൂല... അത് വരെ ഇളിച്ചു കൊണ്ടിരുന്ന അപ്പൂപ്പനും എന്നെ എയറിൽ കയറ്റി...
അതേയ് മതി എൻറെ കുട്ടിയെ കളിയാക്കിയത്.. വാടാ കുട്ടാ, നമുക്ക് വീട്ടിൽ പോകാം....അതെ . അച്ഛമ്മ എന്റെ ചക്കര കുട്ടി എന്റെ രക്ഷക്ക് എത്തി..
അല്ല അങ്കിളേ, ഇവന് മാത്രമേ വണ്ടി ഉള്ളൂ... അപ്പൊ എനിക്കൊന്നും ഇല്ലേ, ഞാനും അതെ പ്രായം തന്നെ ആണ്, ട്ടോ.. എലി വീണ്ടും അതിന്റെ ഇടയിൽ കൂടി ഗോൾ അടിക്കാൻ ഉള്ള ശ്രമം..
നീ അവന്റെ കൂടെ അങ്ങ് പോയ മതി... വെറുതെ പെട്രോൾ ക്യാഷ് എന്തിനാ കളയുന്നെ...
അയ്യോ.. അപ്പൊ ഞാൻ എന്ത് ചെയ്യും,, ആ രോദനം അത് വരെ വായ തുറക്കാത്ത വിനുവിന്റെ ആയിരുന്നു...
നീ ബസിന് വാടാ, നിനക്ക് അല്ലേലും ബസ് അല്ലെ ഇഷ്ടം... അല്ലേടാ അഭീ..
എലി വക അടുത്ത പണി..
അവന്റെ അപ്പോളത്തെ ഒരു ഇളി കാണണം, എലി പുന്നെല്ലു കണ്ടപ്പോലെ...
അങ്ങനെ ഒരു മഹാ യുദ്ധത്തിന് ശേഷം എനിക്ക് സ്വന്തമായി ഒരു വണ്ടി കിട്ടുന്നു, യമഹ
💬 Comments
View all comments